5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope Malayalam August 28: ഈ നക്ഷത്രക്കാര്‍ക്ക് സന്തോഷിക്കാം നിങ്ങള്‍ക്ക് നല്ലകാലം വരുന്നു; ഇന്നത്തെ രാശിഫലം

Malayalam Horoscope: കുട്ടികളെ കുറിച്ച് ആവലാതിപ്പെടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളുമുണ്ട്. വൈകുന്നേരമാകുന്നതോടെ ചില നക്ഷത്രക്കാരുടെ ജീവിതം മാറി മറിയും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ വന്നുചേരാനിടയുള്ളവരുമുണ്ട്.

Today Horoscope Malayalam August 28: ഈ നക്ഷത്രക്കാര്‍ക്ക് സന്തോഷിക്കാം നിങ്ങള്‍ക്ക് നല്ലകാലം വരുന്നു; ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം
Follow Us
shiji-mk
SHIJI M K | Published: 28 Aug 2024 06:49 AM

ഈ ദിവസത്തെ നക്ഷത്രഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. എന്നാല്‍ ചിലര്‍ക്ക് ആരോഗ്യപരമായി അല്‍പം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. കുട്ടികളെ കുറിച്ച് ആവലാതിപ്പെടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളുമുണ്ട്. വൈകുന്നേരമാകുന്നതോടെ ചില നക്ഷത്രക്കാരുടെ ജീവിതം മാറി മറിയും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ വന്നുചേരാനിടയുള്ളവരുമുണ്ട്. നോക്കാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. ബിസിനസില്‍ നിന്ന് ലാഭം ലഭിക്കാന്‍ അല്‍പം കാലതാമസം നേരിടേണ്ടതായി വരും. വീട്ടില്‍ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. എന്നാല്‍ വൈകുന്നേരമാകുന്നതോടെ ഇതിലെല്ലാം അല്‍പം മാറ്റം വരും. എന്നാല്‍ കുട്ടികളുടെ പെരുമാറ്റം നിങ്ങളെ വിഷമിപ്പിച്ചേക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അധ്യാപകരുടെ സഹായം ലഭിക്കും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. വരുമാന സ്രോതസുകള്‍ വര്‍ധിക്കും. ബിസിനസ് സംബന്ധമായി യാത്രകള്‍ നടത്തേണ്ടതായി വരും, ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. പുതിയ അവസരങ്ങള്‍ കൈവരും. സഹോദരങ്ങളുമായി പ്രശ്‌നത്തിലേര്‍പ്പെടും. എതിരഭിപ്രായമുയരുമ്പോള്‍ തര്‍ക്കങ്ങളുണ്ടാകും. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടാകും കൂടാതെ ആരോഗ്യ കാര്യത്തിലും നന്നായി ശ്രദ്ധിക്കുക.

Also Read: Onam 2024: ഓണതുമ്പിയ്ക്ക് എന്താണ് ഓണവുമായി ബന്ധം? പ്രത്യേകതകളും പേരിന് പിന്നിലെ രഹസ്യവുമറിയാം

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ മാറികിട്ടും. സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കുന്നതോടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുറച്ചധികം പണം ചിലവഴിക്കേണ്ടതായി വരും. ഈ പണം ചിലവഴിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലെത്തിക്കും. വിവേകത്തോടെ പണം ചിലവഴിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

നിങ്ങള്‍ ചിന്തിക്കുന്ന രീതിയിലായിരിക്കില്ല ഇന്ന് കാര്യങ്ങള്‍ സംഭവിക്കുക. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ അത് വിജയകരമാകും എന്ന കാര്യം ഉറപ്പാണ്. കച്ചവടം നടത്തുന്നവര്‍ക്ക് ഇന്ന് പുതിയ ഓര്‍ഡറുകളും കരാറുകളും ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബവുമായി നല്ല സമയം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് ചെയ്യുന്നവര്‍ പുതിയ പ്ലാനുകള്‍ അവലംബിക്കാതിരിക്കുക, പഴയവ മാത്രമേ നിങ്ങള്‍ക്ക് ഗുണം ചെയ്യൂ.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ഈ ദിവസം നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും. എന്നാല്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ സംസാരത്തിലും പെരുമാറ്റത്തിലും നന്നായി ശ്രദ്ധിക്കുക. ബിസിനസ് ചെയ്യുന്നവര്‍ റിസ്‌ക് എടുക്കേണ്ടതായി വന്നാല്‍ അത് എടുക്കുക. കാരണം ഇന്നേ ദിവസം റിസ്‌ക് എടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് നല്ല ദിവസമായിരിക്കും. വരുമാനവും ചിലവും തമ്മില്‍ സന്തുലിതമായൊരു അവസ്ഥ ഉണ്ടാക്കിയെടുക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

സഹോദരങ്ങളുമായി പണമിടപാടുകള്‍ നടത്താതിരിക്കാം. കുടുംബത്തിലെ അന്തരീക്ഷം സമാധാനം നിറഞ്ഞതാകും. ഓഫീസിലെ അപൂര്‍ണമായ ജോലികള്‍ അത് സമയമെടുത്ത് പൂര്‍ത്തിയാക്കുന്നതാണ് നല്ലത്. പങ്കാളിത്ത ബിസിനസില്‍ നിന്ന് നല്ല ലാഭം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

ഏറെ നാളായി നിങ്ങള്‍ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കരുത്. മക്കളുടെ വിദ്യാഭ്യാസത്തിനായി കുറച്ച് പണം ചിലവഴിക്കേണ്ടതായി വരും. പുതിയ വസ്തുവോ അല്ലെങ്കില്‍ സാധനങ്ങളോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിവസമല്ല. ദൈംദിന ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കേണ്ടതായി വരും. കുട്ടികളുടെ പ്രവൃത്തിയില്‍ സന്തോഷമുണ്ടാകും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

ബിസിനസ് ചെയ്യുന്നവര്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. പങ്കാളികളുമൊത്ത് നടത്തുന്ന ബിസിനസില്‍ നിന്ന് ഉയര്‍ന്ന ലാഭം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കും. സഹോദരങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ബിസിനസില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ മംഗളകരമായി ചടങ്ങുകള്‍ നടക്കാന്‍ സാധ്യതയുണ്ട്. പങ്കാളിയില്‍ അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മാറികിട്ടും. സുഹൃത്തുക്കളുമായും രമ്യതയിലെത്തും. സാമ്പത്തികമായി മെച്ചമുണ്ടാകും. വ്യാപാരികള്‍ക്ക് നല്ല ദിവസമാണ്. മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഫലം ലഭിക്കും.

Also Read: Health Tips: ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം; എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ?

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ഈ ദിവസം നിങ്ങള്‍ക്ക് വിജയത്തിന്റേതാണ്. തൊഴിലുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ മാറും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആളുകളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇന്ന് ജോലിയില്‍ നന്നായി ശ്രദ്ധിക്കുക. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

ബിസിനസ് ചെയ്യുന്നവര്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുക. പിതാവിന്റെ ആരോഗ്യം മോശമാകും. മുടങ്ങി കിടക്കുന്ന ജോലികള്‍ സുഹൃത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കും. വീട്ടിലേക്ക് അതിഥികള്‍ വരും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News