AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trekking tips: മലകളെ സ്നേഹിക്കുന്നവർ അറിയണം മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഈ അവസ്തയെപ്പറ്റി

Deadly Side of Mountains: സാധാരണയായി ഉയരമുള്ള പ്രദേശങ്ങളിൽ എത്തി 12 മുതൽ 24 മണിക്കൂറിനുള്ളിലാണ് ഈ അവസ്ഥ അനുഭവപ്പെടുന്നത്.

Trekking tips: മലകളെ സ്നേഹിക്കുന്നവർ അറിയണം  മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ഈ അവസ്തയെപ്പറ്റി
High Altitude SicknessImage Credit source: unsplash
aswathy-balachandran
Aswathy Balachandran | Published: 11 Sep 2025 20:28 PM

കൊച്ചി: മലകയറ്റം ഇഷ്ടപ്പെടുന്നവർക്ക് ഒരു സ്വർഗ്ഗമാണ് മലനിരകൾ. എന്നാൽ ഉയരം കൂടും തോറും യാത്രയുടെ സൗന്ദര്യം മാത്രമല്ല, വെല്ലുവിളികളും വർധിക്കും. അത്തരത്തിലുള്ള ഒരു പ്രധാന വെല്ലുവിളിയാണ് ‘ഹൈ ആൾട്ടിറ്റ്യൂഡ് സിക്ക്‌നെസ്’ (High Altitude Sickness) അഥവാ ഉയരക്കൂടുതൽ കാരണം ഉണ്ടാകുന്ന അസുഖം.

 

എന്താണ് ഹൈ ആൾട്ടിറ്റ്യൂഡ് സിക്ക്‌നെസ്?

 

കഠിനമായ തലവേദന, മനംപിരട്ടൽ, തളർച്ച എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇവയെ അവഗണിച്ചാൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. സാധാരണയായി ഉയരമുള്ള പ്രദേശങ്ങളിൽ എത്തി 12 മുതൽ 24 മണിക്കൂറിനുള്ളിലാണ് ഈ അവസ്ഥ അനുഭവപ്പെടുന്നത്. വിമാനമാർഗം യാത്ര ചെയ്യുന്നവരിലാണ് ഇതിനുള്ള സാധ്യത കൂടുതലുള്ളത്.

 

ഹൈ ആൾട്ടിറ്റ്യൂഡ് സിക്ക്‌നെസ് തടയാനുള്ള വഴികൾ

 

  • ഉയർന്ന പ്രദേശങ്ങളിലേക്ക് കയറുമ്പോൾ ശരീരത്തിന് അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം നൽകുക. ഇത് ശരീരത്തിലെ ഓക്സിജൻ്റെ കുറഞ്ഞ അളവുമായി ഇണങ്ങിച്ചേരാൻ സഹായിക്കും. എവറസ്റ്റ് പോലുള്ള വലിയ മലകൾ കയറുന്നവർ സാധാരണയായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്.
  • തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കുന്നത് കുറയാൻ സാധ്യതയുണ്ട്. ദിവസവും 3 മുതൽ 6 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകും.
  • നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വേഗതയിൽ മാത്രം മലകയറാൻ ശ്രമിക്കുക. വേഗത്തിൽ കിതച്ചു തളരുന്നത് ഒഴിവാക്കണം.
  • ശരീരത്തിലെ താപം നിലനിർത്തുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ഇത് ശരീരത്തിൻ്റെ ചൂട് നഷ്ടപ്പെടാതെ സംരക്ഷിക്കും.
  • പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ശരീരത്തെ കൂടുതൽ ദുർബലമാക്കും. അതിനാൽ ഇത്തരം ശീലങ്ങൾ മലമുകളിലെ യാത്രയിൽ ഒഴിവാക്കുക.
  • ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ വെള്ളം കുടിച്ച് വിശ്രമിച്ചാൽ മാറിയേക്കാം. എന്നാൽ ശ്വാസകോശത്തിലോ തലച്ചോറിലോ നീർക്കെട്ട് പോലുള്ള ഗുരുതരമായ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് താഴെയിറങ്ങി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.