Travel Tips: കുറഞ്ഞ ബജറ്റിൽ ഇന്ത്യ ചുറ്റിക്കാണാം: പോകേണ്ടത് ഈ സ്ഥലങ്ങളിൽ
Budget Friendly Destinations India: അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലം നേടി നടക്കുന്നവർക്ക് നമ്മുടെ രാജ്യത്ത് തന്നെ ഉല്ലസിക്കാൻ പറ്റുന്ന കുറച്ച് കിടിലിൻ സ്പോട്ടുകളാണ് ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Travel Tips
വീണ്ടുമൊരു ക്രിസ്മസ് പുതുവത്സര കാലം വന്നെത്തിയിരിക്കുകയാണ്. അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലം നേടി നടക്കുന്നവർക്ക് നമ്മുടെ രാജ്യത്ത് തന്നെ ഉല്ലസിക്കാൻ പറ്റുന്ന കുറച്ച് കിടിലിൻ സ്പോട്ടുകളാണ് ഇന്നിവിടെ പരിചയപ്പെടാൻ പോകുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
രാജസ്ഥാൻ, ജയ്സാൽമീർ
തണുപ്പുകാലത്ത് പോകാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ ജയ്സാൽമീർ. സ്വർണ്ണ നിറത്തിൽ പരവതാനിപോൽ കിടക്കുന്ന മണൽക്കൂനകൾ, ഒട്ടക സഫാരി, മനോഹരമായ കോട്ടകൾ എന്നിവയാണ് പ്രധാന ആകർഷണം. മരുഭൂമിയിലെ ക്യാമ്പുകളിൽ താമസിക്കാനും അവിടുത്തെ നൈറ്റ് ലൈഫ് ആസ്വദിക്കാനും വളരെ നല്ല സമയമാണിത്. രാജസ്ഥാനി ഭക്ഷണം മറ്റൊരു ആകർകമായ ഘടകമാണ്.
മക്ലിയോഡ് ഗഞ്ച്, ഹിമാചൽ പ്രദേശ്
ബ്രിട്ടീഷ് ഇന്ത്യയുടെ സമയത്തു തന്നെ പ്രസിദ്ധമായിരുന്ന നാടായിരുന്നു മക്ലിയോഡ് ഗഞ്ച്. ടിബറ്റൻ സംസ്കാരം, ആശ്രമങ്ങൾ, കഫേകൾ എന്നിവ കാണാനും ആസ്വദിക്കാനും നിങ്ങൾക്ക് ഇവിടേക്ക് പോകാവുന്നതാണ്. പ്രകൃതി ഭംഗിയും തണുപ്പുള്ള കാലാവസ്ഥയും ഇവിടേക്ക് വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു. ബുദ്ധമത വിശ്വാസികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായായി മാറിയിരിക്കുകയാണ് മക്ലിയോഡ് ഗഞ്ച്.
ഋഷികേഷ്, ഉത്തരാഖണ്ഡ്
ലോകത്തിന്റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്ന ഇത് റാഫ്റ്റിംഗ്, ക്യാമ്പിംഗ്, നദീതീര കഫേകൾ എന്നിവയ്ക്ക് മികച്ചതാണ്. ഹോസ്റ്റലുകൾ വിലകുറഞ്ഞതും ബാക്ക്പാക്കർമാർക്ക് അനുയോജ്യമായ അന്തരീക്ഷവുമാണ്.
Also Read: ന്യൂഇയർ ഇങ്ങെത്തി… വമ്പൻ പാക്കേജുമായി ഇന്ത്യൻ റെയിൽവേ; കേരളത്തിലും സ്റ്റോപ്പുകൾ
പോണ്ടിച്ചേരി
ഫ്രഞ്ച് ശൈലിയിലുള്ള തെരുവോരങ്ങൾ, അടിച്ചുപൊളിക്കാൻ പറ്റിയ ശാന്തമായ ബീച്ചുകൾ, ബജറ്റിന് ഉതകുന്ന ഗസ്റ്റ് ഹൗസുകൾ എന്നിവയാണ് നിങ്ങൾക്കായി ഇവിടെ കാത്തിരിക്കുന്നത്. അവധിക്കാലത്ത് ചെലവ്കുറഞ്ഞ യാത്രയാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കിൽ നേരെ പോണ്ടിച്ചേരിയിലേക്ക് പോകാവുന്നതാണ്.
കൊടൈക്കനാൽ, തമിഴ്നാട്
തടാകങ്ങൾ, കാടുകൾ, വ്യൂ പോയിന്റുകൾ, മഞ്ഞിൻകണങ്ങൾ പാറിനടക്കുന്ന മലനിരകൾ എന്നിവ മറ്റിടങ്ങളിൽ നിന്ന് കൊടൈക്കനാലിനെ വ്യത്യസ്തമാക്കുന്നു. ഊട്ടിയെ അപേക്ഷിച്ച് ബജറ്റ് താങ്ങാനാകുന്ന സ്ഥലമാണ് കൊടൈക്കനാൽ. സമാധാനപരമായി താമസിക്കാനും നിരവധി ഭക്ഷണങ്ങളും ഇവിടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും.
ഗോകർണ, കർണാടക
ഗോവയ്ക്ക് പോകാൻ കഴിയാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമാണ് കർണാടകയിലെ ഗോകർണ. ശാന്തവും താങ്ങാനാകുന്ന നിരക്കുകളുമാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത. വൃത്തിയുള്ള ബീച്ചുകൾ, യോഗ സ്ഥലങ്ങൾ എന്നിവ വിശ്രമത്തിനും മനസ്സിന് കുളിർമയേകാനും ഈ സ്ഥലം അനുയോജ്യമാണ്.