Patanjali Exercise: തിരക്കുള്ളവർ ചെയ്യേണ്ട വ്യായമങ്ങൾ, പുറം വേദന ഇനിയില്ല
ഓരോരുത്തരും അവരവരുടെ ശരീരത്തിന്റെ ശേഷിക്ക് അനുസരിച്ച് മാത്രം വ്യായാമങ്ങൾ ചെയ്യുക. ബുദ്ധിമുട്ടുള്ളവ ചെയ്യാൻ സാധിക്കില്ലെങ്കിൽ
ജീവിതത്തിൽ തിരക്ക് വർധിക്കുന്നതോടെ വ്യായാമം പലപ്പോഴും പേരിന് മാത്രമായി മാറുന്നതാണ് കാണുന്ന ട്രെൻഡ്. അതുകൊണ്ട് തന്നെ
ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ ബാബാ രാംദേവ് ചില പ്രഭാത വ്യായാമങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. രാവിലെ കുറച്ചു സമയം ലഘുവായ വ്യായാമങ്ങൾക്ക് മാറ്റി വെക്കുന്നത് വളരെയധികം ഗുണം ചെയ്യും എന്ന് ബാബാ രാംദേവ് നിർദ്ദേശിക്കുന്നു.
1. യോഗിക് ജോഗിംഗ്
ശരീരം ഉണർത്താൻ സഹായിക്കുന്ന ലളിതമായ വ്യായാമങ്ങളുടെ ഒരു കൂട്ടമാണ് യോഗിക് ജോഗിംഗ്. യോഗിക് ജോഗിംഗിലെ കുറഞ്ഞത് രണ്ട് അഭ്യാസങ്ങളെങ്കിലും ദിവസവും ചെയ്യണം. ഇത് ശരീരം ചൂടാക്കാനും രക്തയോട്ടം കൂട്ടാനും സഹായിക്കും.
2. സൂര്യനമസ്കാരം
സാധ്യമായവർക്ക് സൂര്യനമസ്കാരം അതിന്റെ പൂർണ്ണ രൂപത്തിൽ ചെയ്യുന്നത് ഏറ്റവും ഉത്തമമാണ്. 12 യോഗാസനങ്ങളടങ്ങുന്നതാണ് സൂര്യനമസ്കാരം, ശരീരത്തിന്റെ എല്ലാ പേശികളെയും സന്ധികളെയും ശക്തിപ്പെടുത്തുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്ന് കൂടിയാണിത്.
3. സൂക്ഷ്മ വ്യായാമങ്ങൾ
സൂര്യനമസ്കാരം ചെയ്യാൻ സാധിക്കാത്തവർക്കായി ബാബാ രാംദേവ് ചില ലളിതമായ സൂക്ഷ്മ വ്യായാമങ്ങളും ശുപാർശ ചെയ്യുന്നു:
താഡാസനം (Tadasana): ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യുന്നതിനും ബാലൻസ് മെച്ചപ്പെടുത്തുന്നതിനും.
തിര്യക് താഡാസനം (Tiryaka Tadasana): വശങ്ങളിലെ പേശികളെ വലിച്ചുനീട്ടാൻ.
കടി ചക്രാസനം (Kati Chakrasana): അരക്കെട്ടിനും നടുവിനും അയവ് നൽകാൻ.
ത്രികോണാസനം (Trikonasana): കാലുകളുടെയും പുറംഭാഗത്തെയും പേശികളെ ശക്തിപ്പെടുത്താൻ.
കോണാസനം (Konasana) / പാദഹസ്താസനം (Padahastasana): മുൻവശത്തെ പേശികളെ സ്ട്രെച്ച് ചെയ്യാൻ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോരുത്തരും അവരവരുടെ ശരീരത്തിന്റെ ശേഷിക്ക് അനുസരിച്ച് മാത്രം വ്യായാമങ്ങൾ ചെയ്യുക. ബുദ്ധിമുട്ടുള്ളവ ചെയ്യാൻ സാധിക്കില്ലെങ്കിൽ, യോഗിക് ജോഗിംഗ്, ലഘു വ്യായാമങ്ങൾ, എന്നിവയിലേതെങ്കിലും പരിശീലിക്കാം. വ്യായാമങ്ങൾക്കൊപ്പം കുറഞ്ഞത് അഞ്ചോ ഏഴോ തരത്തിലുള്ള പ്രാണായാമങ്ങൾ കൂടി ചെയ്യുന്നത് ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്താനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. യോഗാസനങ്ങളും പ്രാണായാമവും ചിട്ടയായി ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം വർദ്ധിപ്പിക്കും.
ശരീരത്തിന് കൂടുതൽ ഊർജ്ജം
1. ശരീരത്തിലെ ഓക്സിജന്റെ പ്രവാഹം മെച്ചപ്പെടുന്നു.
2. ഏകാഗ്രത വർദ്ധിപ്പിക്കുകയും മികച്ച ഉറക്കം ലഭിക്കുകയും ചെയ്യുന്നു.
3. സമ്മർദ്ദം കുറയ്ക്കുന്നതിനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രാണായാമം സഹായിക്കുന്നു.