Nepal Travel: തുച്ഛമായ ചിലവിൽ ചെന്നെത്തുന്നത് സ്വർ​ഗത്തിലേക്ക്; നേപ്പാളിലേക്കൊരു യാത്ര പോകാം

Unique Things To Do In Nepal: എവറസ്റ്റ് ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഈ നേപ്പാളിലാണുള്ളത്. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിർമിതികൾക്കുമെല്ലാം പ്രശസ്തമായൊരിടം. വൈവിദ്യമാർന്ന നിർമ്മിതികളാൽ മനോഹരമായ നേപ്പാളിലെ ദർബാർ സ്ക്വയറുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

Nepal Travel: തുച്ഛമായ ചിലവിൽ ചെന്നെത്തുന്നത് സ്വർ​ഗത്തിലേക്ക്; നേപ്പാളിലേക്കൊരു യാത്ര പോകാം

Nepal

Updated On: 

22 Jun 2025 | 01:51 PM

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന സംസ്കാര സമ്പന്നമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പെടെ, ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഈ നേപ്പാളിലാണുള്ളത്. മനോഹരമായ ഭൂപ്രകൃതിക്കും സാംസ്കാരിക നിർമിതികൾക്കുമെല്ലാം പ്രശസ്തമായൊരിടം. ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിങ്ങനെ കാണാനെണെങ്കിൽ ഒട്ടനവധി കാഴ്ച്ചകളുടെ മനോഹരമായ സ്വർ​ഗം.

നേപ്പാളിലെ ദർബാർ സ്ക്വയറുകൾ

ദർബാർ സ്ക്വയറുകൾ എന്നാൽ രാജകൊട്ടാരങ്ങളും പരിസരങ്ങളെയും സൂചിപ്പിക്കുന്ന സ്ഥലങ്ങളാണ്. നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിൽ മൂന്ന് ദർബാർ സ്ക്വയറുകളാണുള്ളത്. നേപ്പാളിലെ ഏറ്റവും ആകർഷകമായ ചരിത്ര സ്ഥലങ്ങളിലൊന്നാണ് കാഠ്മണ്ഡു, പത്താൻ, ഭക്തപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ദർബാർ സ്ക്വയറുകൾ.

വൈവിദ്യമാർന്ന നിർമ്മിതികളാൽ മനോഹരമായ ഈ ദർബാർ സ്ക്വയറുകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ പഗോഡ ശൈലിയിലുള്ള ക്ഷേത്രമായ ന്യാതപോള ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഭക്തപൂർ ദർബാർ സ്ക്വയറിലാണ്.

പശുപതിനാഥ ക്ഷേത്രം

കാഠ്മണ്ഡുവിലെ ബാഗ്മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇത് ശിവന്റെ ആരാധനാലയമാണ്. ചുറ്റും നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ക്ഷേത്രമാണ് നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം. അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി കണക്കാക്കുന്നു. സ്വർണ്ണം പൂശിയ മേൽക്കൂരകൾ, കൊത്തുപണികൾ, നിരവധി ചെറിയ ക്ഷേത്രങ്ങൾ എന്നിവയുള്ള നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. 1979- ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടിയ ക്ഷേത്രമാണിത്.

ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി

യുനെസ്കോയുടെ മറ്റൊരു ലോക പൈതൃക സ്ഥലമായ ലുംബിനി ചരിത്രപരമായി സിദ്ധാർത്ഥ ഗൗതമന്റെ അഥവാ ബുദ്ധന്റെ ജന്മസ്ഥലമാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ സമതലങ്ങളിലെ ഒരു ആത്മീയവും ചരിത്രപരവുമായ വിനോദസഞ്ചാര കേന്ദ്രമായി ഇതറിയപ്പെടുന്നു. ലുംബിനിയിലെ പ്രധാന കേന്ദ്രം മായാ ദേവി ക്ഷേത്രമാണ്.

സ്വയം ഭൂ നാഥ് (മങ്കി ക്ഷേത്രം)

നേപ്പാളിലെ കാഠ്മണ്ഡു താഴ്വരയിലെ ഒരു കുന്നിന്മേൽ സ്ഥിതിചെയ്യുന്ന പ്രാചീന ബുദ്ധമതകേന്ദ്രമാണ് സ്വയംഭൂനാഥ് ക്ഷേത്രം. മങ്കി ടെമ്പിൾ എന്നും ഇതറിയപ്പെടുന്നു. 2,000 വർഷത്തിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധ സ്തൂപങ്ങളിൽ ഒന്നായി ഇത് കാണപ്പെടുന്നു. ചരിത്രകാരന്മാരെ സംബന്ധിച്ചിടത്തോളം, ഈ ക്ഷേത്രത്തിൻ്റെ ഓരോ സ്ഥലവും രാജവംശങ്ങളുടെയും മതപരമായ ആചാരങ്ങളുടെയും കരകൗശലത്തിന്റെയും പുരാണ ഇതിഹാസങ്ങളുടെയും കഥകൾ പറയുന്നിടമാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്