AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bahamas: പിറന്നാൾ ആഘോഷിച്ച് പ്രിയങ്ക ചോപ്ര, യാത്രാപ്രേമികളുടെ കണ്ണുടക്കിയത് ആ മനോഹര ബീച്ചിൽ…

Bahamas Beach: നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയാർദ്രരായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബഹാമാസ് ബിച്ച്, ആ സ്വർ​ഗതീരത്തെ കുറിച്ച് അറിഞ്ഞാലോ....

Bahamas: പിറന്നാൾ ആഘോഷിച്ച് പ്രിയങ്ക ചോപ്ര, യാത്രാപ്രേമികളുടെ കണ്ണുടക്കിയത് ആ മനോഹര ബീച്ചിൽ…
Priyanka ChopraImage Credit source: Instagram
nithya
Nithya Vinu | Published: 22 Jul 2025 13:45 PM

പ്രിയങ്ക ചോപ്രയുടെ 43-ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഭർത്താവ് നിക് ജൊനാസിനും മകൾ മാൾട്ടി മേരി എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

എന്നാൽ യാത്രാപ്രേമികളുടെ കണ്ണുടിക്കിയത് ആ മനോഹര ബീച്ചിലാണ്. നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയാർദ്രരായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ബഹാമാസ് ബിച്ച്, ആ സ്വർ​ഗതീരത്തെ കുറിച്ച് അറിഞ്ഞാലോ….

കരീബിയൻ കടലിലെ ഒരു സ്വതന്ത്ര ദ്വീപസമൂഹമാണ് ബഹാമാസ്. ഇവിടെയുള്ള ബീച്ചുകളെ ലോകത്തിലെ ഏറ്റവും മനോഹരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. തിളങ്ങുന്ന വെളുത്ത മണലുകളും നീലക്കടലും ശാന്തതയും ഈ ബീച്ചിന്റെ മനോഹാരിത വർധിപ്പിക്കുന്നു.

പ്രകൃതിയുടെ പച്ചപ്പും സമുദ്രത്തിന്റെ സൗന്ദര്യവും ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇവിടം മികച്ച ഓപ്ഷനാണ്. സ്നോർക്കലിംഗ്, ഡൈവിങ്, പിങ്ക് സാൻഡ് ബീച്ച് എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ബഹാമാസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇന്ത്യക്കാർക്ക് ബഹാമാസിലേക്ക് വിസ വേണ്ടതല്ല (90 ദിവസം വരെ).