Holy Kashi: നാല് നഗരങ്ങളിലൂടെ തീർത്ഥാടന യാത്ര; ഹോളി കാശി പാക്കേജുമായി ഐആർസിടിസി
IRCTC Holy Kashi Travel Packages: വാരണാസി (ഉത്തർപ്രദേശ്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), അയോധ്യ (ഉത്തർപ്രദേശ്), ബോധ് ഗയ (ബീഹാർ) എന്നിവ കേന്ദ്രീകരിച്ചാണ് യാത്ര. വടക്കേ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ, പഴയ ഘട്ടുകൾ, ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയാണ് പാക്കേജുകളിൽ ഉൾപ്പെടുന്നത്.
യാത്രകളെ സ്നേഹിക്കുന്നവർക്ക് ആകർഷകമായ പാക്കേജുമായാണ് ഐആർസിടിസി എത്തിയിരിക്കുന്നത്. വാരണാസി (ഉത്തർപ്രദേശ്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), അയോധ്യ (ഉത്തർപ്രദേശ്), ബോധ് ഗയ (ബീഹാർ) എന്നിവ കേന്ദ്രീകരിച്ചാണ് യാത്ര. വടക്കേ ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങൾ, പഴയ ഘട്ടുകൾ, ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയാണ് പാക്കേജുകളിൽ ഉൾപ്പെടുന്നത്.
പാക്കേജിന്റെ വിശദാംശങ്ങൾ
ഈ യാത്രയ്ക്ക് നിങ്ങളിൽ നിന്ന് ഈടാക്കുന്നത് 39,750 രൂപ ആണ്. താമസം, ഭക്ഷണം എന്നിവയുൾപ്പെടെയാണ് ഈ നിരക്ക്. ഐആർസിടിസി ടൂർ പാക്കേജുകൾ ബുക്കിംഗ് നടത്തേണ്ടത് ഔദ്യോഗിക ഐആർസിടിസിയുടെ ടൂറിസം പോർട്ടൽ വഴിയാണ്. യാത്രയുമായി ബന്ധപ്പെട്ട സമയം, തീയതി, സ്റ്റോപ്പുകൾ, നിരക്ക് തുടങ്ങി എല്ലാ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസിയുടെ വെബ്‌സൈറ്റായ https://www.irctctourism.com സന്ദർശിക്കുക.
ബുക്ക് ചെയ്യേണ്ട വിധം
ഐആർസിടിസി ടൂറിസം വെബ്സൈറ്റ് സന്ദർശിക്കുക.
‘അവധികൾ’ (Holidays) വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
‘പാക്കേജുകൾ’ (Packages) തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പാക്കേജ് തിരഞ്ഞെടുക്കുക.
ബുക്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ പിന്തുടർന്ന് വിശദമായ രേഖകൾ നൽകുക.
ഐആർസിടിസി ടൂറിസം
കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഒരുക്കുന്നതിലും സഞ്ചാരികൾക്ക് നല്ല അനുഭവങ്ങൾ സമ്മാനിക്കുന്നതിലൂടെയും ആകർഷകമായ പാക്കേജുകളാണ് ഐആർസിടിസി ഒരുക്കുന്നത്. ഓരോ പാക്കേജുകളും വളരെ സുരക്ഷിതമായ സൗകര്യങ്ങളോട് കൂടെയാണ് ഐആർസിടിസി ഒരുക്കുന്നത്. സുഖപ്രദമായ ട്രെയിൻ യാത്രകൾ മുതൽ താമസ സൗകര്യങ്ങൾ വരെ ഈ യാത്രയിൽ ലഭ്യമാണ്. അവധിക്കാലം പൂർണമായും ആസ്വദിക്കാൻ ഐആർസിടിസി വളരെ നല്ലൊരു തിരഞ്ഞെടുപ്പാണ്.