Idukki Neelakurinji Blooming: നീലപ്പട്ടുടുത്ത് മൂന്നാർ; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ, സ്പോട്ടുകൾ ഇതെല്ലാം
Neelakurinji Blooming At Chokramudi Hills: നമ്മുടെ കേരളത്തിൻ്റെ മിടുക്കിയായ ഇടുക്കിയുടെ മലനിരകളിൽ വീണ്ടും വിസ്മയമായി നീലക്കുറിഞ്ഞി വസന്തം വന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ കുന്നുകളെ പ്രകൃതി ഇപ്പോൾ നീലപ്പട്ടുടുപ്പിച്ച് നിർത്തിയിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ അത്ഭുത പൂക്കൾ ഇത്തവണ ഇടുക്കിയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.
ഓണം ഇങ്ങെത്താനായി, ഓണാവധിക്ക് എവിടേക്ക് യാത്ര പോകണമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ ഒരു കിടിലൻ സ്ഥലത്തേക്കുള്ള ട്രിപ്പിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഇത്തവണത്തെ ഓണക്കാലം കേരളക്കരയ്ക്ക് ഒരു പ്രത്യേക ആവേശം സമ്മാനിക്കാനിക്കുന്നതാണ്. നമ്മുടെ കേരളത്തിൻ്റെ മിടുക്കിയായ ഇടുക്കിയുടെ മലനിരകളിൽ വീണ്ടും വിസ്മയമായി നീലക്കുറിഞ്ഞി (Strobilanthes kunthiana) വസന്തം വന്നുകഴിഞ്ഞു. പശ്ചിമഘട്ടത്തിന്റെ ഹരിതാഭമായ കുന്നുകളെ പ്രകൃതി ഇപ്പോൾ നീലപ്പട്ടുടുപ്പിച്ച് നിർത്തിയിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ അത്ഭുത പൂക്കൾ ഇത്തവണ ഇടുക്കിയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാറിലേക്ക് ഒരു ഓണം ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ഈ നീലവസന്തം കാണാൻ എവിടേക്ക് പോകണമെന്ന് നമുക്ക് നോക്കാം.
ALSO READ: ഗുരുവായൂരിൽ നിന്നും വെറും മിനിറ്റുകൾ മാത്രം ദൂരെ! ആർക്കും അറിയാതെ പുണ്യസ്ഥലങ്ങൾ
നീലകുറിഞ്ഞി വിരിഞ്ഞ അഞ്ച് സ്ഥലങ്ങൾ
ചൊക്രമുടി കുന്നുകൾ
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ചൊക്രമുടിയിലെ കുറിഞ്ഞി വസന്തമാണ്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ അടുത്തിടെ തിരിച്ചുപിടിച്ച ചൊക്രമുടിയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കുറിഞ്ഞി പൂവിട്ടു കഴിഞ്ഞു. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇതൊരു മനോഹരമായ കാഴ്ചയും അത്ഭുതവുമായിരിക്കും.
ഇടലിമേട്
മാട്ടുപ്പെട്ടിക്കും സെവൻമലയ്ക്കും സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ മലനിരയാണ് ഇടലിമേട്. ഇവിടെയും വരും ദിവസങ്ങളിൽ കുറിഞ്ഞികൾ വൻതോതിൽ പൂവിടുമെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന. അതിനാൽ ഓണാവധി ആഘോഷിക്കാൻ മൂന്നാറിലേക്ക് പോകുന്നവർക്ക് ഒരുപക്ഷേ ഈ വസന്തം കാണാനായേക്കും.
മീശപ്പുലിമല
സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് കേന്ദ്രമായ മീശപ്പുലിമലയിലെ ഉയർന്ന പ്രദേശങ്ങളിലും കുറിഞ്ഞി മൊട്ടുകൾ വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. മൂടൽമഞ്ഞിനൊപ്പം നീലക്കുറിഞ്ഞി കൂടി കാണാൻ സാധിക്കുന്നത് ഇവിടുത്തെ യാത്രയെ കൂടുതൽ മനോഹരമാക്കും എന്നതാണ് സത്യം. അതിനാൽ ഇത്തവണത്തെ അവധിക്ക് ഈ സ്പോട്ടിലേക്ക് മറക്കാതെ പോകുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മിക്ക സ്ഥലങ്ങളിലും നീലക്കുറിഞ്ഞി പൂക്കാൻ സാധ്യതയുണ്ടെന്നാണ് ആളുകൾ പറയുന്നത്.
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെ ഇടുക്കിയിലെ മിക്ക പുൽമേടുകളും പൂർണ്ണമായും നീലക്കടലായി മാറുമെന്നാണ് സസ്യശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓഗസ്റ്റ്-സെപ്റ്റംബർ ഓണാവധി ദിനങ്ങൾ മൂന്നാർ യാത്രയ്ക്കായി മാറ്റിവെക്കുന്നത് സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാകും സമ്മാനിക്കുക. നീലക്കുറിഞ്ഞി സീസണിനെ വരവേൽക്കുന്നതിനായി ജില്ലാ അധികാരികൾ അനൗദ്യോഗികമായി ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവികുളം സബ് കളക്ടർ വി.എം. ആര്യ കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
സഞ്ചാരികൾ ശ്രദ്ധിക്കാൻ
നീലക്കുറിഞ്ഞി ചെടികൾ ഒടിച്ചെടുക്കാനോ പൂക്കൾ പറിക്കാനോ പാടുള്ളതല്ല (ഇത് നിയമവിരുദ്ധമാണ്).
പ്ലാസ്റ്റിക് കുപ്പികളോ കവറുകളോ ഈ പുൽമേടുകളിൽ വലിചെറിയരുത്.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഈ 12 വർഷത്തെ വിസ്മയം കണ്ടു മടങ്ങാൻ ശ്രദ്ധിക്കുക.
English Summary:
Neelakurinji, or Strobilanthus kunthiana, flowers have bloomed again in Kerala’s Idukki hills of the Western Ghats in shades of blue. The flowers that bloom once in 12 years have now bloomed at five places, including the Chokramudi hills