AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Travel Guide: കാലവർഷം ദാ എത്തി! യാത്രയ്ക്ക് മുമ്പ് ഈ സാധനങ്ങൾ പാക്ക് ചെയ്യാൻ മറക്കരുത്; ശ്രദ്ധിക്കുക

Monsoon Travel Packing Guide: മിക്ക ജില്ലകളിലും വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്തുപെയ്യുന്ന മഴയും മൂടൽമഞ്ഞും പച്ചപ്പും നിറഞ്ഞ ഈ സമയത്തെ യാത്രകൾ പ്രകൃതിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാൽ, കൃത്യമായ പ്ലാനിംഗും പാക്കിങ്ങും ഇല്ലെങ്കിൽ കനത്ത മഴ നിങ്ങളുടെ യാത്രായുടെ എല്ലാ രസവും ഇല്ലാതാക്കിയേക്കാം. മഴക്കാല യാത്രകൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ബാഗ് പാക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട പാക്കിങ് ടിപ്പുകൾ നമുക്ക് നോക്കാം.

Monsoon Travel Guide: കാലവർഷം ദാ എത്തി! യാത്രയ്ക്ക് മുമ്പ് ഈ സാധനങ്ങൾ പാക്ക് ചെയ്യാൻ മറക്കരുത്; ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Jun 2026 | 01:47 PM

വേനൽച്ചൂടിന് വിരാമമിട്ട് കേരളത്തിലേക്ക് കാലവർഷം എത്താൻ തയ്യാറെടുക്കുകയാണ്. കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം അനുസരിച്ച്, നാളെ മുതൽ കാലവർഷം സംസ്ഥാനത്ത് എത്തുമെന്നാണ് പ്രവചിക്കുന്നത്. മിക്ക ജില്ലകളിലും വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്തുപെയ്യുന്ന മഴയും മൂടൽമഞ്ഞും പച്ചപ്പും നിറഞ്ഞ ഈ സമയത്തെ യാത്രകൾ പ്രകൃതിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാൽ, കൃത്യമായ പ്ലാനിംഗും പാക്കിങ്ങും ഇല്ലെങ്കിൽ കനത്ത മഴ നിങ്ങളുടെ യാത്രായുടെ എല്ലാ രസവും ഇല്ലാതാക്കിയേക്കാം. മഴക്കാല യാത്രകൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കാൻ ബാഗ് പാക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട പാക്കിങ് ടിപ്പുകൾ നമുക്ക് നോക്കാം.

ALSO READ: വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടും കാണണോ; നേരെ വിട്ടോ, കൂടുതലറിയാം

ബാഗിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങൾ

വാട്ടർപ്രൂഫ് ബാഗുകൾ

നിങ്ങളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, പവർ ബാങ്ക്, ക്യാമറ, പാസ്‌പോർട്ട്, പണം എന്നിവ നനയാതിരിക്കാൻ സിപ്‌ലോക്ക് കവറുകളിലോ വാട്ടർപ്രൂഫ് ഡ്രൈ പാക്കുകളിലോ പൊതിഞ്ഞ് ലഗേജിൽ വെയ്ക്കുക. വലിയ ട്രാവൽ ബാഗുകൾക്ക് മുകളിലിടാൻ ഒരു റെയിൻ കവർ കരുതുന്നത് ലഗേജ് മുഴുവൻ നനയുന്നത് തടയും.

പെട്ടെന്ന് ഉണങ്ങുന്ന വസ്ത്രം

മഴക്കാലത്ത് ജാക്കറ്റുകളും കട്ടിയുള്ള ജീൻസുകളും പരമാവധി ഒഴിവാക്കുക. നനഞ്ഞാൽ പെട്ടെന്ന് ഉണങ്ങുന്ന നൈലോൺ, പോളിസ്റ്റർ അല്ലെങ്കിൽ ലൈറ്റ് കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇവ ബാഗിനുള്ളിൽ കുറഞ്ഞ സ്ഥലം മാത്രമേ എടുക്കൂകയുള്ളൂ. അതിനാൽ കൊണ്ടുപോകാനും വളരെ എളുപ്പമാണ്. കൂടാതെ പെട്ടെന്ന് ഉണക്കാൻ സാധിക്കുന്നതിനാൽ ഈർപ്പം കാരണം വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഒരു നല്ല റെയിൻകോട്ട് അല്ലെങ്കിൽ കുട എപ്പോഴും കൈയ്യിൽ കരുതാവുന്നതാണ്.

വഴുക്കലില്ലാത്ത പാദരക്ഷകൾ

മഴയത്ത് ലെതർ ചെരിപ്പുകളോ പെട്ടെന്ന് വെള്ളം വലിച്ചെടുക്കുന്ന സ്നീക്കറുകളോ ഉപയോഗിക്കുന്നത് വലിയ അബദ്ധമാണ്. റബ്ബർ അല്ലെങ്കിൽ ഫ്ലോട്ടർ ടൈപ്പ് ആയ, നല്ല ഗ്രിപ്പുള്ള വാട്ടർപ്രൂഫ് ചെരിപ്പുകൾ ധരിക്കാൻ ശ്രമിക്കണം. ഷൂപോലുള്ള പാദരക്ഷകൾ ഒവിവാക്കുക. പെട്ടെന്ന് ഉണങ്ങുന് ഈർപ്പം തങ്ങിനിൽക്കാത്തവയാണ് ഏറ്റവും നല്ലത്. ഇത് വഴുക്കലുള്ള വഴികളിൽ വീഴാതെ നടക്കാൻ സഹായിക്കും.

മെഡിക്കൽ കിറ്റ്

മഴക്കാലം പകർച്ചവ്യാധികളുടെയും കൊതുകുകടിയുടെയും സമയമാണ്. പനി, ജലദോഷം, വയറുവേദന, തുടങ്ങി നിരവധി അസുഖങ്ങളും മഴ്ക്കാലത്ത് ഒപ്പമെത്തും. അതിനാൽ നിങ്ങളുടെ കൈവശം ഒആർഎസ് പാക്കറ്റുകൾ, ബാൻഡേജ്, അത്യാവശ്യ മരുന്നുങ്ങൾ തുടങ്ങിയവ കൈയ്യിൽ കരുതണം. വനപ്രദേശങ്ങളിലോ മലയോര മേഖലകളിലോ ആണ് യാത്രയെങ്കിൽ കൊതുകിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ളവ കരുതുക.

മൈക്രോഫൈബർ ടവ്വലുകൾ

സാധാരണ കോട്ടൺ തോർത്തുകൾക്ക് പകരം മൈക്രോഫൈബർ ടവ്വലുകൾ ഉപയോ​ഗിക്കുന്നതാണ് മഴസമയത്തുള്ള യാത്രയിൽ നല്ലത്. ഇവയ്ക്ക് വെള്ളം പെട്ടെന്ന് വലിച്ചെടുക്കാനുള്ള ശേഷിയുണ്ട്, കൂടാതെ വളരെ ചെറിയ രീതിയിൽ മടക്കി ബാഗിന്റെ സൈഡ് പോക്കറ്റിൽ സൂക്ഷിക്കാനും സാധിക്കും. മഴ നനഞ്ഞാലും അവയ്ക്ക് ഭാരം തോന്നിക്കത്തുമില്ല.

മഴക്കാല യാത്രയിൽ ശ്രദ്ധിക്കേണ്ടത്

യാത്ര തിരിക്കുന്നതിന് മുൻപ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകുന്ന റെഡ്/ഓറഞ്ച് അലർട്ടുകൾ കൃത്യമായി പരിശോധിക്കുക. ഉരുൾപൊട്ടൽ സാധ്യതയുള്ള സമയങ്ങളിലെ മലയോര യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

മഴക്കാലത്ത് പുറത്തുനിന്നുള്ള ‌ഭക്ഷണങ്ങളും പച്ചവെള്ളവും കുടിക്കുന്നത് ഒഴിവാക്കണം. കാരണം ടൈഫോയ്ഡ്, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കൈയ്യിൽ കരുതുക.

English Summary:

Monsoon has officially arrived in Kerala from tomorrow June 3. Before your Trip In rain day here is the monsoon packing guide featuring the ultimate list of essential items.

Follow Us