AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kodagu: കുടക് കാണാം കൺനിറയെ; കർണാടകയുടെ സ്കോട്ലാൻഡിലേക്ക് ഒരു യാത്ര

Karnataka Kodagu Trip: കുടക് കാണാൻ ഏറ്റവും ഭം​ഗി മഴക്കാലമാണ്. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന കുടകിലെ പാതകൾ മഴക്കാലമായാൽ കൂടുതൽ ഭം​ഗിയും രസകരവുമായ അനുഭവം വാ​ഗ്ദാനം ചെയ്യുന്നു. ഈ കാഴ്ച്ച ആരുടെയും മനമയക്കുന്നതാണ്. യാത്രയിൽ നിങ്ങളെ തഴുകാനെത്തുന്ന കുളിർകാറ്റ് ആരുടെ മനസിളക്കുന്ന മറ്റൊരു അനുഭൂതിയാണ്.

Kodagu: കുടക് കാണാം കൺനിറയെ; കർണാടകയുടെ സ്കോട്ലാൻഡിലേക്ക് ഒരു യാത്ര
KodaguImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 23 Jun 2025 13:27 PM

അങ്ങ് സ്കോട്ലൻഡിൽ പോകാൻ സാധിക്കാത്തവർ വിഷമിക്കണ്ട. നമ്മുടെ രാജ്യത്തുമുണ്ടൊരു കുഞ്ഞ് സ്കോട്ലൻഡ്. ആദ്യം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, കർണാടകയിലെ കൊടകിൽ എത്തിയാൽ ഈ സംശയം മാറികിട്ടും. മഞ്ഞും ചാറ്റൽ മഴയും പച്ചപുതച്ച കുന്നുകളും പുൽമേടുകളുമൊക്കെയാണ് കുടകിലെ പ്രത്യേകത. ഇതെല്ലാകൂടാതെ നിബിഢ വനങ്ങളും മഞ്ഞു മൂടിയ മലകളും വെള്ളച്ചാട്ടങ്ങളും എല്ലാം ഇവിടെയുണ്ട്.

കുടക് കാണാൻ ഏറ്റവും ഭം​ഗി മഴക്കാലമാണ്. കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന കുടകിലെ പാതകൾ മഴക്കാലമായാൽ കൂടുതൽ ഭം​ഗിയും രസകരവുമായ അനുഭവം വാ​ഗ്ദാനം ചെയ്യുന്നു. ഈ കാഴ്ച്ച ആരുടെയും മനമയക്കുന്നതാണ്. യാത്രയിൽ നിങ്ങളെ തഴുകാനെത്തുന്ന കുളിർകാറ്റ് ആരുടെ മനസിളക്കുന്ന മറ്റൊരു അനുഭൂതിയാണ്.

സമുദ്രനിരപ്പിൽ നിന്നും 1170 മീറ്റർ ഉയരത്തിലാണ് കുടകിൻറെ തലസ്ഥാനമായ മടിക്കേരി സ്ഥിതിചെയ്യുന്നത്. താപനില വളരെ കുറവായതിനാൽ നല്ല തണുപ്പുള്ള കാലാവസ്ഥയാണിപ്പോൾ. കേരളത്തിലെ കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ നിന്ന് 112 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്കുള്ളത്. കർണാടക ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം കുടക് ജില്ലയിലെ മടിക്കേരിയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്.

കാപ്പിത്തോട്ടങ്ങൾക്കും തേയില തോട്ടങ്ങൾക്കും പേരുകേട്ട കൂർഗിലേക്കും നിങ്ങൾക്ക് പോകാവുന്നതാണ്. കൂടാതെ അവിടെ വെള്ളച്ചാട്ടങ്ങൾ, പൈതൃക കേന്ദ്രങ്ങൾ, കോട്ടകൾ എന്നിവയ്ക്കും ഇവിടം പ്രശസ്തമാണ്. വയനാട് കൽപ്പറ്റയിൽ നിന്നും 130 കിലോമീറ്ററാണ് കുടകിലേക്കുള്ള ദൂരം. വേനൽചൂടിൽ നിന്ന് രക്ഷനേടാനും വിനോദ സഞ്ചാരികൾ ഇവിടേയ്ക്ക് എത്താറുണ്ട്.

ട്രെക്കിങ്ങിന് താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ മനോഹര സ്ഥലങ്ങളിൽ ഒന്നാണ് മടിക്കേരിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള മണ്ഡൽപട്ടി. സമുദ്രനിരപ്പിൽ നിന്നും 1,800 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് മണ്ഡൽപട്ടി. കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മഞ്ഞു മൂടിയ മലനിരകളിലൂടെയുള്ള ട്രെക്കിങ് അതിമനോഹരമാണ്. രാവിലെയുള്ള സൂര്യോദയമാണ് ഇവിടത്തെ ഏറ്റവും വലിയ ഒരു ആകർഷണം.

മഴക്കാലത്ത് വഴുക്കൽ കൂടുതലായതിനാൽ അപകടങ്ങൾക്ക് കാരണമാകും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വനംവകുപ്പിൻറെ ടിക്കറ്റ് എടുത്താൽ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ. വയനാട് ജില്ലയുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഒന്നാണ് ബ്രഹ്മഗിരി മലനിരകൾ. ‘ദക്ഷിണ കാശി’ അഥവാ ‘തെക്കേ ഇന്ത്യയിലെ കാശി’ എന്നെല്ലാം വിളിക്കുന്ന, പ്രശസ്തമായ തിരുനെല്ലി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം.