Pregnancy Care Tips: വലത്തോട്ടോ ഇടത്തോട്ടോ! ഗർഭകാലത്ത് ഉറങ്ങാൻ ഏറ്റവും നല്ല പൊസിഷൻ ഏതാണ്?
Comfortable Sleeping Position For Pregnant Women: ഗർഭിണികൾ ഒരു കാരണവശാലും നിവർന്ന് കിടക്കാനും പാടില്ല. ഇത് കുഞ്ഞിന് കൂടുതൽ ആപത്താണ്. ഗർഭിണികളിൽ ഉണ്ടാകുന്ന നടുവ് വേദന ഇല്ലാതാക്കാൻ ഇടത് വശം ചേർന്ന് കിടക്കുന്നത് നല്ലതാണ്. കൂടാതെ ഈ സമയത്തുണ്ടാകുന്ന നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇടതു വശം ചേർന്നുള്ള കിടപ്പ് നിങ്ങളെ സഹായിക്കും.
ഗർഭിണിയായിരിക്കുമ്പോൾ, എല്ലാവരിലും ഉയരുന്ന സംശയമാണ് ഏത് വശം ചരിഞ്ഞു കിടക്കണമെന്നുള്ളത്. ഗർഭിണിയായിരിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യത്തിന് പോഷകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവ പോലെ പ്രധാനമാണ് ഉറങ്ങുന്നതിൻ്റെ വശവും. ഗർഭകാലത്ത് ഉറക്കം അല്പം മോശമായേക്കാം. ഗർഭാവസ്ഥയിൽ കമഴ്ന്നു കിടക്കുന്നത് പൂർണമായും ഒഴിവാക്കണം. പകരം ഇടതു വശം ചേർന്ന് കിടക്കുന്നതാണ് ഉത്തമം. കാരണം അതിലൂടെ നിങ്ങളുടെ ദഹന പ്രക്രിയ സുഗമമാക്കാൻ സാധിക്കുന്നു.
കരൾ വയറിന്റെ വലതുവശത്താണുള്ളത്, ഗർഭാവസ്ഥയിൽ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് കരളിലേക്കുള്ള മർദ്ദം കുറയ്ക്കുകയും അതിന്റെ പ്രവർത്തനം എളുപ്പമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഗർഭപിണ്ഡം, ഗർഭപാത്രം, വൃക്കകൾ എന്നിവയിലേക്ക് ഒപ്റ്റിമൽ രക്തപ്രവാഹം സാധ്യമാക്കുകയും ചെയ്യുന്നു. വേണമെങ്കിൽ വലതുവശത്തേക്കും അല്പ നേരം ചരിഞ്ഞു കിടക്കാവുന്നതാണ്.
ഗർഭിണികൾ ഒരു കാരണവശാലും നിവർന്ന് കിടക്കാനും പാടില്ല. ഇത് കുഞ്ഞിന് കൂടുതൽ ആപത്താണ്. ഗർഭിണികളിൽ ഉണ്ടാകുന്ന നടുവ് വേദന ഇല്ലാതാക്കാൻ ഇടത് വശം ചേർന്ന് കിടക്കുന്നത് നല്ലതാണ്. കൂടാതെ ഈ സമയത്തുണ്ടാകുന്ന നെഞ്ചെരിച്ചിലും അസിഡിറ്റിയും ഒഴിവാക്കാനും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും ഇടതു വശം ചേർന്നുള്ള കിടപ്പ് നിങ്ങളെ സഹായിക്കും.
ഗർഭിണികൾ വലത് വശം ചരിഞ്ഞ് കിടക്കുമ്പോൾ ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണം കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ഇത് പ്ലാസന്റയേയും ദോഷകരമായി ബാധിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യമാണ് വെള്ളം കുടിക്കുന്നത്. ഉറങ്ങാൻ പോകുന്നതിനു തൊട്ട് മുൻപ് വെള്ളം കുടിക്കരുത്. കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചിരിക്കണം.
ഗർഭകാലത്തിൻ്റെ ആദ്യ ഘട്ടത്തിൽ നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ കിടന്നുറങ്ങാവുന്നതാണ്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇടത് വശം ചരിഞ്ഞ് കിടക്കുന്നതാണ് ഉചിതം. അവസാന ഘട്ടത്തിൽ മലർന്ന് കിടക്കുന്നത് പൂർണമായും ഒഴിവാക്കണം. കഴിവതും ഉറങ്ങാൻ പോകുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.