Earbuds Risks: ബഡ്‌സ് ഇട്ട് ചെവി തോണ്ടുന്ന ശീലമുണ്ടോ? കേൾവിശക്തി എന്നന്നേക്കുമായി നഷ്ടമായേക്കാം

Earbuds Dangerous Side Effects: ചെവിയുടെ ഉള്ളിലേക്കിറങ്ങി ആഴത്തിൽ വൃത്തിയാക്കുന്നത്, ചെവിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും, ഗുരുതരമായ അണുബാധകൾ, പരിക്കുകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇയർ വാക്സിൽ അടങ്ങിയിരിക്കുന്ന ചില ആസിഡുകൾ ചെവിക്കുള്ളിൽ ബാക്ടീരിയകളും ഫംഗസും വളരുന്നതിനെ തടയുന്നു.

Earbuds Risks: ബഡ്‌സ് ഇട്ട് ചെവി തോണ്ടുന്ന ശീലമുണ്ടോ? കേൾവിശക്തി എന്നന്നേക്കുമായി നഷ്ടമായേക്കാം

Cotton Earbuds Risk

Published: 

07 Mar 2026 | 11:32 AM

ചെവിയിൽ ചൊറിച്ചിലോ മറ്റ് എന്തെങ്കിലും അസ്വസ്ഥതയോ തോന്നുമ്പോൾ സാധാരണയായി ആദ്യം ചെയ്യുന്നത് കൈയ്യിൽ കിട്ടുന്ന ഏതെങ്കിലും വസ്തുക്കൾ എടുത്ത് ചെവി തോണ്ടുക എന്നതാണ്. ഇത് മിക്കവരുടെയും ശീലമാണ്. ചിലരാകട്ടെ അസ്വസ്ഥതകൾ ഇല്ലെങ്കിൽ കൂടി ചെവിയിൽ ബഡ്‌സ് ഇട്ട് തോണ്ടാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ അല്പം സുഖം കിട്ടുമെങ്കിലും ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികളാണ്. എന്തിനേറെ പറയുന്നു, കേൾവിശക്തി പൂർണമായും നഷ്ടമാകാൻ ഈയൊരറ്റ ശീലം മതിയാകും.

ചെവിയുടെ ഉള്ളിലേക്കിറങ്ങി ആഴത്തിൽ വൃത്തിയാക്കുന്നത്, ചെവിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും, ഗുരുതരമായ അണുബാധകൾ, പരിക്കുകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ സ്വാഭാവിക പ്രതിരോധ കവചമായ ചെവിക്കായം നീക്കം ചെയ്യുന്നത് ചെവിക്കുള്ളിൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകും.

ALSO READ: ഇനി സ്ട്രെസ് വേണ്ട! ഓഫീസും വീടും സ്മാർട്ടായി ബാലൻസ് ചെയ്യാം; സ്ത്രീകൾ ഈ ടിപ്സ് മനസിൽവെച്ചോ

നമ്മുടെ ചെവിക്കുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്ന പൊടിപടലങ്ങൾ, ചെറിയ പ്രാണികൾ, മറ്റ് അഴുക്കുകൾ എന്നിവയെ തടഞ്ഞുനിർത്താൻ ഇയർ വാക്സിലെ പശിമ സഹായിക്കുന്നു. ഇവ കർണ്ണപടത്തിലേക്ക് എത്താതിരിക്കാൻ ചെവിക്കായം ഒരു പ്രതിരോധ കവചമായാണ് ചെവിക്കുള്ളിൽ പ്രവർത്തിക്കുന്നത്. കൂടാതെ ഇയർ വാക്സിൽ അടങ്ങിയിരിക്കുന്ന ചില ആസിഡുകൾ ചെവിക്കുള്ളിൽ ബാക്ടീരിയകളും ഫംഗസും വളരുന്നതിനെ തടയുന്നു.

അതുപോലെ തന്നെ ബഡ്സുകളിട്ട് ചെവി ചൊറിയുമ്പോൾ അബദ്ധത്തിൽ ചെവിക്കല്ലിന് മുറിവേൽക്കാനും രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് തള്ളപ്പെടുന്നത് വഴി കേൾവി താൽക്കാലികമായോ സ്ഥിരമായോ ഇല്ലാതാകുകയും ചെയ്യും. ചെവിക്കുള്ളിലെ തൊലി നമ്മൾ കരുതുന്നതിലും അപ്പുറം വളരെ മൃദുവാണ്.

അതുകൊണ്ട് തന്നെ ബഡ്‌സുകളുടെ നിരന്തരമായ ഉപയോഗം അവിടെ ചെറിയ മുറിവുകളുണ്ടാക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചിലർ അപ്പോഴത്തെ സുഖത്തിനായി ചെവിക്ക് ഉള്ളിലേക്ക് ബഡ്സുകൾ ഇടാറുണ്ട്. ഉള്ളിലേക്ക് ബഡ്‌സ് ഇറക്കുന്നത് വഴി നിങ്ങൾ ബാക്ടീരിയകളെ അകത്തേക്ക് കടത്തിവിടാനുള്ള വഴിയൊരുക്കുകയാണെന്നാണ് വിദ​ഗ്ദർ പറയുന്നത്.

കുളികഴിഞ്ഞ് വരുമ്പോൾ ബഡ്സുകൾ ഇടുന്ന ശീലമുള്ളവരാണെങ്കിൽ അത് ഇന്നത്തോടെ നിർത്തുക. കുളി കഴിഞ്ഞ് ചെവിയുടെ പുറംഭാഗം മാത്രം വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക. ഉള്ളിൽ കടുത്ത വേദനയോ അടവോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഇഎൻടി ഡോക്ടറെ ഉറപ്പായും സന്ദർശിക്കുക. ചെവിക്കുള്ളിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ അരുത്.

Follow Us
രാജ്യത്തെ മാറ്റിമറിച്ച 10 ഇന്ത്യൻ വനിതകൾ
തൈര് വെറുതെ തേച്ചാൽ മുടി വളരില്ല, ശരിയായ രീതി ഇതാ
കൂൺ കൃഷി എങ്ങനെ തുടങ്ങാം? അതും കുറഞ്ഞ ചെലവിൽ !
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി