AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hairfall Causes: ഈ ലക്ഷണങ്ങൾ പറയും നിങ്ങളുടെ മുടി കൊഴിച്ചിൽ സാധാരണമല്ലെന്ന്; ശ്രദ്ധിക്കണം

Hairfall Causes And Symptoms: തലമുടി കൊഴിയുന്നതിന് പിന്നാലെ നിങ്ങളുടെ തലയോട്ടി ദൃശ്യമാകുന്നത് വളരെ പ്രധാന പ്രശ്നമാണ്. അലോപ്പീസിയ ഏരിയറ്റ പോലുള്ള അവസ്ഥകളിലേക്ക് പോലും ഈ അവസ്ഥ കൊണ്ടെത്തിച്ചേക്കാം. അമിതമായ സ്റ്റൈലിംഗ്, ബ്ലീച്ചിംഗ്, കളറിംഗ് അല്ലെങ്കിൽ ചൂട് എന്നിവ മുടി പൊട്ടി പോകാൻ കാരണമാകുന്നു.

Hairfall Causes: ഈ ലക്ഷണങ്ങൾ പറയും നിങ്ങളുടെ മുടി കൊഴിച്ചിൽ സാധാരണമല്ലെന്ന്; ശ്രദ്ധിക്കണം
Hairfall Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 02 May 2025 11:09 AM

മുടി കൊഴിച്ചിൽ സാധാരണമാണ്. ഒരു ദിവസം ഏകദേശം 50 മുടി വരെ കൊഴിയുമെന്നാണ് ആ​രോ​ഗ്യ വദ​ഗ്ധർ പറയുന്നത്. പല കാരണങ്ങൾ മുടി കൊഴിച്ചിലിനെ സ്വാധീനിക്കാറുണ്ട്. പോഷകങ്ങളുടെ അഭാവം, വെള്ളം കുടി കുറയുന്നത്, വൈറ്റമിനുകളുടെ കുറവ്, ജീവതശൈലി തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്. എന്നാൽ മുടി കൊഴിച്ചിൽ അമിതമായാൽ അല്പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. മറ്റെന്തെങ്കിലും അസാധാരണമായ കാരണങ്ങളാൽ മുടി കൊഴിയുന്നുണ്ടോ എന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മുടി ചീകുമ്പോൾ, കഴുകുമ്പോൾ, അല്ലെങ്കിൽ മുടിയിലൂടെ തലോടുമ്പോൾ വലിയ തോതിൽ മുടി പൊഴിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, അവ ശ്രദ്ധിക്കേണ്ടതാണ്. ഏതാനും ആഴ്ചകൾ അല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ ഗണ്യമായി വർദ്ധിക്കുകയാണെങ്കിൽ ആവശ്യമായ പരിചരണം നൽകേണ്ട സമയമായെന്നാണ് ഇത് നൽകുന്ന സൂചന. ഈ അവസ്ഥയെ ടെലോജൻ എഫ്ലൂവിയം എന്നാണ് അറിയപ്പെടുന്നത്. സമ്മർദ്ദം, രോഗം, ഗർഭധാരണത്തിനു ശേഷമുള്ള ഹോർമോൺ മാറ്റങ്ങൾ, വേഗത്തിലുള്ള ശരീരഭാരം കുറയ്ക്കൽ തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.

തലമുടി കൊഴിയുന്നതിന് പിന്നാലെ നിങ്ങളുടെ തലയോട്ടി ദൃശ്യമാകുന്നത് വളരെ പ്രധാന പ്രശ്നമാണ്. അലോപ്പീസിയ ഏരിയറ്റ പോലുള്ള അവസ്ഥകളിലേക്ക് പോലും ഈ അവസ്ഥ കൊണ്ടെത്തിച്ചേക്കാം. ഇത് ശരീര രോമകൂപങ്ങളെ ആക്രമിക്കാൻ കാരണമാകുന്ന ഒരു ഓട്ടോഇമ്മ്യൂൺ ഡിസോർഡർ, അല്ലെങ്കിൽ ആൻഡ്രോജെനെറ്റിക് അലോപ്പീസിയ എന്നിവയിലേക്കും മാറിയേക്കാം.

മുടി പൊട്ടുന്നതും കൊഴിയുന്നതും എല്ലായ്പ്പോഴും ഒരുപോലെയല്ല. നിങ്ങളുടെ മുടി വേരിൽ നിന്ന് കൊഴിഞ്ഞുപോകുന്നതിനുപകരം പകുതിയിൽ പൊട്ടിപ്പോകുകയാണെങ്കിൽ, നിങ്ങളുടെ മുടി ദുർബലമാണെന്നാണ് ഇത് നൽകുന്ന സൂചന. അമിതമായ സ്റ്റൈലിംഗ്, ബ്ലീച്ചിംഗ്, കളറിംഗ് അല്ലെങ്കിൽ ചൂട് എന്നിവ മുടി പൊട്ടി പോകാൻ കാരണമാകുന്നു. പോഷകാഹാരക്കുറവും പ്രോട്ടീൻ കുറവും മുടിയുടെ അഗ്രങ്ങളെ ദുർബലപ്പെടുത്തും. അറ്റം പിളരുക, പരുക്കൻ ഘടന എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ, നിങ്ങളുടെ മുടിക്ക് ആഴത്തിലുള്ള കണ്ടീഷനിംഗ്, പ്രോട്ടീൻ സമ്പുഷ്ടമായ മാസ്കുകൾ, എന്നിവ ആവശ്യമാണ്.

നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം നിങ്ങളുടെ മുടിയുടെ ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ചൊറിച്ചിൽ, ചുവപ്പ്, വീക്കം അല്ലെങ്കിൽ അണുബാധകൾ, താരൻ, സെബോറെഹിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ് ‌ഇവയെല്ലാം അസാധാരണമായ മുടി കൊഴിച്ചിലിന് കാരണമാകും. നിങ്ങളുടെ തലയോട്ടിയിൽ നിരന്തരം അസ്വസ്ഥത അനുഭവപ്പെടുകയോ മുടി കൊഴിച്ചിലിനൊപ്പം തൊലി പൊട്ടുകയോ ചെയ്താൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുക.