Republic Day 2026
ഇന്ത്യന്‍ ഭരണഘടന ഔദ്യോഗികമായി നിലവില്‍ വന്ന ദിനത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനങ്ങളും. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത്. ഇതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി. 1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിക്ക് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നുവെങ്കിലും ഭരണഘടന നിലവില്‍ വന്നതോടെയാണ് ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രമാകുന്നത്.
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ് ആണ് 1950 ജനുവരി 26 ന് ദേശീയ പതാക ഉയര്‍ത്തിയത്. അന്ന് രാജ്യം ഒരു ജനാധിപത്യ റിപ്പബ്ലിക്കായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ 100ലധികം വിമാനങ്ങളും 3,000 ഇന്ത്യന്‍ സൈനികരും പങ്കെടുത്തുകൊണ്ടായിരുന്നു ആദ്യത്തെ റിപ്പബ്ലിക് ദിന ഘോഷയാത്ര നടന്നത്. രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡിലെ ആദ്യ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാര്‍ണോ ആയിരുന്നു.
പിന്നീട് രാജ്പഥില്‍ (ഇപ്പോഴത്തെ കര്‍ത്തവ്യ പഥ്) 1955ല്‍ ആദ്യ റിപ്പബ്ലിക് ദിന പരേഡ് നടന്നു. പാകിസ്ഥാന് ഗവര്‍ണര്‍ ജനറല്‍ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു അന്നത്തെ മുഖ്യാതിഥി.
കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഈ ദിനത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും സൈനിക ശക്തിയുടെയും അത്യുജ്ജലമായ പ്രകടനമായിരിക്കും റിപ്പബ്ലിക് ദിന പരേഡില്‍ കാണാനാകുക.
രാഷ്ട്രപതി എത്തുന്നതോടെയാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. രാഷ്ട്രപതിയുടെ അംഗരക്ഷകരായ കുതിരപ്പടയാളികള്‍ ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയ പതാകയെ അഭിവാദ്യം ചെയ്യും. ഇതോടെ ആ ദിവസത്തെ പരിപാടികള്‍ ആരംഭിക്കും. റിപ്പബ്ലിക് ദിന പരേഡിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി തിരഞ്ഞെടുത്ത ടാബ്ലോകളും അണിനിരക്കാറുണ്ട്.
PM Modi: 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി; ലോകനേതാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി
Republic Day 2026: ഇന്ത്യയ്ക്ക് റിപ്പബ്ലിക ദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ഭൂട്ടാന്, ഫ്രാന്‍സ്, സൈപ്രസ്, മാലിദ്വീപ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കാണ് മോദി നന്ദി അറിയിച്ചത്.
- Jayadevan AM
- Updated on: Jan 27, 2026
- 07:34 am
Republic Day 2026: പാരമ്പര്യത്തിൻ്റെ തലപ്പാവണിഞ്ഞ് മോദി; കർത്തവ്യപഥിലെ ശ്രദ്ധാകേന്ദ്രം പ്രധാനമന്ത്രിയുടെ ലുക്ക്
PM Narendra Modi At Republic Day Celebration: ആഘോഷങ്ങൾക്ക് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം സല്യൂട്ടിങ് ഡെയ്സിലേക്ക് അദ്ദേഹം എത്തിയതോടെ കർത്തവ്യ പഥിൽ 90 മിനിറ്റ് നീണ്ടുനിന്ന പ്രൗഢമായ പരേഡിന് തുടക്കമായി.
- Neethu Vijayan
- Updated on: Jan 26, 2026
- 13:09 pm
Republic Day 2026: ഇന്ദ്രപ്രസ്ഥത്തില്‍ വിസ്മയക്കാഴ്ചകള്‍; ആഘോഷ നിറവില്‍ രാജ്യം
Republic Day 2026 Parade & Celebration Updates: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ പുരോഗമിക്കുന്നു. കര്‍ത്തവ്യപഥില്‍ രാഷ്ട്രപതി ദ്രൗപതി മുർമു ത്രിവർണ്ണ പതാക ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.
- Jayadevan AM
- Updated on: Jan 26, 2026
- 13:07 pm
Republic Day 2026: റിപ്പബ്ലിക് ഡേ പരേഡ് എങ്ങനെ മൊബൈലില്‍ കാണാം? ചെയ്യേണ്ടത് ഇത്ര മാത്രം
Republic Day Parade 2026: റിപ്പബ്ലിക് ദിന പരേഡ് ടിവിയിലും മൊബൈലിലും കാണാം. റിപ്പബ്ലിക് ദിന പരേഡ് നിരവധി പ്ലാറ്റ്ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു.
- Jayadevan AM
- Updated on: Jan 26, 2026
- 08:32 am
Republic Day: റിപ്പബ്ലിക് ദിന തലേന്ന് കണ്ടെടുത്ത് 10,000 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍
Republic Day 2026 Explosives Seizure: മേഖലയിലെ ആളൊഴിഞ്ഞ ഫാമില്‍ 187 ചാക്കുകളിലായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കണ്ടെടുത്തതെന്ന് നാഗൗര്‍ പോലീസ് സൂപ്രണ്ട് മൃദുല്‍ കച്ചാവ പറഞ്ഞു.
- Shiji M K
- Updated on: Jan 26, 2026
- 06:31 am
Republic Day 2026: 77-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം; വിസ്മയ കാഴ്ചകള്‍ക്കൊരുങ്ങി കര്‍ത്തവ്യ പഥ്
Kartavya Path Ready for 77th Republic Day: ഇന്ന് 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 'വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ' എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യ പഥില്‍ ദേശീയ പതാക ഉയര്‍ത്തും.
- Jayadevan AM
- Updated on: Jan 26, 2026
- 06:20 am
Republic Day Wishes: ആദർശങ്ങൾ കരുത്താവട്ടെ, പൗരധർമ്മം വഴികാട്ടട്ടെ: ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
Republic Day Malayalam Wishes 2026: എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടന ഭാരതത്തിന്റെ വെളിച്ചമാണ്. ആ ചൈതന്യം കെടാതെ കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നമുക്ക് ഈ വേളയിൽ പ്രതിജ്ഞ ചെയ്യാം.
- Neethu Vijayan
- Updated on: Jan 26, 2026
- 06:07 am
Republic Day 2026: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിന് എത്ര രൂപ ചെലവാകും, വരുമാനം എങ്ങനെ?
Republic Day Parade Cost: ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഈ ചടങ്ങിന് പിന്നിൽ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളും കോടിക്കണക്കിന് രൂപയുടെ ചെലവുകളുമുണ്ട്. ചടങ്ങിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ചുള്ള ചില രസകരമായ വിവരങ്ങൾ അറിഞ്ഞാലോ...
- Nithya Vinu
- Updated on: Jan 25, 2026
- 22:09 pm
Republic Day 2026: ‘നാനാത്വത്തിൽ ഏകത്വം’; പ്രിയപ്പെട്ടവർക്ക് റിപ്പബ്ലിക് ദിന ആശംസകൾ കൈമാറാം
Republic Day 2026 Wishes: 1950 ജനുവരി 26-നാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്രപ്രധാനമായ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് രാജ്യസ്നേഹവും ഐക്യവും വിളിച്ചോതുന്ന ആശംസകൾ കൈമാറാം.
- Nithya Vinu
- Updated on: Jan 25, 2026
- 20:35 pm
Republic Day 2026: റിപ്പബ്ലിക് ദിനാഘോഷത്തിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ; മുഖ്യാതിഥികളായി രണ്ട് പേർ
Vande Mataram In Republic Day: 77ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കും.
- Abdul Basith
- Updated on: Jan 25, 2026
- 18:29 pm
Republic Day 2026 Security : കുറ്റവാളികളെ കണ്ടെത്താൻ എഐ ഗ്ലാസുകൾ, റിപ്പബ്ലിക് ദിന സുരക്ഷ ലക്ഷ്യം
AI smart glasses for Republic Day 2026 security: കുറ്റവാളികളുടെ വലിയൊരു ഡാറ്റാബേസ് ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംശയിക്കുന്ന ഒരാളെ ഗ്ലാസിലൂടെ കാണുമ്പോൾ തന്നെ അയാളുടെ മുൻകാല ചരിത്രം ഉദ്യോഗസ്ഥർക്ക് മുന്നിലെത്തും.
- Aswathy Balachandran
- Updated on: Jan 23, 2026
- 17:58 pm
Republic Day Parade 2026 : റിപ്പബ്ലിക്ക് ദിനത്തിൽ കർത്തവ്യ പഥിലെ ധീരതയുടെ പ്രകടനം; എവിടെ, എപ്പോൾ ലൈവായി കാണാം?
Republic Day 2026 Live Streaming : റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സായുധ സേനയുടെ അച്ചടക്കവും ദേശീയ അഭിമാനവും പ്രകടമാക്കുന്ന മാര്‍ ച്ച് പാസ്റ്റിന് സാക്ഷ്യം വഹിക്കും. ഇവ നിങ്ങൾക്ക് ടിവി9 മലയാളം യുട്യൂബ് ചാനലിലൂടെ ലൈവായി കാണാൻ സാധിക്കുന്നതാണ്
- Jenish Thomas
- Updated on: Jan 23, 2026
- 14:28 pm