AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travel In Rainy Season: മഴയും കാറ്റുമേറ്റ് ഒരു യാത്ര…; ഈ മഴക്കാലം കിടിലമാക്കാൻ പോകാം ഇവിടേക്ക്

Must Visit Places In Rainy Season: നനവാർന്ന ഓർമ്മകൾ നമ്മുടെ മനസ്സിന് നൽകുന്ന കുളിർമ അത് മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമാണ്. മലമുകളിൽ നിന്നിറങ്ങി വരുന്ന കോടമഞ്ഞും ആർത്തലച്ചു വന്നുപതിക്കുന്ന വെള്ളച്ചാട്ടങ്ങളും മഴത്തുള്ളികളെ സിരസ്സിലേറ്റി നിൽക്കുന്ന കാട്ടിലെ മരവും എല്ലാം മനോഹരമായ കാഴ്ച്ചയാണ്.

Travel In Rainy Season: മഴയും കാറ്റുമേറ്റ് ഒരു യാത്ര…; ഈ മഴക്കാലം കിടിലമാക്കാൻ പോകാം ഇവിടേക്ക്
Travel Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 Oct 2025 13:28 PM

മഴക്കാല യാത്രകളും ഹരത്തെപ്പറ്റി ആരോടും പ്രത്യേകം പറയേണ്ടതില്ല. യാത്രകളെ കൂടുതൽ മനോഹരമാക്കാനുള്ള ഒരു പ്രത്യേക കഴിവ് മഴയ്ക്കുണ്ട്. പ്രകൃതി ഏറ്റവും സുന്ദരിയായി നിൽക്കുന്ന സമയമാണ് മഴക്കാലം. ആ നനവാർന്ന ഓർമ്മകൾ നമ്മുടെ മനസ്സിന് നൽകുന്ന കുളിർമ അത് മറ്റ് യാത്രകളിൽ നിന്ന് വ്യത്യസ്തമാണ്. മലമുകളിൽ നിന്നിറങ്ങി വരുന്ന കോടമഞ്ഞും ആർത്തലച്ചു വന്നുപതിക്കുന്ന വെള്ളച്ചാട്ടങ്ങളും മഴത്തുള്ളികളെ സിരസ്സിലേറ്റി നിൽക്കുന്ന കാട്ടിലെ മരവും എല്ലാം മനോഹരമായ കാഴ്ച്ചയാണ്. മഴക്കാലത്ത് കേരളത്തിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.

വയനാട്

കേരളത്തിലെ മഴക്കാല ഹോട്ട് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് വയനാട്. ചെറിയ മഴയിൽ പോലും വയനാടിന് പ്രത്യേക ഭം​ഗിയാണ്. കാലവർഷം കനത്താൽ വയനടിൻ്റെ മട്ട് പാടെ മാറും. ശക്തമായ മഴയല്ലെങ്കിൽ നിരവധി സ്ഥലങ്ങളിൽ ട്രെക്കിങ്ങുകൾ അനുവദനീയമാണ്. അതിലൊന്നാണ് ബാണാസുരയിലേത്. സൂചിപ്പാറ വെള്ളച്ചാട്ടം, മീന്മുട്ടി, ചെമ്പ്ര, തുടങ്ങിയ വെള്ളച്ചാട്ടങ്ങളും സന്ദർശിക്കാം. ഇതൊന്നുമില്ലെങ്കിലും വെറുതേ സ്റ്റേ ചെയ്ത് വരാനും വയനാട് പറ്റിയ സ്ഥലമാണ്.

Also Read: രാത്രിയിൽ ട്രെയിൻ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്; അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ

ഗവി

കുറഞ്ഞ ചെലവിൽ മഴക്കാലം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. എന്നാൽ മഴ ശക്തമാണെങ്കിൽ ​ഗവിയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. അധികൃതരുടെ നിർദ്ദേശപ്രകാരം മാത്രം യാത്ര ചെയ്യുക. ചെറിയ മഴയിൽ ​ഗവിയിലെ മലനിരകളും കോടയും തരുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻറെ പാക്കേജിലും ​ഗവിയിലേക്ക് പോകാം. കാടിനുളളിലൂടെ പച്ചപ്പിനൊപ്പം മഴയും ആസ്വദിച്ചുള്ള യാത്രയാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ നേരെ ​ഗവിയിലോട്ട് വിട്ടോളൂ.

മൂന്നാർ

മഴക്കാലത്ത് മൂന്നാറിൻറെ കാഴ്ചകൾക്ക് വേറൊരു മനോഹാരിതയാണ്. തെയിലതോട്ടങ്ങൾക്ക് നടുവിലൂടെ ചാറ്റൽമഴ നനഞ്ഞുള്ള സവാരിയും, കോടമൂടിയ മലനിരകളും, കോരിതരിക്കുന്ന തണുത്ത കാറ്റും മൂന്നാറിൻ്റെ ആകർഷണമാണ്. മൂന്നാറിലെ വെള്ളച്ചാട്ടങ്ങൾ, ട്രെക്കിങ്, ക്യാംപിങ് എന്നിവയ്ക്കൊക്കെ പറ്റിയ സമയമാണ് മഴക്കാലം. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം മൂന്നാറിൻ്റെ നെടുന്തൂണാണ്. ചീയപ്പാറ വെള്ളച്ചാട്ടം , തൂവാനം വെള്ളച്ചാട്ടം, പള്ളിവാസൽ വെള്ളച്ചാട്ടം, അട്ടുകാട് വെള്ളച്ചാട്ടം, ചെല്ലാർകോവിൽ വെള്ളച്ചാട്ടം എന്നിങ്ങനെ നിരവധി സ്ഥലങ്ങളുണ്ട് കാണാൻ.