Bengaluru Travel Guide: ബെംഗളൂരു നഗരത്തിലുണ്ട് കാണാനേറെ…; വൺഡേ ട്രിപ്പ് സ്പോട്ടുകൾ മിസ്സാക്കരുതേ
One Day Bengaluru Travel Guide: നഗരത്തിലെ തിരക്കിനപ്പുറം, ബെംഗളൂരുവിലുള്ളവരുടെ ജീവിതവും വളരെ തിരക്കേറിയതാണ്. ജോലി തിരക്കും സമ്മർദ്ദവും കാരണം മൂലം ശ്വാസംമുട്ടി ജീവിക്കുന്നവർ ഏറെയാണ്. അതിനിടയിൽ ചെറിയൊരു ഇടവേള മാത്രമായിരിക്കും അത്തരക്കാർക്ക് ആശ്വാസം.
രാജ്യത്തെ വളരെ തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. നഗരത്തിലെ തിരക്കിനപ്പുറം, ബെംഗളൂരുവിലുള്ളവരുടെ ജീവിതവും വളരെ തിരക്കേറിയതാണ്. ജോലി തിരക്കും സമ്മർദ്ദവും കാരണം മൂലം ശ്വാസംമുട്ടി ജീവിക്കുന്നവർ ഏറെയാണ്. അതിനിടയിൽ ചെറിയൊരു ഇടവേള മാത്രമായിരിക്കും അത്തരക്കാർക്ക് ആശ്വാസം. ചിലപ്പോൾ ഒരു ഡ്രൈവ്, മനോഹരമാ പ്രകൃതിയുടെ കാഴ്ച്ചകൾ ഇതെല്ലാം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്.
ബെംഗളൂരുവിലെ നഗരം വിട്ടാൽ ചുറ്റും പ്രകൃതിദത്തവും സാംസ്കാരിക സമ്പന്നവുമായ നിരവധി സ്ഥലങ്ങൾ കാണാനാകും. എന്തിനേറെ പറയുന്നു സിറ്റിയിൽ നിന്ന് അധിക ദൂരം പോകാതെ തന്നെ നങ്ങൾക്കിത് ആസ്വദിക്കാനാകും. അതിനാൽ ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് വളരെ അനുയോജ്യമാണ്. ബെംഗളൂരു നഗരത്തിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിനുള്ളിൽ നിങ്ങൾക്ക് കാണാനും ആസ്വദിക്കാനും കഴിയുന്ന ചില മികച്ച സ്പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ
ബെംഗളൂരുവിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകൾ കാണാൻ നഗരജീവിതം നയിക്കുന്നവർ ഓടിയെത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് ഇത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ, മനോഹരമായ പുഷ്പങ്ങൾ, വിദേശത്ത് മാത്രം കണ്ടുവരുന്ന ചെടികൾ, വിശ്രിക്കാനുള്ള ശാന്തമായ സ്പോട്ടുകൾ, അതിലുപരി ശാന്തമായ അന്തരീക്ഷം എന്നിങ്ങനെ ഇവിടേക്ക് ആകർഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഉള്ളത്. രാവിലെ 6.00 മുതൽ വൈകിട്ട് 7.00 വരെയാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള സന്ദർശന സമയം.
ALSO READ: എന്നും ലൗ മൂന്നാറിനോട്… മഞ്ഞുകാണാൻ പോകാം കേരളത്തിൻ്റെ കശ്മീരിലേക്ക്
ബെംഗളൂരു കൊട്ടാരം
ബെംഗളൂരുവിൻറെ ഹൃദയഭാഗത്താണ് ബെംഗളൂരു കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൗതുകമേറുന്ന രാജകീയ കാഴ്ച്ചകൾ കാണാൻ ദിവസേന ഒട്ടേറെയാളുകളാണ് ഇവിടേക്ക് എത്തുന്നത്. ഇംഗ്ലണ്ടിലെ വിൻസർ കാസിലിന് സമാനമായ രൂപത്തിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. 454 ഏക്കർ സ്ഥലത്തിനു നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെയാണ് കൊട്ടാരത്തിലേക്കുള്ള സന്ദർശന സമയം.
കബ്ബൺ പാർക്ക്
ബെംഗളൂരുവിൽ വാരാന്ത്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടന്ന സ്ഥലമാണ് കബ്ബൺ പാർക്ക്. ചാമരാജേന്ദ്ര പാർക്ക് എന്നാണ് ഇതിൻറെ ഔദ്യോഗിക പേര്. നഗരത്തിൻ്റെ ഒത്തനടുക്ക് 300 ഏക്കർ സ്ഥലത്തായാണ് കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത്. പകൽ സമയങ്ങളിൽ ഇവിടെ സൗജന്യ പ്രവേശനമാണ്. കബ്ബൺ പാർക്ക് അക്വേറിയം ഇവിടുത്തെ പ്രധാന ആകർഷണമാണ്. രാവിലെയും വൈകുന്നേരവും പ്രകൃതിയെ ഏറ്റവും മനോഹരമായി കാണാൻ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്.
നന്ദി ഹിൽസ്
ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ നന്ദി ഹിൽസിൽ എത്തിച്ചേരാനാകും. എല്ലാ ബെംഗളൂരു നിവാസികളും ഇഷ്ടപ്പെടുന്ന ഒരേയൊരു സ്പോട്ടാണിത്. സൂര്യോദയ കാഴ്ചകൾ കാണാനായി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്. മൂടൽമഞ്ഞുള്ള മലമ്പാതകളിലൂടെ ഡ്രൈവ് ചെയ്ത് നന്ദി ഹിൽസിലേയ്ക്ക് എത്തുമ്പോൾ മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് കിട്ടുക. ഇവിടുത്തെ വ്യൂപോയിന്റിൽ നിന്നുള്ള സൂര്യോദയം മനോഹരമായ കാഴ്ച്ചയാണ്. ട്രെക്കിംഗ് നടത്താനും ഈ സ്പോട്ട് അനുയോജ്യമാണ്.