KSRTC Bengaluru-Kerala Service: ബെംഗളൂരു മലയാളികള്‍ക്ക് കോളടിച്ചു; ക്രിസ്മസിന് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി; ബുക്കിങ് ചെയ്യേണ്ടത് ഇങ്ങനെ

KSRTC Bengaluru Mysore Chennai Special Services To Kerala: ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളോടനുബന്ധിടച്ചാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍

KSRTC Bengaluru-Kerala Service: ബെംഗളൂരു മലയാളികള്‍ക്ക് കോളടിച്ചു; ക്രിസ്മസിന് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി; ബുക്കിങ് ചെയ്യേണ്ടത് ഇങ്ങനെ

KSRTC Bengaluru Kerala Special Service

Published: 

05 Dec 2025 | 12:47 PM

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും, തിരിച്ചും സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളോടനുബന്ധിടച്ചാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌. ബുക്കിങ് ആരംഭിച്ചു. ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ച് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും. നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, എറണാകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും, എറണാകുളത്തേക്കും സര്‍വീസുണ്ടാകും. അതുപോലെ കോഴിക്കോട്, മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, തൃശൂര്‍, എറണാകുളം, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പാല, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുണ്ടാകും. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയ്ക്ക് സര്‍വീസ് നടത്തും.

മലപ്പുറം, സുല്‍ത്താന്‍ ബത്തേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂരു വഴി ബെഗംളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തും.

എങ്ങനെ ബുക്ക് ചെയ്യാം?

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും, ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

Also Read: Namma Metro: നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍; ബിഇഎംഎലിന് 414 കോടിയുടെ ഓര്‍ഡര്‍

കൂടുതൽ വിവരങ്ങൾക്ക്

  • തിരുവനന്തപുരം: 9188933716
  • എറണാകുളം: 9188933779
  • കോഴിക്കോട്: 9188933809
  • കണ്ണൂർ: 9188933822
  • ബെംഗളൂരു: 9188933820
  • കൺട്രോൾറൂം (24×7): മൊബൈൽ 9447071021
  • കൺട്രോൾറൂം (24×7): ലാൻഡ്‌ലൈൻ 0471-2463799
  • ടോള്‍ ഫ്രീ: 18005994011

വന്‍ വരുമാനവുമായി കെഎസ്ആര്‍ടിസി

അതേസമയം, ഡിസംബര്‍ ഒന്നിന് കെഎസ്ആര്‍ടിസി നേടിയത് വന്‍ വരുമാനം. 10.5 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്. ടിക്കറ്റ് വരുമാനമായി 9.72 കോടി രൂപയും, ടിക്കറ്റിതര കളക്ഷനായി 77.9 ലക്ഷം രൂപയും ലഭിച്ചു. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കളക്ഷനാണിത്. സെപ്തംബര്‍ എട്ടിന് നേടിയ 10.19 കോടി രൂപയാണ് വരുമാനമാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വരുമാനം,

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം