Vegetables: കൊടുംചൂടിൽ ഈ പച്ചക്കറികൾ കഴിക്കല്ലേ, പണി കിട്ടും!
വേനൽ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നാം കഴിക്കുന്ന ആഹാരവും. പച്ചക്കറികൾ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ഈ വേനൽക്കാലത്ത് ചിലത് നമുക്ക് പണിതരും. ഇവ ദഹിപ്പിക്കാൻ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടി വരുന്നത് ശരീരതാപം കൂട്ടിയേക്കും. വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില പച്ചക്കറികൾ ഏതെല്ലാമെന്ന് നോക്കിയാലോ...
മലയാളികളെ വലച്ച് റെക്കോർഡുകൾ തകർത്ത് ചൂട് കൂടുകയാണ്. ഈ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നാം കഴിക്കുന്ന ആഹാരവും. പച്ചക്കറികൾ ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും ഈ വേനൽക്കാലത്ത് ചിലത് നമുക്ക് പണിതരും. ഇവ ദഹിപ്പിക്കാൻ ശരീരം കൂടുതൽ ഊർജ്ജം ഉപയോഗിക്കേണ്ടി വരുന്നത് ശരീരതാപം കൂട്ടിയേക്കും. വേനൽക്കാലത്ത് ഒഴിവാക്കേണ്ട ചില പച്ചക്കറികൾ ഏതെല്ലാമെന്ന് നോക്കിയാലോ…
ഇഞ്ചിയും വെളുത്തുള്ളിയും
ഇഞ്ചിയും വെളുത്തുള്ളിയും ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും വേനൽക്കാലത്ത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണം. ഇവ ശരീരത്തിനുള്ളിലെ താപം വർദ്ധിപ്പിക്കുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. കൂടാതെ ദാഹം വർദ്ധിപ്പിക്കാനും കാരണമാകാറുണ്ട്.
പച്ചമുളക്
മുളകിൽ ക്യാപ്സൈസിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ചൂട് അനുഭവപ്പെടാൻ കാരണമാകുന്നു. അമിതമായി വിയർക്കുന്നതിനും അതുവഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ചീര
ചീര, കടുകില തുടങ്ങിയ ഇലക്കറികളിൽ ഇരുമ്പ് പോലുള്ള ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.എന്നാലിവ ഉഷ്ണവീര്യമുള്ളവയാണ്. അതുകൊണ്ട് തന്നെ കഴിച്ച ശേഷം ഇവ ദഹിപ്പിക്കാൻ ശരീരം കൂടുതൽ അധ്വാനിക്കേണ്ടി വരുന്നുണ്ട്. ഇത് വഴി ശരീരത്തിലെ താപം വർദ്ധിക്കുന്നു.
ALSO READ: എസി വേണ്ട, കറൻ്റ് ബില്ലും പേടിക്കണ്ട; വീട് തണുപ്പിക്കാൻ ഇതാ ചില ഈസി ടിപ്സ്
സവാള
അമിതമായ അളവിൽ സവാള കഴിക്കുന്നത് സൾഫറിന്റെ അളവ് കൂട്ടുകയും ഗ്യാസ്, വയർ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങക്ക്ൾ കാരണമാവുകയും ചെയ്യും. അതിനാൽ ഇവയുടെ ഉപയോഗം കുറയ്ക്കാം, കൂടാതെ, ഉപയോഗിക്കുന്നതിന് മുൻപ് വിനാഗിരിയിലോ വെള്ളത്തിലോ മുക്കിവെക്കുന്നതും ഗുണകരമാണ്.
ചേമ്പ്, ക്യാരറ്റ്
ചേമ്പ് പോലുള്ള അന്നജം കൂടിയ പച്ചക്കറികൾ ചൂടുകാലത്ത് ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത് ശരീരത്തിന് ക്ഷീണം അനുഭവപ്പെടാൻ കാരണമാകും. ക്യാരറ്റ് ആരോഗ്യകരമാണെങ്കിലും അവയിൽ ജലാംശം താരതമ്യേന കുറവാണ്. ഇവ ദഹിപ്പിക്കാൻ കൂടുതൽ ജലം ആവശ്യമായി വരും, അതിനാൽ വേനൽക്കാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കാം.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.