AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Goa Train Travel: ​ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ

Goa Trip On Tain: നാഗർകോവിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് സതേൺ റെയിൽവേ. ഇരുദിശയിലേക്കും മൂന്നുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 18 സ്റ്റോപ്പുകളാണുള്ളത്. ട്രെയിനിൽ ടിക്കറ്റ് കിട്ടാതെ വിഷമിക്കുന്നവർക്കും വലിയ ആശ്വാസമായാണ് സ്പെഷ്യൽ സർവീസ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

Goa Train Travel: ​ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ
Goa TripImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 06 Dec 2025 13:44 PM

ക്രിസ്മസിനും ന്യൂയറിനും എവിടെ പോകുമെന്ന് ആലോചിച്ച് വിഷമിക്കുകയാണോ നിങ്ങൾ. എന്നാൽ കേട്ടോളൂ… കൺ‍ഫ്യൂഷൻ തീരെ വേണ്ട നേരെ ​ഗോവയ്ക്ക് വിട്ടോ. അതും ട്രെയിനിൽ. എപ്പോഴും പോകുന്ന ട്രെയിനിൽ ടിക്കറ്റ് കിട്ടാതെ വിഷമിക്കുന്നവർക്കും വലിയ ആശ്വാസമായാണ് സ്പെഷ്യൽ സർവീസ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. നാഗർകോവിൽ നിന്ന് കേരളം വഴി ഗോവയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് സതേൺ റെയിൽവേ. ഇരുദിശയിലേക്കും മൂന്നുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 18 സ്റ്റോപ്പുകളാണുള്ളത്.

ട്രെയിൻ സർവീസും സമയക്രമവും

ട്രെയിൻ നമ്പർ 06083 നാഗർകോവിൽ- മഡ്ഗാവ് ജങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 23, 30, ജനുവരി ആറ് തീയതികളിൽ (ചൊവ്വാഴ്ചകളിൽ) ആണ് സർവീസ് നടത്തുന്നത്. പകൽ 11:40ന് നാഗർകോവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:50ന് മഡ്ഗാവിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 01:15 ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ 02:42ന് കൊല്ലത്ത് എത്തിച്ചേരുന്നതാണ്.

ALSO READ: യാത്രാ ദുരിതം മാറുമോ? കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

കായംകുളം -03:43 , മാവേലിക്കര- 03:55, ചെങ്ങന്നൂർ- 04:08, തിരുവല്ല- 04:20, ചങ്ങനാശേരി- 04:31, കോട്ടയം- 05:02, എറണാകുളം- 06:10, ആലുവ- 06:43, തൃശൂർ- 08:18, ഷൊർണൂർ- 09:05, തിരൂർ- 09:54, കോഴിക്കോട്- 10:37, വടകര- 11:14, തലശേരി- 11:34, കണ്ണൂർ- 12:37, കാസർകോട്- 01:38 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകളിൽ ട്രെയിൻ എത്തുന്ന സമയം. തുടർന്ന് മംഗളൂരു ജങ്ഷൻ -02:15, സൂറത്കൽ- 03:30, ഉഡുപ്പി- 04:10, കുന്ദപുര- 04:40, മൂകാംബിക റോഡ്- 05:02, മുരുഡേശ്വർ- 05:30, കുംത- 06:08 , കർവാർ- 07:08 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിലെ സമയക്രമം. തുടർന്ന് ട്രെയിൻ 08:50ന് മഡ്ഗാവ് ജങ്ഷനിലെത്തിച്ചേരും.

മഡ്ഗാവ് ജങ്ഷൻ – നാഗർകോവിൽ എക്സ്പ്രസ് മടക്കയാത്ര ഡിസംബർ 24, 31 ജനുവരി 7 തീയതികളിലാ (ബുധനാഴ്ച) ണ്. മഡ്ഗാവിൽ നിന്ന് രാവിലെ 10:15ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11 മണിയ്ക്ക് നാഗർകോവിൽ എത്തിച്ചേരും. മടക്കയാത്രയിൽ വൈകിട്ട് 06:39ന് കാസർകോട് എത്തുന്ന ട്രെയിൻ കോഴിക്കോട് 09:37ന് എത്തിച്ചേരും. തൃശൂർ 12:45നും, 02:05 എറണാകുളം, 03:15 കോട്ടയം, 05:17 കൊല്ലം, 06:55 തിരുവനന്തപുരം സെൻട്രൽ എന്നിങ്ങനെയാണ് ഓരോ സ്റ്റേഷനിലും എത്തുന്ന സമയം. തുടർന്ന് 11 മണിയോടെ നാഗർകോവിൽ എത്തിച്ചേരും.