US Travel Advisory: അമേരിക്കൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല? കാരണം
US Department Travel Advisory: യാത്രാ വേളയിൽ ജീവന് ഭീഷണി ഉയർത്തുമെന്നതിനാലാണ് ഈ വിലക്ക്. 2025 സെപ്റ്റംബർ മുതൽ, നിരവധി രാജ്യങ്ങൾ അമേരിക്കയുടെ ലെവൽ 4 കാറ്റഗറിക്ക് കീഴിലാണ്. അത്തരത്തിൽ യുഎസ് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Us Travel Advisory
അമേരിക്കൻ പൗനന്മാർക്ക് പുതിയ യാത്രാ നിർദ്ദേശങ്ങൾ (Travel Advisory) പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. 20 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കികൊണ്ടാണ് നിർദ്ദേശം. യാത്രാ വേളയിൽ ജീവന് ഭീഷണി ഉയർത്തുമെന്നതിനാലാണ് ഈ വിലക്ക്. 2025 സെപ്റ്റംബർ മുതൽ, നിരവധി രാജ്യങ്ങൾ അമേരിക്കയുടെ ലെവൽ 4 കാറ്റഗറിക്ക് കീഴിലാണ്. അത്തരത്തിൽ യുഎസ് യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
യാത്രാവിലക്കുള്ള രാജ്യങ്ങൾ ഏതെല്ലാം?
അഫ്ഗാനിസ്ഥാൻ: രാജ്യത്ത് തുടരുന്ന സംഘർഷം, ഭീകരവാദം, കാബൂളിലെ യുഎസ് എംബസി അടച്ചുപൂട്ടിയ നടപടി എന്നിവകാരണം അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ബുർക്കിന ഫാസോ: ഭീകര ഗ്രൂപ്പുകളുടെ സാന്നിധ്യവും പതിവ് ആക്രമണങ്ങളും യാത്രക്കാർക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. കുറ്റകൃത്യം, തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ ബന്ദികളാക്കൽ എന്നിവയാണ് യുഎസ് പൗരന്മാർ നേരിടേണ്ടി വന്നേക്കാവുന്ന ചില അപകട സാധ്യതകൾ.
ബർമ്മ (മ്യാൻമർ): അട്ടിമറിക്കുശേഷം ഉണ്ടായ അക്രമം, ആഭ്യന്തര കലാപം, പരിമിതമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവ യാത്രക്കാർക്ക് അപകടമാണെന്ന് അധികൃതർ ചൂണ്ടികാണിക്കുന്നു.
Also Read: ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസ യുഎഇ നിര്‍ത്തിവെച്ചു; ഇന്ത്യയും ഉള്‍പ്പെടുന്നോ?
മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്: തുടരുന്ന സായുധ സംഘട്ടനവും വ്യാപകമായ അക്രമവും രാജ്യത്തുടനീളമുള്ള സുരക്ഷയെ ബാധിക്കുന്നു. അസ്വസ്ഥത, ആരോഗ്യം, തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ ബന്ദിയാക്കൽ എന്നിവയും മറ്റ് കാരണങ്ങളായി പറയുന്നു.
ഹെയ്തി: കടുത്ത രാഷ്ട്രീയ അസ്ഥിരത, വ്യാപകമായ അക്രമം, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ മോശം അവസ്ഥ എന്നിവയാണ് ലെവൽ 4 വിഭാഗത്തിലേക്ക് ഈ രാജ്യത്തെ ഉൾപ്പെടുത്താൻ കാരണമായത്.
ഇറാൻ: യുഎസുമായുള്ള സംഘർഷം, പൗരന്മാരെ തടങ്കലിൽ വയ്ക്കൽ, തീവ്രവാദ സാധ്യത എന്നിവ കാരണം യാത്ര വിലക്കുന്നു.
ഇറാഖ്: ഭീകര ഗ്രൂപ്പുകളുടെ സാന്നിധ്യവും തുടർച്ചയായ സംഘർഷങ്ങളും ഇറാഖിനെ ഉയർന്ന അപകടസാധ്യതയുള്ള ഒരു സ്ഥലമാക്കി മാറ്റുന്നു.
ലെബനൻ: രാഷ്ട്രീയ അസ്ഥിരത, സായുധ സംഘങ്ങളുടെ സാന്നിധ്യം, ഭീകരവാദ സാധ്യത..
ലിബിയ: ആഭ്യന്തര കലാപം, സായുധ സംഘർഷം, തീവ്രവാദ സംഘടനകളുടെ സാന്നിധ്യം എന്നിവ ലിബിയയെ യാത്രക്കാർക്ക് അപകടകരമാക്കുന്നു.
മാലി: മാലിയിലെ തീവ്രവാദ ആക്രമണങ്ങളും ആഭ്യന്തര കലാപങ്ങളും യാത്രക്കാർക്ക് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.