Kochi Metro: മെട്രോ കയറിയാല്‍ കൊച്ചി കാണാം; ഈ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ വിട്ടുപോകല്ലേ

Explore Kochi by Metro Complete Guide to Places Near Every Kochi Metro Station: മെട്രോ കയറിയാല്‍ കൊച്ചി മുഴുവന്‍ കറങ്ങാനാകും. ബസ്സില്‍ കയറി ബുദ്ധിമുട്ടാതെ കൊച്ചിയില്‍ കണ്ടുവരാനാകുന്ന സ്ഥലങ്ങള്‍ ഒന്ന് പരിചയപ്പെട്ടാലോ? അടുത്ത യാത്രയില്‍ ഇവിടങ്ങള്‍ പരിഗണിക്കാനും മറക്കരുത്.

Kochi Metro: മെട്രോ കയറിയാല്‍ കൊച്ചി കാണാം; ഈ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ വിട്ടുപോകല്ലേ

കൊച്ചി മെട്രോ

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 10:15 PM

കൊച്ചി കണ്ടവന് അച്ചി വേണ്ടാ…ഈ പ്രയോഗം ഓര്‍മ്മയുണ്ടോ? അച്ചിയെ വേണ്ടയോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ, ഇത്രയും പ്രായമായിട്ടും കൊച്ചി (Kochi Travel Plan) മുഴുവനായി കണ്ടില്ലെന്ന് പറയുന്നത് ശരിയാണോ? മെട്രോ കയറിയാല്‍ കൊച്ചി മുഴുവന്‍ കറങ്ങാനാകും. ബസ്സില്‍ കയറി ബുദ്ധിമുട്ടാതെ കൊച്ചിയില്‍ കണ്ടുവരാനാകുന്ന സ്ഥലങ്ങള്‍ ഒന്ന് പരിചയപ്പെട്ടാലോ? നിങ്ങളുടെ അടുത്ത കൊച്ചിയിലേക്കുല്ള യാത്രയില്‍ ഇവിടങ്ങള്‍ പരിഗണിക്കാനും മറക്കരുത്.

മഹാരാജാസ്

മഹാരാജാസില്‍ മെട്രോ ഇറങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് മറൈന്‍ ഡ്രൈവ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലേക്ക് പോകാം. മറൈന്‍ ഡ്രൈവിലെത്തിയാല്‍ അവിടെ നിന്ന് ബോട്ട് സവാരി നടത്താം, വാട്ടര്‍ മെട്രോയില്‍ കയറി, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലേക്ക് പോകാനും സാധിക്കും.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറയാണ് മെട്രോ ഇറങ്ങാന്‍ പ്ലാനിടുന്നതെങ്കില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലും പോയി വരാം, ഹില്‍ പാലസും കാണാം. മണിച്ചിത്രത്താഴ് ഉൾപ്പെടെയുല്ള ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുള്ള ഹില്‍ പാലസില്‍ കൊച്ചി രാജവംശത്തിന്റെ ധാരളം ശേഷിപ്പുകള്‍ അവസാനിക്കുന്നുമുണ്ട്. രാജാവിന്റെ കിരീടവും രാജഭരണകാലത്തെ മറ്റ് സാധനങ്ങളുമെല്ലാം ഇവിടെ കാണാനാകും. ഇവിടെ തന്നെ നല്ല ഒരു സമയം ചിലവഴിക്കാൻ സാധിക്കുന്നതാണ്.

എംജി റോഡ്

എംജി റോഡ് ബ്രോഡ് വേ മാര്‍ക്കറ്റിലേക്ക് പോകാന്‍ നിങ്ങളെ സഹായിക്കും. വൈവിധ്യമായ ഷോപ്പിങ് അനുഭവം തന്നെ ഇവിടെ ആസ്വദിക്കാനാകുന്നതാണ്. കൊച്ചിയുടേതായ പല ഉത്പന്നങ്ങളും വാങ്ങിക്കുകയും ചെയ്യാം. വില കുറച്ചും സാധനങ്ങൾ വാങ്ങാൻ ബ്രോഡ് വേയും പെൻ്റാ മേനകയുമാണ് ബെസ്റ്റ് ഇടം.

കലൂര്‍

കലൂര്‍ ഇറങ്ങിയാല്‍ കലൂര്‍ മാര്‍ക്കറ്റ്, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകാം. ഇവിടെ ചുമ്മാ ഒന്ന് കറങ്ങി നടക്കാൻ നല്ലതാണ്.

Also Read: Mookambika Temple Budget Rooms: മൂകാംബികയിൽ കുറഞ്ഞ നിരക്കിൽ എവിടെ റൂം കിട്ടും? ദാ നോക്കിക്കോളൂ

ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം

സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ പ്രത്യേകിച്ച് കേരള ബ്ലാസറ്റേഴ്സിൻ്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി പോകുന്നവര്‍ ഇവിടെയാണ് മെട്രോ ഇറങ്ങേണ്ടത്.

ഇടപ്പള്ളി

ഒബ്‌റോണ്‍ മാള്‍, ലുലു മാള്‍ ഇതെല്ലാം കാണണമെങ്കില്‍ നമുക്ക് ഇടപ്പള്ളിയില്‍ മെട്രോ ഇറങ്ങാം. ലുലു മാളിനോട് ചേര്‍ന്ന് തന്നെയാണ് ഇടപ്പള്ളി മെട്രോ സ്‌റ്റോപ്പും.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ