AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC Kerala Tour: ഏഴ് ദിവസം, അഞ്ച് നഗരങ്ങൾ: ഐആർസിടിസി ഒരുക്കുന്നു കേരള എയർ ടൂർ പാക്കേജ്

IRCTC Air Tour Package Fare: ഈ യാത്ര ഓൺലൈനായും ഓഫ്‌ലൈനായും നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. irctctourism.com എന്ന ഔദ്യോഗിക ഐആർസിടിസി ടൂറിസം വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. നവംബർ ഒന്നിന് ലഖ്‌നൗവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

IRCTC Kerala Tour: ഏഴ് ദിവസം, അഞ്ച് നഗരങ്ങൾ: ഐആർസിടിസി ഒരുക്കുന്നു കേരള എയർ ടൂർ പാക്കേജ്
പ്രതീകാത്മക ചിത്രംImage Credit source: Curly_photo/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 21 Oct 2025 14:04 PM

കേരളത്തിൻ്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ മനോഹരമായ യാത്രയുമായി ഐആർസിടിസി എത്തുന്നു. കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ഏറ്റവും ജനപ്രിയമായ സ്ഥലങ്ങളിലൂടെയാണ് യാത്ര ഒരുക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാക്കേജാണിത്.

നവംബർ ഒന്നിന് ലഖ്‌നൗവിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലുമാണ് യാത്ര നീണ്ടുനിൽക്കുന്നത്. വിമാനയാത്ര, താമസം, ഭക്ഷണം, പ്രാദേശിക ഗതാഗതം, യാത്രാ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പാക്കേജാണ് ഐആർസിടിസി വാ​ഗ്ധാനം ചെയ്യുന്നത്. പ്രഭാതഭക്ഷണവും അത്താഴവും ഈ പാക്കേജിൽ ഉൾപ്പെടുന്നുണ്ട്. 55,800 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്.

Also Read: മഴയോട് മഴ… സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; യാത്ര ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം

വിമാന യാത്രയാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഡി​ഗോയുടെ 6E-523/6682 എന്ന വിമാനത്തിൽ ലക്‌നൗവിൽ നിന്ന് യാത്ര ആരംഭിച്ച് കൊച്ചിയിലെത്തിച്ചേരുന്നു. മടക്ക യാത്രയിൽ ഇൻഡിഗോയുടെ 6E-6147/451 എന്ന വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് ലക്നൗവിലെത്തിച്ചേരും.

ഈ യാത്ര ഓൺലൈനായും ഓഫ്‌ലൈനായും നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. irctctourism.com എന്ന ഔദ്യോഗിക ഐആർസിടിസി ടൂറിസം വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. വാരണാസി (ഉത്തർപ്രദേശ്), പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്), അയോധ്യ (ഉത്തർപ്രദേശ്), ബോധ് ഗയ (ബീഹാർ) എന്നിവ കേന്ദ്രീകരിച്ച് തീർത്ഥാടന യാത്രയും ഐആർസിടിസി ഒരുക്കിയിട്ടുണ്ട്.

താമസം, ഭക്ഷണം എന്നിവയുൾപ്പെടെ ഈ യാത്രയ്ക്ക് നിങ്ങളിൽ നിന്ന് ഈടാക്കുന്നത് 39,750 രൂപയാണ്. യാത്രയുമായി ബന്ധപ്പെട്ട സമയം, തീയതി, സ്റ്റോപ്പുകൾ, നിരക്ക് തുടങ്ങി എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച യാത്ര ഒരുക്കുന്നതിലും സഞ്ചാരികളുടെ മനകവർന്നിരിക്കുകയാണ് ഐആർസിടിസി.