AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Traffic: ബെംഗളൂരുവില്‍ ഇനി ഗതാഗതക്കുരുക്കില്ല; 11 എലിവേറ്റഡ് പാതകള്‍ക്ക് അംഗീകാരം

Bengaluru to Get 11 Elevated Roads Check Areas Set for Major Traffic Relief: രണ്ട് വര്‍ഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈഓവറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ബി സ്മൈല്‍ ഡയറക്ടര്‍ ബിഎസ് പ്രഹളാദ് പറഞ്ഞു. ഇതൊരു പൂര്‍ണ്ണമായ പരിഹാരമാണ്, നഗരത്തിലുടനീളമുള്ള യാത്രാമാര്‍ഗം ഈ പദ്ധതി എളുപ്പമാക്കുമെന്നും അദ്ദേഹം.

Bengaluru Traffic: ബെംഗളൂരുവില്‍ ഇനി ഗതാഗതക്കുരുക്കില്ല; 11 എലിവേറ്റഡ് പാതകള്‍ക്ക് അംഗീകാരം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 17 Apr 2026 | 01:32 PM

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 11 എലിവേറ്റഡ് ഇടനാഴികള്‍ വരുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പുതിയപാതകള്‍ നിര്‍മിക്കാന്‍ 13,262 കോടി രൂപ ചെലവുള്ള പദ്ധതിക്ക് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കി. 75.6 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിയൊരുക്കാന്‍ പോകുന്നത്. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഈ പാതകള്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. 11 ഇടനാഴികളില്‍ ഒന്‍പതെണ്ണം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലും, രണ്ടെണ്ണം ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ മാതൃകയിലും നിര്‍മിക്കും.

തുംകൂര്‍ റോഡിലെ എംഇഐ ജംഗ്ഷനില്‍ സ്പ്ലിറ്റ് ഫ്‌ളൈഓവര്‍, ആര്‍എന്‍എസ് ശാന്തിനികേതന് മുന്നില്‍ സ്പ്ലിറ്റ് ഫ്‌ളൈഓവര്‍, മഹാലക്ഷ്മി ലേഔട്ടിലെ വെസ്റ്റ് ഓഫ് കോര്‍ഡ് റോഡില്‍ നിന്ന് ഔട്ടര്‍ റിംഗ് റോഡിലേക്ക് പൈപ്പ്ലൈന്‍ റോഡിലെ ഗ്രേഡ് സെപ്പറേറ്ററുകള്‍, ദൊഡ്ഡബെല്ലാപുര റോഡ് മുതല്‍ പഴയ യെലഹങ്ക ടൗണ്‍ വഴി കൊഗിലു സര്‍ക്കിളില്‍ എന്‍എച്ച് 7 വരെ എലിവേറ്റഡ് കോറിഡോര്‍, കനകപുര റോഡിലൂടെ കോണന്‍കുണ്ടെ സര്‍ക്കിളിലെ എലിവേറ്റഡ് കോറിഡോര്‍, അഡയാര്‍ ആനന്ദ ഭവന്‍ രഘുവനഹള്ളി ക്രോസിലെ എലിവേറ്റഡ് കോറിഡോര്‍, കനകപുര റോഡ്.

ബിജിഎസ് ഫ്‌ളൈഓവര്‍ മുതല്‍ ടൗണ്‍ ഹാള്‍ വരെയുള്ള ലൂപ്പ് ഫ്‌ളൈഓവര്‍, മിനര്‍വ സര്‍ക്കിളില്‍ നിന്ന് ഹഡ്സണ്‍ സര്‍ക്കിളിലേക്കുള്ള എലിവേറ്റഡ് കോറിഡോറുകള്‍, സാംഗോളി രായണ്ണ സര്‍ക്കിളില്‍ മുതല്‍ നൃപതുങ് റോഡ് വരെ, മൈസൂരു റോഡില്‍ സിര്‍സി സര്‍ക്കിളില്‍ നിന്ന് നയന്ദഹള്ളി വരെ എലിവേറ്റഡ് കോറിഡോര്‍, ഷോലെ സര്‍ക്കിളില്‍ നിന്ന് ഹൊസൂര്‍ റോഡിലൂടെ സെന്റ് ജോണ്‍സ് ആശുപത്രി വരെ എലിവേറ്റഡ് പാത എന്നിവയും പദ്ധതിയുടെ ഭാഗമാകും.

Also Read: Chennai-Bengaluru Expressway: നിയമകുരുക്കില്‍ ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ; യാത്ര പെട്ടെന്ന് നടക്കില്ല

ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. പാതകളെ അവയുടെ നീളത്തിന്റെയും വ്യാപ്തിയുടെയും അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചു. യശ്വന്തപൂര്‍ മുതല്‍ കെആര്‍ പുരം വരെ 28 കിലോമീറ്റര്‍, കനകപുര റോഡിലെ രാഗുഗദ്ദ മുതല്‍ തലഘപുര വരെ 18.5 കിലോമീറ്റര്‍ എന്നിങ്ങനെ പ്രധാന ഇടനാഴികളില്‍ ചെറിയ ഫ്‌ളൈഓവറുകള്‍, ഗ്രേഡ് സെപ്പറേറ്ററുകള്‍ എന്നിവയുണ്ടാകും.

രണ്ട് വര്‍ഷത്തെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളൈഓവറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ബി സ്മൈല്‍ ഡയറക്ടര്‍ ബിഎസ് പ്രഹളാദ് പറഞ്ഞു. ഇതൊരു പൂര്‍ണ്ണമായ പരിഹാരമാണ്, നഗരത്തിലുടനീളമുള്ള യാത്രാമാര്‍ഗം ഈ പദ്ധതി എളുപ്പമാക്കുമെന്നും അദ്ദേഹം.

 

Follow Us