Today Horoscope: പഴയ ചില കാര്യങ്ങൾ നിങ്ങളുടെ മനസ് വിഷമിപ്പിച്ചേക്കാം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope Malayalam October 12: പങ്കാളിയുടെ പിൻതുണ ലഭിയ്ക്കാൻ സാധിയ്ക്കുന്ന ചില രാശിക്കാരുമുണ്ട്. ചിലർക്ക് തൊഴിൽ രംഗത്ത് വിജയമുണ്ടാകും. വിദ്യാർത്ഥികളായ ചില രാശിക്കാർക്ക് കഠിനാധ്വാനത്തിലൂടെയേ വിജയം നേടാനാകും. ചിലർക്ക് തൊഴിൽ നേട്ടം ഫലമായി വരുന്നു. ഇന്ന് നേട്ടങ്ങൾ ഉണ്ടാകുന്ന കൂറുകാർ ഏതൊക്കെയാണെന്ന് നോക്കാം.

Today Horoscope: ഇന്ന് വിജയദശമി… ഈ രാശികാർക്ക് വരാൻ പോകുന്നത് സൗഭാഗ്യം; അറിയാം ഇന്നത്തെ രാശിഫലം ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
മേടം
ഇന്ന് നിങ്ങൾ പദ്ധതിയിട്ടിരുന്ന എല്ലാ ജോലികളും പൂർത്തിയാകും. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. അതിഥികളുടെ വരവ് കാരണം ചെലവ് വർദ്ധിക്കും. പ്രധാനപ്പെട്ട എന്തെങ്കിലും ജോലികൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഇന്ന് യാത്ര ചെയ്യേണ്ടി വരും. നിങ്ങളുടെ ഏതെങ്കിലും സർക്കാർ ജോലി വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ ആ വിഷയത്തിൽ ഒരു ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാകാം.
ഇടവം
ജോലിയിലോ ബിസിനസ്സിലോ ഇന്ന് നിങ്ങളുടെ സീനിയറുമായി തർക്കമുണ്ടാകാം. അത് പിരിമുറുക്കം വർദ്ധിപ്പിക്കും. ദാമ്പത്യജീവിതം അൽപ്പം സമ്മർദപൂരിതമായിരിക്കും. ഇന്ന് നിങ്ങളുടെ മാതാപിതാക്കളുമായി ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം കണ്ടെത്തും. സാമ്പത്തിക നില സാധാരണ നിലയിൽ മുമ്പോട്ട് പോകും. ചെലവുകൾ കൂടാം.
മിഥുനം
നിങ്ങളുടെ കുട്ടികളുടെ ഭാവിയുമായി ബന്ധപ്പെട്ട് പങ്കാളിയുമായി പദ്ധതികൾ ആസൂത്രണം ചെയ്യും. നിങ്ങളുടെ മനസിൽ ഇന്ന് ആശങ്കകളുണ്ടായേക്കാം. പഴയ ചില കാര്യങ്ങളോർത്ത് മനസ് വിഷമിച്ചേക്കാം. എന്നാൽ അത് ഉപേക്ഷിച്ച് മുന്നോട്ട് പോകുക. ഇന്ന് രാത്രി നിങ്ങൾക്ക് ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാം.
കർക്കിടകം
ഇന്ന് ഏത് ജോലിയും ചെയ്യാൻ മനസ്സ് പ്രാപ്തമായിരിക്കും. ജോലി ചെയ്യുന്ന ആളുകൾക്ക് ഇന്ന് അവരുടെ ജോലികളിൽ പ്രശംസകൾ കേൾക്കാം. അത് അവർക്ക് സമാധാനം നൽകും. എന്നാൽ ഇന്ന് നിങ്ങളുടെ ആരോഗ്യം മോശമായതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. കഠിനാധ്വാനം കാരണം നിങ്ങൾക്ക് അൽപ്പം ക്ഷീണം തോന്നിയേക്കാം.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് ഓഫീസിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ഏറെ നാളായി മുടങ്ങിക്കിടന്ന ചില ജോലികൾ ഇന്ന് പൂർത്തിയാക്കും. ഇന്ന് നിങ്ങൾ സാമൂഹികവും മതപരവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് ഒരു പുതിയ മത്സരത്തിൽ പങ്കെടുക്കാൻ കഴിയും.
കന്നി
ഇന്ന് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കൂടാതെ ചില അസുഖകരമായ സാഹചര്യങ്ങൾ ഉണ്ടാകാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ഇന്ന് കുടുംബത്തിൽ മംഗളകരമായ സംഭവങ്ങളെക്കുറിച്ച് ചർച്ചകൾ ഉണ്ടായേക്കാം. പഴയ സുഹൃത്തുക്കളെ കാണുന്നതിലൂടെ മനസ്സിന് സന്തോഷം ലഭിക്കും.
തുലാം
ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിയ്ക്കും. നിങ്ങളുടെ കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാം. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു സമ്മാനം ലഭിച്ചേക്കാം. യാത്ര പോകുന്നവർ സ്വന്തം വസ്തുക്കൾ മോഷണം പോകാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക.
വൃശ്ചികം
ഇന്ന് നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ സമയം ചെലവഴിയ്ക്കും. അതിനായി കുറച്ച് പണം ചിലവാക്കേണ്ടി വരും. ജോലിയിൽ നിങ്ങൾക്ക് ഇന്ന് പ്രൊമോഷൻ ലഭിക്കാൻ സാധ്യതകളുണ്ട്. നിങ്ങളുടെ പുരോഗതിയിൽ ശത്രുക്കൾക്ക് നിങ്ങളോട് അസൂയ തോന്നും. അവരുടെ നിലപാട് കണക്കിലെടുക്കാതെ മുന്നോട്ടു പോകുക.
ധനു
ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷം അൽപ്പം പ്രതികൂലമായേക്കാം. നിങ്ങളുടെ ചില ജോലികൾക്കായി ഓടേണ്ടി വന്നേക്കാം. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. കുടുംബത്തോടൊപ്പം രാത്രി വിനോദങ്ങളിൽ ചെലവഴിക്കാൻ അവസരം ലഭിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി തർക്കമുണ്ടായാൽ ദേഷ്യം നിയന്ത്രിക്കുക.
മകരം
ഇന്ന്, നിങ്ങളുടെ ജീവിതപങ്കാളിയുടെയും നിങ്ങളുടെ കുട്ടികളിൽ ഒരാളുടെയും ആരോഗ്യം മോശമായേക്കാം. ഇന്ന് നിങ്ങൾക്ക് എന്തെങ്കിലും അപകടകരമായ ജോലികൾ ചെയ്യരുത്. കാരണം അത് ഭാവിയിൽ നിങ്ങൾക്ക് ദോഷം ചെയ്യും.
കുംഭം
നിങ്ങളുടെ ബിസിനസ്സിൽ മെച്ചമുണ്ടാകും. കയ്യിൽ പണമുള്ളതിനാൽ നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ എന്തെങ്കിലും തർക്കമുണ്ടായേക്കാം. സമ്മർദമുണ്ടാക്കുന്ന ചില വാർത്തകൾ ഇന്ന് കേൾക്കാൻ സാധ്യതയുണ്ട്.
മീനം
ഇന്ന് ബിസിനസ് മെച്ചപ്പെടുന്നത് കാരണം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ അവർക്ക് അതിൽ വിജയിക്കാൻ കഴിയും. തൊഴിൽ രഹിതർക്ക് നല്ല വാർത്തകൾ കേൾക്കാൻ ഇടയുണ്ട്. ഇന്ന് നിങ്ങളുടെ കുട്ടികളിൽ നിന്ന് പ്രോത്സാഹജനകമായ ചില വാർത്തകൾ കേൾക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)