Throat Cancer: തൊണ്ടയിലെ കാൻസർ എങ്ങനെ തിരിച്ചറിയാം? നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു മാറ്റാം

Throat Cancer Symptoms: ഒരു ജലദോഷം വന്നാൽപോലും സ്വയം ചികിത്സിച്ച് വഷളാക്കുന്നവർ ധാരാളമാണ്. അത്തരക്കാർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കാരണം ചില ലക്ഷണങ്ങൾ നമ്മൾ കരുതുന്ന അസുഖമാകണമെന്നില്ല. മറിച്ച് മറ്റേതെങ്കിലും ​ഗുരുതരമായ അസുഖത്തിൻ്റെ ആരംഭമോ അല്ലെങ്കിൽ ലക്ഷണമോ അയേക്കാം.

Throat Cancer: തൊണ്ടയിലെ കാൻസർ എങ്ങനെ തിരിച്ചറിയാം? നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു മാറ്റാം

Throat Cancer

Published: 

05 Mar 2026 | 03:54 PM

ഏതൊരു അസുഖം വന്നാലും സ്വയം ചികിത്സ തേടാൻ തിടുക്കം കാണിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും ഇതിൻ്റെ വരുംവരായിക ചിന്തിക്കാറുമില്ല. ഒരു ജലദോഷം വന്നാൽപോലും സ്വയം ചികിത്സിച്ച് വഷളാക്കുന്നവർ ധാരാളമാണ്. അത്തരക്കാർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. കാരണം ചില ലക്ഷണങ്ങൾ നമ്മൾ കരുതുന്ന അസുഖമാകണമെന്നില്ല. മറിച്ച് മറ്റേതെങ്കിലും ​ഗുരുതരമായ അസുഖത്തിൻ്റെ ആരംഭമോ അല്ലെങ്കിൽ ലക്ഷണമോ അയേക്കാം. അതുകൊണ്ട് തന്നെ നേരത്തെ തിരിച്ചറിയുന്നത് അസുഖം ഭേ​ഗമാക്കാൻ സഹായിക്കുകയും ചെയ്യും.

അത്തരത്തിൽ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ഒന്നാണ് തൊണ്ടവേദന. ജലദോഷത്തിൻ്റെ പനിയുടേയോ കാലാവസ്ഥ മാറ്റത്തിൻ്റെയോ മാത്രം ലക്ഷണമായി തൊണ്ടവേദനയെ കാണരുത്. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന തൊണ്ടവേദന പല അസുഖങ്ങളുടെയും ലക്ഷണമാണ്. പ്രത്യേകിച്ച് തൊണ്ടയിലെ കാൻസറിൻ്റേത്. പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗം ഇതിന് പ്രധാന കാരണമാണെങ്കിലും, ഇന്നത്തെ ജീവിതശൈലി സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഈ രോഗസാധ്യത വർധിപ്പിക്കുന്നു.

ALSO READ: പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യണം? ജീവൻ രക്ഷിക്കാൻ ഇത്രയും ചെയ്താൽ മതി

ശബ്ദം പരുക്കനാകുകയോ അടഞ്ഞുപോകുകയോ ചെയ്യുന്നതാണ് ഇതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. അതുകൊണ്ട് തന്നെ പലരും ഇതിനെ നിസാരമായി കാണുകയും സ്വയം ചികിത്സ തേടുകയും ചെയ്യുന്നു. തൊണ്ടയിലെ അർബുദം പലപ്പോഴും ശ്വാസനാളത്തിലാണ് വളരുന്നത്. സാധാരണ ജലദോഷം, പനി എന്നിവ വരുമ്പോഴുള്ള അതേ രീതിയിലുള്ള ലക്ഷണങ്ങൾ തന്നെയാണ് തുടക്കത്തിൽ കാണിക്കുന്നത്. അതായത്, ഭക്ഷണം വിഴുങ്ങുമ്പോൾ വേദനയോ അല്ലെങ്കിൽ എന്തോ തടഞ്ഞുനിൽക്കുന്നതുപോലെയുള്ള തോന്നലും ഇതിൻ്റെ ലക്ഷണമാണ്.

അതുകൊണ്ട് തന്നെ സാധാരണ മരുന്നുകൾ കഴിച്ചിട്ടും മാറാതെ നിൽക്കുന്ന കടുത്ത തൊണ്ടവേദനയോ ചുമയോ ആണെങ്കിൽ തീർച്ചയായും ഒരു വിദ​ഗ്ധനെ കാണിക്കേണ്ടതാണ്. വേദനയില്ലാതെ ചെറിയ തടിപ്പോ മുഴകളോ കഴുത്തിൻ്റെ വശങ്ങളിൽ കാണപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. മറ്റ് കാൻസറുകളെ അപേക്ഷിച്ച് തൊണ്ടയിലെ കാൻസർ ആദ്യ ഘട്ടത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത വളരെയേറെയാണ്. ചില അവസരങ്ങളിൽ അത് പൂർണ്ണമായി ഭേദമാക്കാൻ സാധിക്കും.

രോഗസാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്

പുകയില ഒഴിവാക്കുക: സിഗരറ്റ്, മുറുക്ക് തുടങ്ങിയ പുകയില ഉല്പന്നങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക.

മദ്യപാനം നിയന്ത്രിക്കുക: അമിതമായ മദ്യപാനം തൊണ്ടയിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഇതിലൂടെ കാൻസർ വരാനുള്ള സാധ്യത ഏറെയാണ്.

ആരോഗ്യകരമായ ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരരീതി ശീലമാക്കാൻ ശ്രമിക്കുക.

ശുചിത്വം: എച്ച്പിവി ബാധ തടയാൻ വ്യക്തിശുചിത്വവും വാക്സിനേഷനും സഹായിക്കും.

Follow Us
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം
ദേ ഇന്ന് രാത്രിയിൽ ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തും
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌