Skincare Hacks: ഈ വസ്തുക്കൾ മറ്റുള്ളവരുമായി കൈമാറാറുണ്ടോ…; ചർമ്മത്തിന് നല്ല പണി കിട്ടുവേ
Skincare Remedies By Dermatologist: ഹോസ്റ്റലുകളിൽ നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ, സാധാരണയായി കണ്ടുവരുന്ന ചില രീതികളാണ് ചർമ്മ സംരക്ഷണ ഉല്പന്നങ്ങൾ മറ്റുള്ളവരുമായി കൈമാറുന്നത്. ക്രീമുകളും ഫൗണ്ടേഷനുകളും ഉൾപ്പെടെയുള്ള എല്ലാ മേക്കപ്പ് ഉല്പന്നങ്ങളും ഇത്തരത്തിൽ കൈമാറുന്നുണ്ട്.
ചർമ്മ സംരക്ഷണത്തിനായി നിരവധി ഉല്പന്നങ്ങളാണ് ഓരോരുത്തരും ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ചെറുപ്പക്കാർ. എന്നാൽ ചർമ്മത്തിലെ ഓരോ പ്രശ്നങ്ങൾക്കും നമ്മൾ തന്നെയാണ് കാരണം. ഹോസ്റ്റലുകളിൽ നിൽക്കുന്നവരാണ് നിങ്ങളെങ്കിൽ, സാധാരണയായി കണ്ടുവരുന്ന ചില രീതികളാണ് ചർമ്മ സംരക്ഷണ ഉല്പന്നങ്ങൾ മറ്റുള്ളവരുമായി കൈമാറുന്നത്. ക്രീമുകളും ഫൗണ്ടേഷനുകളും ഉൾപ്പെടെയുള്ള എല്ലാ മേക്കപ്പ് ഉല്പന്നങ്ങളും ഇത്തരത്തിൽ കൈമാറുന്നുണ്ട്.
എന്നാൽ ഇതിൻ്റെ അപകടസാധ്യതയെപ്പറ്റി ചിന്തിക്കാതെയാണ് പലരും ഈ ശീലം പിന്തുടരുന്നത്. ഇതേക്കുറിച്ച് ഡെർമറ്റോളജിസ്റ്റായ ഡോ. പ്രവീൺ ബനോദ്കർ പറയുന്നത് എന്താണെന്ന് നോക്കാം. ബാക്ടീരിയ മൂലമുള്ള അണുബാധ തൊട്ട്, ഗുരുതരമായ അലർജി വരെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഉല്പന്നങ്ങൾ കഴിവതും മറ്റുള്ളവരുമായി പങ്കിവയ്ക്കാതിരിക്കുക. എല്ലാവരുടെയും ചർമ്മം ഒരുപോലെയല്ല എന്നതാണ് ആദ്യം തന്നെ മനസ്സിലാക്കേണ്ട വസ്തുത.
ALSO READ: എന്തിനാണ് കപ്പലണ്ടിയുടെ തൊലി കളയുന്നത്…; നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്
ചർമ്മത്തിൽ എണ്ണമയമുള്ള ഒരാൾ എണ്ണമയം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ എങ്ങനെയുണ്ടാകും. അതുപോലെ തന്നെയാണ് വളരെ വരണ്ടതും സെൻസിറ്റീവുമായ ചർമ്മമുള്ള ഒരാൾ എണ്ണമയം കുറയ്ക്കുന്ന ഉല്പന്നങ്ങൾ ഉപയോഗിച്ചാലോ.. രണ്ടായാലും ഫലം ചർമ്മത്തിൻ്റെ നാശം തന്നെയാണ്. ചർമ്മത്തിൻ്റെ സ്വാഭാവിക തിളക്കത്തെയും ഘടനയെയും ഇല്ലാതാക്കാൻ നിങ്ങൾ ഈ ചെയ്യുന്ന ശീലങ്ങൾ വിനയായി മാറിയേക്കാം.
കൈകൾകൊണ്ടാണ് നിങ്ങളുടെ ഉല്പന്നം മറ്റൊരാൾ ഉപയോഗിക്കുന്നതെങ്കിൽ പിന്നീട് അത് നിങ്ങൾ ഉപയോഗിക്കുമ്പോൾ, അവരുടെ കൈയ്യിലെ ബാക്ടീരയകളും അഴുക്കും ആ ഉല്പന്നത്തിൽ പറ്റിപ്പിടിച്ച് നിങ്ങളുടെ ചർമ്മത്തിലേക്ക് എത്തുന്നു. അതിനാൽ ഒരിക്കലും മറ്റുള്ളവർക്ക് നൽകരുത്. ആരോഗ്യകരമായ തിളക്കം നിലനിർത്തുന്നതിനും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഇത്തരം ശീലങ്ങൾ നിർത്തുക എന്നതാണ് ഉത്തമമായ വഴി.
മേക്കപ്പ് ബ്രഷുകൾ, ആപ്ലിക്കേറ്ററുകൾ, സ്പോഞ്ചുകൾ എന്നിവ ആഴ്ചയിൽ ഒരിക്കലെങ്കിലും നന്നായി കഴുകി വൃത്തിയാക്കണം. ഇങ്ങനെ ചെയ്താൽ തന്നെ ചർമ്മത്തിലെ പകുതി പ്രശ്നങ്ങൾക്കും പരിഹാരമാകും. കൂടാതെ ചർമ്മത്തിന് അനുയോജ്യമായ ഉല്പന്നങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുകയും വേണം. അലർജിയോ മറ്റോ തോന്നിയാൽ അപ്പോൾ തന്നെ അവയുടെ ഉപയോഗം നിർത്തുക. ചർമ്മ വിദഗ്ധൻ്റെ സഹായത്തോടെ ഇത്തരം ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.