AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tender Coconut Water: ചൂടുകാലത്ത് കരിക്കിൻ വെള്ളം കുടിക്കാം, പക്ഷേ അമിതമായാൽ പ്രശ്നമാണേ

Tender Coconut Water Health Benefits: ചൂട് സമയത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പാനീയമാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. കൊടുംചൂടിൽ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും തിരിച്ചുപിടിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നതാണ്. എന്നാൽ, ഇത് അമിതമായാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പരിശോധിക്കാം...

Tender Coconut Water: ചൂടുകാലത്ത് കരിക്കിൻ വെള്ളം കുടിക്കാം, പക്ഷേ അമിതമായാൽ പ്രശ്നമാണേ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Apr 2026 | 09:49 PM

മലയാളികളെ കൊടുംചൂടിൽ വലച്ച് സംസ്ഥാനത്ത് താപനില ഉയരുകയാണ്. ആശ്വാസമഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയുന്നില്ല. അൾട്രാവയലറ്റ് സൂചികയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. അതിൽ ഏറ്റവും പ്രധാനമാണ് വെള്ളം കുടിക്കുക എന്നുള്ളത്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കേണ്ടതാണ്. ചൂട് സമയത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള പാനീയമാണ് കരിക്കിൻ വെള്ളം. എന്നാൽ, ഇത് അമിതമായാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? പരിശോധിക്കാം…

കരിക്കിൻ വെള്ളം ​ഗുണങ്ങൾ

കരിക്കിൻ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. കൊടുംചൂടിൽ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും തിരിച്ചുപിടിക്കാൻ കരിക്കിൻ വെള്ളം സഹായിക്കുന്നതാണ്. കരിക്കിൻ വെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജ്ജം നൽകുന്നു. കൂടാതെ, ഇവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർ​ദം കുറയ്ക്കാനും ​ഗുണകരമാണ്.

ദഹനപ്രശ്നങ്ങൾക്കും വയറ്റിലെ അസ്വസ്തതകൾ‌‍ കുറയ്ക്കാനും കരിക്കിൻ വെള്ളം കുടിക്കാം. ഇത് വലിയൊരു ആശ്വാസം നൽകുന്നതാണ്. കൂടാതെ, മൂത്രത്തിലെ ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുന്നത് തടയാനും കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യത കുറയ്ക്കാനും കരിക്കിൻ വെള്ളം സഹായിക്കും. നിങ്ങളുടെ ചർമ്മകാന്തി കാക്കാനും കരിക്കിൻ വെള്ളം ബെസ്റ്റാണ്. കരിക്കിൻ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന് തിളക്കം കൂട്ടാനും സഹായിക്കും.

കരിക്കിൻ വെള്ളം ദോഷങ്ങൾ

കരിക്കിൻ വെള്ളം ​ഗുണകരമാണെങ്കിലും ഇവയ്ക്ക് ചില ദോഷങ്ങളുമുണ്ട്. കരിക്കിൻ വെള്ളം മിതമായ അളവിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കരിക്കിൻ വെള്ളം അമിതമായി കുടിക്കുന്നത് ഒഴിവാക്കേണ്ട ചില ആളുകളുണ്ട്. അവരിൽ ആദ്യത്തേതാണ് വൃക്കരോ​ഗമുള്ളവർ. കരിക്കിൻ വെള്ളത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്. വൃക്കരോ​ഗമുള്ളവർക്ക് പൊട്ടാസ്യം പുറന്തള്ളാൻ ബുദ്ധിമുട്ടായിരിക്കും. ഇത് രക്തത്തിൽ പൊട്ടാസ്യം കൂടുന്ന അവസ്ഥയ്ക്ക് കാരണമാകും. അതിനാൽ വൃക്കരോ​ഗമുള്ളവർ കരിക്കിൻ വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ALSO READ: ശർക്കര ശുദ്ധമാണോ? മായം തിരിച്ചറിയാൻ വീട്ടിൽ തന്നെ വഴിയുണ്ട്

കരിക്കിൻ വെള്ളത്തിൽ കലോറിയും സ്വാഭാവിക പഞ്ചസാരയും കൂടുതലാണ്. അതിനാൽ പ്രമേഹരോ​ഗികൾ കരിക്കിൻ വെള്ളം അമിതമായി ഉപയോ​ഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അതുപോലെ ജലദോഷവും ശ്വാസകോശ പ്രശ്നങ്ങളുള്ളവരും കരിക്കിൻ വെള്ളം കുടിക്കുമ്പോൾ സൂക്ഷിക്കേണ്ടതാണ്. കരിക്കിൻ വെള്ളത്തിൽ തണുപ്പുണ്ട്. സൈനസൈറ്റിസ്, ജലദോഷം, ആസ്ത്മ എന്നിവയുള്ളവർ കരിക്കിൻ വെള്ളം കുടിക്കുന്നത് അസ്വസ്ഥത വർദ്ധിപ്പിച്ചേക്കും.

അതേസമയം, കരിക്കിൻ വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പായ്ക്ക് ചെയ്ത കരിക്കിൻ വെള്ളത്തേക്കാൾ ഏറ്റവും നല്ലത് ഫ്രഷായി കുടിക്കുന്നതാണ് നല്ലത്. അതുപോലെ കരിക്കിൻ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണെന്ന് പറയപ്പെടുന്നു. കൂടാതെ, കരിക്കിൻ വെള്ളം തുറന്നാലുടൻ കുടിക്കാൻ ശ്രമിക്കേണ്ടതാണ്. വായുസമ്പർക്കം ഏൽക്കുന്നത് ഇതിലെ പോഷകഗുണങ്ങൾ കുറച്ചേക്കാം.

Follow Us