Bengaluru To Kerala: ബെഗളൂരുവിൽ നിന്ന് കേരളം- ചിലവ് കുറച്ച് വരാൻ, മാർഗങ്ങൾ ഇതാ
Bengaluru To Kerala Travel: ഇൻഡിഗോയുടെ യാത്രാ പ്രതിസന്ധി ഡിസംബർ 15 വരെ നീളുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, പൂണെ എന്നീ വിമാന താവളങ്ങളിലെ തൊള്ളായിരത്തോളം സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.
ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതോടെ രാജ്യത്ത് നിന്നുള്ള വിമാന യാത്ര വൻ പ്രതിസന്ധിയിലാണ്. ഇൻഡിഗോയുടെ യാത്രാ പ്രതിസന്ധി ഡിസംബർ 15 വരെ നീളുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. അന്തർദേശീയ സർവീസും ദേശീയ സർവീസും അടക്കം 400 മുതൽ 1,200 വരെ ഇൻഡിഗോ വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, അഹമ്മദാബാദ്, പൂണെ എന്നീ വിമാന താവളങ്ങളിലെ തൊള്ളായിരത്തോളം സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്.
മലയാളികൾ ഉൾപ്പെടെയുള്ളവർ ആശ്രയിച്ചിരുന്ന വിമാന കമ്പനിയാണ് ഇൻഡിഗോ. അതുകൊണ്ട് തന്നെ ക്രിസ്തുമസ് പുതുവത്സരം ആഘോഷിക്കാൻ നാട്ടിലെത്താൻ കാത്തിരിക്കുന്ന ബംഗളൂരു മലയാളികൾക്ക് സർവീസ് റദ്ദാക്കിയത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചതും സാധാരണക്കാർക്ക് ഇരുട്ടടിയായി. എന്നാൽ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ പറ്റാതെ വിഷമിക്കുന്ന മലയാളികൾക്ക് ചെലവ് കുറഞ്ഞ മറ്റ് മാർഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
Also Read: ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ
വന്ദേഭാരത് ഉൾപ്പെടെ നിരവധി ട്രെയിൻ സർവീസുകളാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഉള്ളത്. കൂടാതെ റോഡ് മാർഗമുള്ള യാത്രയും ഏറെ സൗകര്യപ്രദമായ മാർഗങ്ങളിൽ ഒന്നാണ്. നിരവധി ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ട്രെയിനുകളിലെ എസി 3-ടയർ നിരക്കുകൾ ഫ്ലൈറ്റ് ടിക്കറ്റിന് ഏകദേശം തുല്യമാണെങ്കിലും, സ്ലീപ്പറിലാകട്ടെ നിങ്ങൾക്ക് താങ്ങാനാകുന്ന നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ഇനി ബസ് യാത്രയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, അവസാന നിമിഷവും ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്.
കൂടാതെ രാത്രി യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് ബസ് യാത്ര. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ് കെസിവിഎൽ ഹംസഫർ (16320). മറ്റൊന്ന് കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651) ആണ്. പുലർച്ചെ 5.10 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരുന്നു. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 26652 എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിൽ എത്തും.
ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ശരാശരി ട്രെയിൻ ടിക്കറ്റ് നിരക്ക് 435 രൂപയാണ്. അതേസമയം ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറ്റവും കൂടിയ ടിക്കറ്റ് നിരക്ക് 2840 രൂപയുമാണ്.