Kerala Weather alert: വീണ്ടും മഴയോ? നാളെ ഈ ജില്ലകളിൽ മഴ ഉറപ്പ്
Kerala Rain Alert : മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ലാത്തതിനാൽ 'വൈറ്റ് അലർട്ട്' ആണ് നൽകിയിട്ടുള്ളത്. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം ഡിസംബർ 18 മുതൽ 20 വരെ മഴയ്ക്ക് സാധ്യതയില്ല എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: കേരളത്തിലെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഡിസംബർ പകുതിയായതോടെ പതിവില്ലാത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ഇന്ന് ഏഴ് ജില്ലകളിലാണ് ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലർട്ടുള്ളത്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഈ ജില്ലകളിലെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ലാത്തതിനാൽ ‘വൈറ്റ് അലർട്ട്’ ആണ് നൽകിയിട്ടുള്ളത്. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളം ഡിസംബർ 18 മുതൽ 20 വരെ മഴയ്ക്ക് സാധ്യതയില്ല എന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
Also read – മഴ മാറിയില്ലേ? തണുത്ത് വിറച്ച് മലയോര ജില്ലകൾ; ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ…
ശബരിമലയിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും 2.5 മില്ലീമീറ്റർ മുതൽ 15.5 മില്ലീമീറ്റർ വരെ നേരിയ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് തണുപ്പ് വർധിക്കുന്നു
ഡിസംബർ പകുതിയോടെ സംസ്ഥാനത്ത് തണുപ്പ് വർധിക്കുകയാണ്. സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും രേഖപ്പെടുത്തുന്നത്. സാധാരണയായി തീരദേശ ജില്ലകളിൽ രാത്രി അനുഭവപ്പെടുന്ന കുറഞ്ഞ താപനില 20°C ആണ്.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലെ തീരദേശത്ത് താപനില 18°C വരെയാണ് താഴ്ന്നത്.