AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Curry Leaves: കറിവേപ്പില വെറുതെ കളയല്ലേ, പ്രമേഹം മാറ്റാൻ ഇതിലും വലിയ മരുന്നില്ല!

Curry Leaves Health Benefits: കറിവേപ്പില ആരോഗ്യഗുണങ്ങളുടെ ഒരു കലവറയാണെന്ന് പലർക്കും അറിയില്ല. എങ്ങനെയാണ് ഈ കുഞ്ഞൻ ഇല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതെന്ന് അറിഞ്ഞാലോ..

Curry Leaves: കറിവേപ്പില വെറുതെ കളയല്ലേ, പ്രമേഹം മാറ്റാൻ ഇതിലും വലിയ മരുന്നില്ല!
Curry LeavesImage Credit source: Getty Images
nithya
Nithya Vinu | Updated On: 15 Dec 2025 15:26 PM

കറികളിലെ പ്രധാനി, എന്നാൽ കാര്യം കഴിയുമ്പോൾ പടിക്കുപുറത്ത്…. പലരും ഭക്ഷണത്തിന്റെ രുചിക്ക് വേണ്ടി കറിവേപ്പിലയെ ഉപയോ​ഗിക്കുമെങ്കിലും അതിന്റെ ​ഗുണങ്ങളെ പറ്റി ചിന്തിച്ചിട്ടില്ല. കറിവേപ്പില ആരോഗ്യഗുണങ്ങളുടെ ഒരു കലവറയാണെന്ന് പലർക്കും അറിയില്ല. പ്രത്യേകിച്ച് പ്രമേഹരോ​ഗികൾക്ക് ഇതിനെക്കാളും മികച്ചൊരു മരുന്നില്ല. എങ്ങനെയാണ് ഈ കുഞ്ഞൻ ഇല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതെന്ന് അറിഞ്ഞാലോ..

 

കറിവേപ്പില സഹായിക്കുന്നത് എങ്ങനെ?

 

കറിവേപ്പിലയിലെ നാരുകളും സസ്യ സംയുക്തങ്ങളും ആഹാരത്തിലെ കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസായി മാറുന്ന പ്രക്രിയയെ സാവധാനത്തിലാക്കാൻ സഹായിക്കുന്നു. ഇത് വഴി രക്തത്തിൽ പെട്ടെന്ന് പഞ്ചസാര വർദ്ധിക്കുന്നത് തടയാനും ഇവയ്ക്ക് കഴിയുന്നു.

കൂടാതെ, കറിവേപ്പിലയിലെ ചില ഘടകങ്ങൾക്ക് ഇൻസുലിന് സമാനമായ പ്രവർത്തനം കാഴ്ചവെക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഇത് കോശങ്ങളിലേക്ക് ഗ്ലൂക്കോസ് എളുപ്പത്തിൽ എത്തുന്നതിനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിനും കാരണമാകുന്നു.

കറിവേപ്പിലയിലെ ആന്റിഓക്‌സിഡന്റുകളുടെ സാനിധ്യം,  ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ പ്രമേഹം മൂലമുണ്ടാകുന്ന നാഡീസംബന്ധമായ പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ തടയുന്നു.

ALSO READ: തൈര് കഴിക്കുമ്പോൾ ചേർക്കേണ്ടത് ഉപ്പോ പഞ്ചസാരയോ…; ഏതാണ് കൂടുതൽ ​ഗുണകരം

 

ശ്രദ്ധിക്കുക….

 

ദിവസവും രാവിലെ അഞ്ചു മുതൽ എട്ടു വരെ ഫ്രഷ് കറിവേപ്പിലകൾ ചവച്ചു കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതാണ്.

ഇലകൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

വേവിച്ചോ ഉണക്കിയോ കഴിക്കുന്നതിനേക്കാൾ ഗുണം പച്ചയ്ക്ക് കഴിക്കുമ്പോഴാണ് ലഭിക്കുന്നത്.

എന്നാൽ വെറും വയറ്റിൽ അമിതമായി കറിവേപ്പില കഴിക്കുന്നത് ചിലരിൽ വയറിൽ അസ്വസ്ഥതയോ അസിഡിറ്റിയോ ഉണ്ടാക്കാം.

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ കറിവേപ്പില ശീലമാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മരുന്നിനൊപ്പം ഇതും കൂടി ചേരുമ്പോൾ പഞ്ചസാരയുടെ അളവ് അമിതമായി താഴാൻ സാധ്യതയുണ്ട്.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)