AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Student Visa: വിദ്യാർത്ഥി വിസയുടെ പരിശോധന പുനരാരംഭിച്ച് യുഎസ്: എന്തിനാണ് സോഷ്യൽ മീഡിയ കൈമാറുന്നത്?

US Student Visa Interviews: എന്നാൽ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ഈ പുതിയ നയം നടപ്പിലാക്കിയിരിക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

US Student Visa: വിദ്യാർത്ഥി വിസയുടെ പരിശോധന പുനരാരംഭിച്ച് യുഎസ്: എന്തിനാണ് സോഷ്യൽ മീഡിയ കൈമാറുന്നത്?
VisaImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 21 Jun 2025 13:47 PM

താൽക്കാലികമായി നിർത്തിവച്ച വിദ്യാർത്ഥി വിസകളുടെ ഇന്റർവ്യൂകൾ പുനരാരംഭിച്ച് യുഎസ്. 2025 മെയ് അവസാനത്തോടെയാണ് പുതിയ ഡിജിറ്റൽ സുരക്ഷാ പരിശോധന സംവിധാനത്തിന് തയ്യാറാക്കുന്നതിന് മുന്നേ വിസ ഇന്റർവ്യൂകൾ താത്കാലികമായി നിർത്തിവെക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയ അറിയിച്ചത്. വിദ്യാർഥി വിസയുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

വിദ്യാർത്ഥി വിസയ്ക്കായി അപേക്കുന്നവർ അവരുടെ സോഷ്യ മീഡിയ പ്രൊഫൈലുകൾ പരസ്യമാക്കേണമെന്നതാണ് പുതിയ മാറ്റത്തിനെ പ്രധാന നിർദ്ദേശം. ഈ പുതിയ നയം നടപ്പിലാക്കിയിരിക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ്. വിസയ്ക്കായി അപേക്ഷക്കുന്നവരുടെ സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യം കൂടുതൽ സമഗ്രമായി പരിശോധിച്ച് ദേശീയ സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് ഈ പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം.

എന്തിനാണ് സോഷ്യൽ മീഡിയ പരസ്യമാക്കുന്നത്?

പുതിയ നിയമം അനുസരിച്ച്, വിദ്യാർത്ഥി വിസ അപേക്ഷക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കോൺസുലർ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതാണ്. F-1 അക്കാദമിക് വിസകൾ, M-1 വൊക്കേഷണൽ വിസകൾ, J-1 എക്സ്ചേഞ്ച് വിസിറ്റർ വിസകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്കും ഈ പുതിയ നിയമം ബാധകമാണ്.

വിസ അവലോകന പ്രക്രിയയിൽ ആരെങ്കിലും സോഷ്യൽ മീഡിയ ഉള്ളടക്കം ഇല്ലാതാക്കാനോ മറയ്ക്കാനോ ആക്‌സസ് നിയന്ത്രിക്കാനോ ശ്രമിച്ചാൽ അത് തുടർ നടപടികളെ തടസ്സപ്പെടുത്തിയേക്കാമെന്നും നിർദ്ദേശത്തിലുണ്ട്. അപേക്ഷകന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലുള്ള പെരുമാറ്റം സൂക്ഷ്മമായി സോഷ്യൽ മീഡിയിലൂടെ നിരീക്ഷിക്കാനാണ് ഇത്തരമൊരു നീക്കം. വിസയ്ക്കായി അപേക്ഷിക്കുന്നയാൾ ഏതെങ്കിലും തരത്തിൽ അമേരിക്കൻ വിരുദ്ധ വികാരം, തീവ്രവാദ ചായ്വ് തുടങ്ങിയ തലങ്ങളിലുള്ളവരാണോ എന്ന് മനസ്സിലാക്കുന്നതിനാണ് ഇങ്ങനൊരു പരിശോധന കർശനമാക്കിയിരിക്കുന്നത്.

മാർഗ്ഗനിർദ്ദേശം അനുസരിച്ച്, നിങ്ങൾ നിലവിൽ ഉപയോഗത്തവ ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിശോധനയ്ക്ക് വിധേയമാക്കണ്ടതുണ്ട്. ഇന്ത്യ, ചൈന, മെക്സിക്കോ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അടുത്ത അക്കാദമിക് ടേമിന് മുന്നേ വിസ അപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ പരിശോധനകൾ പുനരാരംഭിച്ചതോടെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസകരമായ വാർത്തയാണിത്.