AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleep: സമയമില്ലെന്ന് പറയല്ലേ, അഞ്ച് മണിക്കൂർ ഉറക്കം കൊണ്ടെത്തിക്കുന്നത്….

Side Effects of Short Term Sleep: തിരക്കേറിയ ജീവിതശൈലിയിൽ പലരും ഉറക്കം 5-6 മണിക്കൂറോ അതിൽ താഴെയോ ആയി ചുരുക്കാറുണ്ട്. എന്നാൽ തുടർച്ചയായി ഇങ്ങനെ ഉറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Sleep: സമയമില്ലെന്ന് പറയല്ലേ, അഞ്ച് മണിക്കൂർ ഉറക്കം കൊണ്ടെത്തിക്കുന്നത്….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 08 Jan 2026 | 11:35 AM

ഉറക്കം ആരോ​ഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ഒരു മുതിർന്നയുടെ ആരോ​ഗ്യത്തിന് ദിവസവും കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പലരും ഉറക്കം 5-6 മണിക്കൂറോ അതിൽ താഴെയോ ആയി ചുരുക്കാറുണ്ട്. എന്നാൽ തുടർച്ചയായി ഇങ്ങനെ ഉറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 

5-6 മണിക്കൂർ മാത്രം ഉറങ്ങിയാൽ എന്ത് സംഭവിക്കും?

മാനസികാരോഗ്യം തകരാറിലാകുന്നു

തുടർച്ചയായ ഉറക്കക്കുറവ് മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഏകാഗ്രത കുറയുക, ഓർമ്മക്കുറവ്, പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ എന്നിവ ഉണ്ടാകാം. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

 

പ്രതിരോധശേഷി കുറയുന്നു

ഉറക്കം കുറയുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ടൈപ്പ്-2 പ്രമേഹം, അമിത രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

 

ആയുർദൈർഘ്യം കുറയ്ക്കുന്നു

ദിവസവും 5-6 മണിക്കൂർ മാത്രം ഉറങ്ങുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

 

അപകടസാധ്യത വർദ്ധിപ്പിക്കുന്നു

കൃത്യമായ ഉറക്കം ലഭിക്കാത്തത് പകൽ സമയത്ത് ക്ഷീണവും മയക്കവും ഉണ്ടാക്കുന്നു. ഇത് വാഹനങ്ങൾ ഓടിക്കുമ്പോഴും മറ്റും അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.

 

എത്ര മണിക്കൂർ ഉറങ്ങണം?

 

18 വയസും അതിൽ കൂടുതലും: ഒരു ദിവസം 7–8 മണിക്കൂർ

13–18 വയസ്സ്: ഒരു ദിവസം 8–10 മണിക്കൂർ

6–12 വയസ്സ്: ഒരു ദിവസം 9–12 മണിക്കൂർ

3–5 വയസ്സ്: ഒരു ദിവസം 10–13 മണിക്കൂർ

1–2 വയസ്സ്: ഒരു ദിവസം 11–14 മണിക്കൂർ

ALSO READ: ഈ വസ്തുക്കൾ മറ്റുള്ളവരുമായി കൈമാറാറുണ്ടോ…; ചർമ്മത്തിന് നല്ല പണി കിട്ടുവേ

 

ശരിയായ ഉറക്കം എങ്ങനെ ലഭിക്കും?

 

കിടപ്പുമുറി തണുപ്പുള്ളതും, ഇരുട്ടുള്ളതും, നിശബ്ദവുമാണെന്ന് ഉറപ്പുവരുത്തുക.

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും മദ്യം ഒഴിവാക്കുക.

ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും മൊബൈൽ, ടിവി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവയ്ക്കുക.

ഉറങ്ങുന്നതിന് 10-12 മണിക്കൂർ മുമ്പെങ്കിലും ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

കൃത്യമായ വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും.