IRCTC Kerala Tour: അടിപൊളി യാത്രയ്ക്ക് റെഡിയായിക്കോളൂ! കേരളം ചുറ്റികാണാൻ കിടിലൻ പാക്കേജുമായി റെയിൽവേ

IRCTC Kerala Tour Packages: കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, കോവളം തുടങ്ങി കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏഴ് ദിവസത്തെ യാത്രാ പാക്കേജാണിത്. ഡിസംബർ 13 മുതൽ ഡിസംബർ 19 വരെയാണ് ഗ്രാൻഡ് കേരള വിത്ത് ട്രിവാൻഡ്രം ടൂർ എന്ന് പേരിട്ടിരി്ക്കുന്ന ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിമാനയാത്ര, ഹോട്ടൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ (ട്രാൻസ്‌ഫറുകൾ) എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

IRCTC Kerala Tour: അടിപൊളി യാത്രയ്ക്ക് റെഡിയായിക്കോളൂ! കേരളം ചുറ്റികാണാൻ കിടിലൻ പാക്കേജുമായി റെയിൽവേ

പ്രതീകാത്മക ചിത്രം

Published: 

18 Nov 2026 | 01:50 PM

യാത്രകളെ സ്നേഹിക്കുന്നവർക്കും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കും സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഴ് ദിവസത്തെ പ്രത്യേക കേരള ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐആർസിടിസി (IRCTC). ഡിസംബർ ജനുവരി മാസത്തിലെ തണുപ്പ് ആസ്വദിച്ചുകൊണ്ടുള്ള കിടിലൻ യാത്രയാണ് ഒരുക്കുന്നത്.

കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, കോവളം തുടങ്ങി കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഏഴ് ദിവസത്തെ യാത്രാ പാക്കേജാണിത്. ഡിസംബർ 13 മുതൽ ഡിസംബർ 19 വരെയാണ് ഗ്രാൻഡ് കേരള വിത്ത് ട്രിവാൻഡ്രം ടൂർ എന്ന് പേരിട്ടിരി്ക്കുന്ന ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിമാനയാത്ര, ഹോട്ടൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ (ട്രാൻസ്‌ഫറുകൾ) എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അഹമ്മദാബാദ്– കൊച്ചി– തിരുവനന്തപുരം– അഹമ്മദാബാദ് റൂട്ടിൽ വിമാന സർവീസ് വഴിയാണ് ഈ പാക്കേജ് പ്രവർത്തിക്കുന്നത്. 59,100 രൂപ മുതലാണ് ഈ പാക്കേജിന്റെ നിരക്കുകൾ ആരംഭിക്കുന്നത്.

ALSO READ: ആദ്യമായി ശബരിമലയ്ക്ക് പോകുന്നവരാണോ? വഴികളും നിയമങ്ങളും അറിഞ്ഞിരിക്കേണ്ടതെല്ലാം

ഒന്നാം ദിവസം അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക്

ഡിസംബർ 13-ന് അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയോടെയാണ് കേരളാ ടൂർ ആരംഭിക്കുന്നത്. കൊച്ചിയിൽ എത്തിയ ശേഷം, സഞ്ചാരികളെ ഹോട്ടലിലേക്ക് കൊണ്ടുപോകും. ആദ്യത്തെ സന്ദർശന സ്ഥലം കൊച്ചിയിലെ മറൈൻ ഡ്രൈവ് ആണ്. തുടർന്ന് ഹോട്ടലിൽ അത്താഴവും രാത്രി താമസവും ഉണ്ടായിരിക്കും.

രണ്ടാം ദിവസം കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക്

പ്രഭാതഭക്ഷണത്തിന് ശേഷം, സഞ്ചാരികൾ താമസസ്ഥലത്ത് നിന്ന് ചെക്ക്-ഔട്ട് ചെയ്യുകയും ഡച്ച് കൊട്ടാരം, സെൻ്റ് ഫ്രാൻസിസ് പള്ളി, സാന്താ ക്രൂസ് ബസിലിക്ക തുടങ്ങിയ ആകർഷണങ്ങൾ ഉൾപ്പെടെ ഫോർട്ട് കൊച്ചി ചുറ്റിക്കാണുകയും ചെയ്യും. തുടർന്ന് സംഘം കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് യാത്ര തിരിക്കും. മൂന്നാറിലെ ഹോട്ടലിലാണ് അത്താഴവും രാത്രി താമസവും ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാം ദിവസം മൂന്നാറിൽ

മൂന്നാം ദിവസം മൂന്നാറിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണുള്ളത്. രാവിലെ വിനോദ സംഘം ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മാട്ടുപ്പെട്ടി അണക്കെട്ട്, എക്കോ പോയിന്റ്, കുണ്ടള അണക്കെട്ട് തടാകം എന്നിവിടങ്ങൾ സന്ദർശിക്കും. ഈ ദിവസം മൂന്നാറിൽത്തന്നെ രാത്രി താമസത്തോടെ അവസാനിക്കുന്നു.

നാലാം ദിവസം: മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക്

പ്രഭാതഭക്ഷണത്തിന് ശേഷം, യാത്ര മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് നീങ്ങുന്നു. തേക്കടിയിലേക്ക് പോകുന്നതിന് മുൻപ്, സഞ്ചാരികൾ ടീ മ്യൂസിയം സന്ദർശിക്കും. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത ശേഷം, ഉച്ചകഴിഞ്ഞുള്ള സമയം പെരിയാറിൽ ബോട്ടിംഗ് നടത്തുന്നതിനോ (ലഭ്യതയ്ക്ക് വിധേയമായി), അല്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ തോട്ടം സന്ദർശിക്കുന്നതിനോ ആയി മാറ്റിവച്ചിരിക്കുന്നു.

അഞ്ചാം ദിവസം: തേക്കടിയിൽ നിന്ന് കുമരകത്തേക്ക്

യാത്രയുടെ അഞ്ചാം ദിവസം സഞ്ചാരികൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കായൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമരകത്തേക്ക് തിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ചെക്ക്-ഔട്ട് ചെയ്ത്, സംഘം കുമരകത്തേക്ക് യാത്ര തിരിക്കുകയും അവിടെ ഹൗസ് ബോട്ടിൽ താമസത്തിനായി പ്രവേശിക്കുകയും ചെയ്യും. ഈ ദിവസത്തെ താമസസൗകര്യം ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. യാത്രാ പാക്കേജിന്റെ ഭാഗമായി ഭക്ഷണവും ലഭ്യമാകും.

ആറാം ദിവസം കുമരകത്തുനിന്ന് കോവളത്തേക്ക്

പ്രഭാതഭക്ഷണത്തിന് ശേഷം, സഞ്ചാരികൾ ഹൗസ്‌ബോട്ടിൽ നിന്ന് ചെക്ക്-ഔട്ട് ചെയ്ത് കോവളത്തേക്ക് യാത്ര തിരിക്കും. ഹോട്ടലിൽ എത്തിയ ശേഷം, അഴിമല ക്ഷേത്രവും കോവളം ബീച്ചും സന്ദർശിക്കുന്നതാണ്. യാത്രയിലെ അവസാന രാത്രി കോവളത്തെ ഹോട്ടലിലായിരിക്കും താമസിക്കുക.

ഏഴാം ദിവസം കോവളത്തുനിന്ന് തിരുവനന്തപുരത്തേക്ക്

യാത്രയുടെ അവസാന ദിവസം, ഹോട്ടലിൽ നിന്ന് ചെക്ക്-ഔട്ട് ചെയ്ത് തിരുവനന്തപുരത്തേക്ക് പോകുന്നു. മടക്കയാത്രയ്ക്കായി തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ്, സഞ്ചാരികൾ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് വിമാനമാർഗ്ഗം അഹമ്മദാബാദിലേക്ക് മടങ്ങും.

കേരള പാക്കേജിന് എത്രയാണ് ചെലവ്?

മുതിർന്നവർ, ഒരാൾക്ക് മാത്രമായി: 83,400 രൂപ
മുതിർന്നവർ, രണ്ടുപേർ ചേർന്ന്: 61,500 രൂപ
മുതിർന്നവർ, മൂന്നുപേർ ചേർന്ന്: 59,100 രൂപ
കുട്ടികൾ, അധിക കിടക്കയോട് കൂടി (5–11 വയസ്സ്): 53,600 രൂപ
കുട്ടികൾ, അധിക കിടക്ക ഇല്ലാതെ (5–11 വയസ്സ്): 48,400 രൂപ
കുട്ടികൾ, കിടക്ക ഇല്ലാതെ (2–5 വയസ്സ്): 36,900 രൂപ

English Summary:

IRCTC has announced a seven-day Kerala package covering some of the state’s most popular destinations, including Kochi, Munnar, Thekkady, Kumarakom and Kovalam.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ