AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Water Metro: മട്ടാഞ്ചേരിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ യാത്ര; പഠനം നടത്താന്‍ കെഎംആർഎൽ

Kochi Water Metro Mattancherry Fort Kochi Service: മട്ടാഞ്ചേരിയെയും, ഫോര്‍ട്ട് കൊച്ചിയെയും ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ പഠനം നടത്തിയേക്കും. കെഎംആർഎൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

Kochi Water Metro: മട്ടാഞ്ചേരിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ യാത്ര; പഠനം നടത്താന്‍ കെഎംആർഎൽ
Kochi Water Metro
jayadevan-am
Jayadevan AM | Updated On: 16 Dec 2025 20:07 PM

കൊച്ചി: മട്ടാഞ്ചേരിയെയും, ഫോര്‍ട്ട് കൊച്ചിയെയും ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ പഠനം നടത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് മെട്രോ ഏജന്‍സി വിശദമായ പഠനം നടത്തുമെന്ന്‌ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ വ്യക്തമാക്കി. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (ഐസിസിഐ) മട്ടാഞ്ചേരി ബ്രാഞ്ച് സംഘടിപ്പിച്ച യോഗത്തിലാണ് ബെഹ്‌റ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തോപ്പുംപടി, പള്ളുരുത്തി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് വാട്ടർ മെട്രോ സര്‍വീസ് നീട്ടുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും പ്രതിനിധികള്‍ ബെഹ്‌റയോട് ആവശ്യപ്പെട്ടു. പള്ളുരുത്തി വരെ മെട്രോ റെയിൽ നീട്ടാനുള്ള നിർദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

മട്ടാഞ്ചേരിയിലേക്കുള്ള മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കാൻ നടപടികള്‍ സ്വീകരിക്കുമെന്ന് ഐസിസിഐ പ്രതിനിധികള്‍ക്ക് ബെഹ്‌റ ഉറപ്പുനല്‍കി. വേലിയിറക്ക സമയത്ത് വാട്ടർ മെട്രോയും ബോട്ടുകളും തടസ്സപ്പെടുത്തുന്നതില്‍ പ്രതിനിധികള്‍ ആശങ്ക അറിയിച്ചു. ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഫെറി സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ ശരിയായ ഡ്രെഡ്ജിംഗ് ഉറപ്പാക്കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയായി. ഡ്രെഡ്ജിംഗ് ശരിയായി നടത്താൻ നടപടികൾ സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്‌റ ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പ്രതിനിധികളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് ബെഹ്‌റയുടെ ഉറപ്പ്.

Also Read: Kochi Water Metro: തിരക്ക് മറികടക്കാന്‍ തിരക്കിട്ട പദ്ധതി; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ പ്ലാന്‍

സര്‍വീസുകളുടെ സമയം നീട്ടും

അതേസമയം, യാത്രക്കാരുടെ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടൊപ്പം ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളും, ബിനാലെയും വരുന്നതിനാല്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. അധിക രണ്ട് ബോട്ടുകള്‍ വിന്യസിക്കാന്‍ ആലോചനയുണ്ട്. ഒപ്പം, അവസാന സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.