Today’s Horoscope Malayalam July 20: ഇന്ന് നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക; അറിയാം സമ്പൂർണ രാശിഫലം
Today’s Horoscope Malayalam: ചില കൂറുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം. മറ്റ് ചിലർക്ക് അത്ര നല്ല ദിവസമാകണമെന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചിലരെ അലട്ടിയേക്കാം. അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ഇന്ന് മേടം രാശികാർക്കാരുടെ സ്ഥാനവും പ്രശസ്തിയും വർദ്ധിക്കും. മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജീവിത പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇന്ന് രാഷ്ട്രീയത്തിൽ പ്രവർത്തിയ്ക്കുന്നവർക്കും നല്ല ദിവസമാണ്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
ബിസിനസിന് ഏറെ അനുയോജ്യമായ ദിവസമാണ് ഇന്ന്. ജോലിയിൽ അനുകൂല സാഹചര്യങ്ങളുണ്ടാകും. നിയമപരമായ എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഇന്ന് പരിഹാരമുണ്ടാകും. ഇന്ന് കുടുംബത്തിൽ ചില മംഗളകരമായ സംഭവങ്ങൾ നടന്നേക്കാം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ജോലിക്കാർക്ക് കൃത്യതയോടെ ജോലികൾ ചെയ്യാനും പൂർത്തിയാക്കാനും ഇന്ന് സാധിയ്ക്കും. ചില പ്രത്യേക ജോലികളുടെ ഉത്തരവാദിത്തം നിങ്ങൾക്ക് ലഭിയ്ക്കും. കുടുംബാംഗങ്ങളെല്ലാം ഇതിൽ നിങ്ങളെ സഹായിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾക്ക് ചില യാത്രകൾ നടത്തേണ്ടി വരും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഇന്ന് നിങ്ങൾ സമർപ്പണത്തോടെ ജോലി ചെയ്യും. അപൂർണ്ണമായ ജോലി കൃത്യസമയത്ത് പൂർത്തിയാക്കും. ഇന്ന് ഓഫീസിൽ അനുകൂല അന്തരീക്ഷമായിരിയ്ക്കും. സഹപ്രവർത്തകരുടെ പിൻതുണയും ലഭിയ്ക്കും. മതപരമായ ചില ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിയ്ക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഇന്ന് ചിങ്ങം രാശിക്കാർക്ക് വളരെ തിരക്കുള്ള ദിവസമായിരിയ്ക്കും. മതത്തിലും ആത്മീയതയിലും നിങ്ങളുടെ താൽപര്യം വർദ്ധിയ്ക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താൻ ശ്രമിക്കും, പക്ഷേ അവർ വിജയിക്കില്ല. നിങ്ങൾ എന്തെങ്കിലും വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ഇന്ന് ജോലിയിലും ബിസിനസിലും നിങ്ങളുടെ നല്ല പുരോഗമനം ഉണ്ടാകും. നിങ്ങളുടെ സംസാരവും പെരുമാറ്റവും കാരണം മറ്റുള്ളവരിൽ നിന്നും ബഹുമാനവും അംഗീകാരവും ലഭിയ്ക്കും. വരുമാനം വർദ്ധിയ്ക്കാൻ അവസരമുണ്ടാകും. ഇന്ന് കുടുംബത്തിൽ മംഗളകരമായ ചില സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടന്നേക്കാം. ഇന്ന് നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ഒരു അപകടം സംഭവിക്കാം.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്ന് ജോലിസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. ബിസിനസിൽ പുരോഗമനം ഉണ്ടാകും. അത് ഭാവിയിൽ നല്ല ലാഭം നൽകും. ഭൂമി, കുടുംബം, ചുറ്റുമുള്ള ആളുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില പ്രശ്നങ്ങൾഉണ്ടാകാൻ സാധ്യതയുണ്ട്. വൈകുന്നേരത്തോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിയ്ക്കാൻ സാധിയ്ക്കും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഇന്ന് വൃശ്ചികം രാശിക്കാർക്ക് സന്തോഷകരമായ ദിവസമായിരിയ്ക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിയ്ക്കും. തൊഴിൽ ചെയ്യുന്ന ആളുകൾക്ക് ഇന്ന് സാമ്പത്തികനേട്ടം പ്രതീക്ഷിയ്ക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകും. തൊഴിലുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇന്ന് ചില പുതിയ അവസരങ്ങൾ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
നിങ്ങൾ ബിസിനസ്സിൽ അൽപ്പം റിസ്ക് എടുക്കുകയാണെങ്കിൽ, വലിയ ലാഭത്തിന് സാധ്യതയുണ്ട്. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഇന്ന് നിങ്ങൾക്ക് പിതാവിന്റെ പിൻതുണ ആവശ്യമായി വരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
നിങ്ങളുടെ പഴയ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തിയിട്ടുണ്ടെങ്കിൽ, ഇന്ന് നിങ്ങൾക്ക് അതിൽ നിന്ന് പൂർണ്ണമായ നേട്ടം ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം എടുക്കേണ്ടിവരും. അയൽക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കാലാവസ്ഥാ വ്യതിയാനം കാരണം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ദിവസമാണ്. ഇതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഭക്ഷണ ശീലങ്ങളിൽ അശ്രദ്ധ കാണിക്കരുത്. തിരക്ക് കാരണം, നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ചില തെറ്റുകൾ സംഭവിക്കാം. കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഇന്ന് അവസാനിക്കും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ബിസിനസിൽ മെച്ചമുണ്ടാകും. നിങ്ങൾ ഏതെങ്കിലും വസ്തുവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ന് അതിനുള്ള മികച്ച ദിവസമാണ്. ഇന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ചില പ്രശ്നങ്ങൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് പരിഹാരം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)