Malayalam Astrology: കർക്കിടകം തുടങ്ങി, 4 രാശിക്കാർ 1 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സമ്പന്നരാകാം, ഫലങ്ങൾ

Malayalam Astrology Predictions: എല്ലാ ഗ്രഹങ്ങളുടെയും രാജാവായാണ് സൂര്യദേവനെ കണക്കാക്കുന്നത്. ഉയർന്ന സ്ഥാനം, ബഹുമാനം, പ്രശസ്തി, ആത്മവിശ്വാസം എന്നിവയുടെ പ്രതീകമാണ് സൂര്യൻ

Malayalam Astrology: കർക്കിടകം തുടങ്ങി,  4 രാശിക്കാർ 1 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സമ്പന്നരാകാം, ഫലങ്ങൾ

Malayalam Astrology Predictions 2024

Updated On: 

16 Jul 2025 23:49 PM

ജ്യോതിഷത്തിലെ സുപ്രധാന മാറ്റങ്ങളിലൊന്നാണ് രാശികളുടെ ചലനം. 2024 ജൂലൈ 16-ന് സൂര്യൻ ർക്കടക രാശിയിലേക്ക് മാറുകയാണ്. 2024 ഓഗസ്റ്റ് 15 വരെ സൂര്യദേവൻ കർക്കിടകത്തിൽ തുടരും. ഈ കാലയളവിൽ നിരവധി രാശിക്കാർക്ക് ഗുണങ്ങൾ ലഭിക്കും. നാല് രാശിക്കാർക്ക് ഇതുവഴി വലിയ നേട്ടങ്ങൾ ലഭിക്കും. മറ്റൊരു കാര്യം നോക്കിയാൽ എല്ലാ ഗ്രഹങ്ങളുടെയും രാജാവായാണ് സൂര്യദേവനെ കണക്കാക്കുന്നത്. ഉയർന്ന സ്ഥാനം, ബഹുമാനം, പ്രശസ്തി, ആത്മവിശ്വാസം എന്നിവയുടെ പ്രതീകമാണ് സൂര്യൻ. രാശിയിൽ സൂര്യൻ ശുഭമായാൽ ആ വ്യക്തിക്ക് വളരെയധികം പ്രശസ്തി ലഭിക്കും. സൂര്യൻ്റെ രാശി മാറ്റം വഴി ആർക്കൊക്കെ ഗുണം ലഭിക്കുമെന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് സൂര്യ സംക്രമണം വളരെ ശുഭകരവും ഫലപ്രദവുമാണ്. ഒന്നിലധികം വഴികളിൽ നിന്ന് പണം വരാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ജോലിസ്ഥലത്ത് ഉയർന്ന സ്ഥാനവും പുതിയ ഉത്തരവാദിത്തങ്ങളും നിങ്ങൾക്ക് ഇക്കാലയളവ് ലഭിക്കും.

ALSO READ:  Karkidaka Masam 2024: ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ…; ആത്മവിശുദ്ധിയുടെ മറ്റൊരു കർക്കിടക മാസത്തിന്  തുടക്കം

മിഥുനം

മിഥുന രാശിക്കാർക്ക് ഇക്കാലയളഴിൽ വളരെ സുഖകരമായ ഫലങ്ങൾ നൽകും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വളരെയധികം നേട്ടമുണ്ടാകും എങ്കിലും
നിങ്ങളുടെ ബഹുമാനം ആദരവ് എന്നിവ വർധിക്കാം. ബിസിനസ്സുകാർക്കും ഇക്കാലയളവ് പ്രയോജനകരമായിരിക്കും.

കന്നി

കന്നി രാശിക്കാരുടെ ജീവിതത്തിൽ സൂര്യ സംക്രമം വഴി നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഒപ്പം നിങ്ങൾ വിജയത്തിലേക്ക് നീങ്ങും. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്.

തുലാം

സൂര്യ സംക്രമം വഴി തുലാം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ഒപ്പം നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടും. പുതിയ ജോലി തുടങ്ങാൻ ഇത് ഏറ്റവും നല്ല സമയമാണ്.

വൃശ്ചികം

സൂര്യൻ്റെ രാശി മാറ്റം വൃശ്ചിക രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കാനാവും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ