AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: ഡാഡീസ് ആർമിയിൽ നിന്ന് ജെൻസി പാരഡൈസിലേക്ക്; തന്ത്രം മാറ്റി ചെന്നൈ സൂപ്പർ കിംഗ്സ്

CSKs Changed Strategy: തന്ത്രങ്ങൾ തിരുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. ഡാഡീസ് ആർമിയിൽ നിന്ന് യുവതാരങ്ങളെ ടീമിലെത്തിച്ചാണ് തന്ത്രം മാറ്റിയത്.

IPL 2026 Auction: ഡാഡീസ് ആർമിയിൽ നിന്ന് ജെൻസി പാരഡൈസിലേക്ക്; തന്ത്രം മാറ്റി ചെന്നൈ സൂപ്പർ കിംഗ്സ്
ചെന്നൈ സൂപ്പർ കിംഗ്സ്Image Credit source: PTI
abdul-basith
Abdul Basith | Published: 16 Dec 2025 19:11 PM

ഡാഡീസ് ആർമി എന്ന വിശേഷണം തിരുത്തി ചെന്നൈ സൂപ്പർ കിംഗ്സ്. മുതിർന്ന താരങ്ങളുടെ റിട്ടയർമെൻ്റ് പ്ലാൻ എന്ന നിലയിൽ കരുതപ്പെട്ടിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ സീസൺ മുതൽ ഈ പതിവ് തിരുത്തി. കഴിഞ്ഞ സീസണിൽ പകരക്കാരായി എത്തിയ ആയുഷ് മാത്രെയും ഡെവാൾഡ് ബ്രെവിസും തിരുത്തിത്തുടങ്ങിയ ഈ പതിവ് ഇപ്പോൾ നടക്കുന്ന ലേലത്തിൽ തുടരുകയാണ്. രണ്ട് അൺകാപ്പ്ഡ് താരങ്ങൾക്കായി 14.2 കോടി രൂപ വീതമാണ് ചെന്നൈ മുടക്കിയത്.

ടീമിലെ ഏറ്റവും പ്രായം കൂടിയ താരം എം എസ് ധോണിയാണ്. 44 വയസ്. ധോണിയെ മാറ്റിനിർത്തിയാൽ ചെന്നൈ ടീമിൽ 32 വയസിന് മുകളിൽ പ്രായമുള്ളവർ ഇല്ല. ശ്രേയാസ് ഗോപാൽ, അകീൽ ഹുസൈൻ എന്നിവർക്ക് 32 വയസ്. 31 വയസുമായി സഞ്ജു സാംസണും നഥാൻ എല്ലിസും ജേമി ഓവർട്ടണും തൊട്ടുപിന്നാലെ. ബാക്കിയുള്ളവരെല്ലാം 30 വയസിൽ താഴെ പ്രായമുള്ളവരാണ്.

Also Read: Kartik Sharma: സഞ്ജുവിന്റെ ബാക്ക് അപ്പ്? മുടക്കിയത് 14.20 കോടി; കാർത്തിക്കിനെ ചെന്നൈ എവിടെ കളിപ്പിക്കും?

ആകെ നാല് താരങ്ങളെയാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയത്. 20 വയസുകാരനായ പ്രശാന്ത് വീർ, 19 വയസുകാരനായ കാർത്തിക് ശർമ്മ എന്നീ താരങ്ങൾക്ക് 14.2 കോടി രൂപ വീതമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നൽകിയത്. വെസ്റ്റ് ഇൻഡീസ് സ്പിൻ ഓൾറൗണ്ടർ അകീൽ ഹുസൈനെയും ഓസീസ് വിക്കറ്റ് കീപ്പർ മാത്യു ഷോർട്ടിനെയും ചെന്നൈ ടീമിലെത്തിച്ചു. ഷോർട്ടിൻ്റെ പ്രായം 30 വയസ്.

രാഹുൽ ത്രിപാഠി, വിജയ് ശങ്കർ, അജിങ്ക്യ രഹാനെ, മൊയീൻ അലി, ഡാരിൽ മിച്ചൽ തുടങ്ങി സീനിയർമാർ അടക്കിഭരിച്ചിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ടീമാണ് ഇപ്പോൾ ജെൻസി പാരഡൈസ് ആയി മാറിയിരിക്കുന്നത്.