AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Eating Habits: തൈര് കഴിക്കുമ്പോൾ ചേർക്കേണ്ടത് ഉപ്പോ പഞ്ചസാരയോ…; ഏതാണ് കൂടുതൽ ​ഗുണകരം

Curd With Salt Or With Sugar: വ്യത്യസ്ത രീതിയിലാണ് നമ്മൾ തൈര് കഴിക്കുന്നത്. ചിലർ ഉപ്പ് ചേർത്തും, മറ്റ് ചിലർ പഞ്ചസാര ചേർത്ത് ലെസ്സിയായും തൈര് കഴിക്കാറുണ്ട്. ശരിക്കും ഇവയിൽ ഏതാണ് നമ്മുടെ ആരോ​ഗ്യത്തിന് കൂടുതൽ മെച്ചമെന്ന് വിശദമായി പരിശോധിക്കാം.

Healthy Eating Habits: തൈര് കഴിക്കുമ്പോൾ ചേർക്കേണ്ടത് ഉപ്പോ പഞ്ചസാരയോ…; ഏതാണ് കൂടുതൽ ​ഗുണകരം
Curd Image Credit source: Westend61/Getty Images
neethu-vijayan
Neethu Vijayan | Published: 15 Dec 2025 12:13 PM

ഏത് വീട്ടിലും ഏത് സമയത്തും ഉണ്ടാവുന്ന ഒന്നാണ് തൈര്. ആരോ​ഗ്യ ​ഗുണങ്ങളിലും പിന്നിലല്ല തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നങ്ങളുള്ളവർക്കും പതിവായി തൈര് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. പ്രോബയോട്ടിക്കിൻ്റെ മികച്ച സ്രോതസ്സാണ് തൈര്.

മികച്ച പ്രോബയോട്ടിക് ആണ്. ദിവസവും ഉച്ചയ്ക്ക് ചോറ് കഴിച്ചതിന് ശേഷം തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്. ‌എന്നാൽ ഇവ വ്യത്യസ്ത രീതിയിലാണ് നമ്മൾ കഴിക്കുന്നത്. ചിലർ ഉപ്പ് ചേർത്തും, മറ്റ് ചിലർ പഞ്ചസാര ചേർത്ത് ലെസ്സിയായും തൈര് കഴിക്കാറുണ്ട്. ശരിക്കും ഇവയിൽ ഏതാണ് നമ്മുടെ ആരോ​ഗ്യത്തിന് കൂടുതൽ മെച്ചമെന്ന് വിശദമായി പരിശോധിക്കാം.

തൈരിൽ ഉപ്പ് ചേർത്ത് കഴിക്കുമ്പോൾ

ഗുണങ്ങൾ:

പ്രോബയോട്ടിക്സ്: തൈരിൽ പ്രോബയോട്ടിക്കുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നല്ല ബാക്ടീരിയകളാണ്. ഉപ്പ് ഈ പ്രോബയോട്ടിക് ഉള്ളടക്കത്തെ ബാധിക്കാതെ തന്നെ നിങ്ങളുടെ ദഹനത്തിന് ​ഗുണകരമായി മാറുന്നു.

ALSO READ: ഉറക്കം നന്നല്ലെങ്കിൽ… കുടലിനും വയറിനും പ്രശ്നങ്ങൾ; ബാധിക്കുന്നത് ഇങ്ങനെ

ഇലക്ട്രോലൈറ്റ് ബാലൻസ്: ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന ഘടകമാണ്. വ്യായാമത്തിന് ശേഷം വിയർപ്പിലൂടെ ഇലക്ട്രോലൈറ്റ് നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. ഈ സമയം തൈരിൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.

കുറഞ്ഞ കലോറി: തൈരിൽ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് അതിലെ കലോറിയുടെ അളവ് കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. എന്നാൽ ഉപ്പ് അമിതമാകരുത്. ഇത് രക്തസമ്മർദ്ദത്തിന് കാരണമാകും.

തൈരിൽ പഞ്ചസാര ചേർത്ത് കഴിക്കുമ്പോൾ

ഗുണങ്ങൾ:

ഊർജ്ജം: ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ തൈരിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് വ്യായാമത്തിന് മുമ്പോ ശേഷമോ.

സ്വാദിഷ്ടം: പഞ്ചസാര ചേർക്കുന്നത് തൈരിന്റെ രുചി വർദ്ധിപ്പിക്കുന്നു. മധുരമുള്ള രുചി ഇഷ്ടപ്പെടുന്നവർക്ക് ഇത് കൂടുതൽ ഇഷ്ടമാകും. പ്രത്യേകിച്ച് കുട്ടികൾക്ക്.

കലോറി: പഞ്ചസാര ചേർക്കുന്നത് തൈരിന്റെ കലോറി അളവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ അമിതമായി കഴിച്ചാൽ ശരീരഭാരം വർദ്ധിപ്പിക്കും.

രക്തത്തിലെ പഞ്ചസാര: തൈരിനോടൊപ്പം പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. അതിനാൽ പ്രമേഹമുള്ളവരും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും ഇത് ഒഴിവാക്കേണ്ടതാണ്.