Kottayam Flower Show: കോട്ടയത്തിത് പൂക്കാലം…; വീട്ടിലിരിക്കാതെ വേഗം വിട്ടോ, സമയം അറിയാം
Kottayam Flower Show Begins: സംസ്ഥാനത്തെ വിവിധ നഴ്സറികളിൽ നിന്നുള്ള തൈകളും മേളയുടെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്. മേളയ്ക്ക് മാറ്റ് കൂട്ടാൻ സെൽഫി പോയിൻ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശകർക്ക് പ്രവേശനം.

Kottayam Flower Show
വീണ്ടുമൊരു പുഷ്പമേളയെ സ്വാഗതം ചെയ്ത് കോട്ടയത്തെ നാടും നഗരവും. കോട്ടയത്തെ നാഗമ്പടം മൈതാനത്ത് നടക്കുന്ന വാർഷിക പുഷ്പമേളക്ക് തുടക്കമായിരിക്കുകയാണ്. എണ്ണമറ്റ നിറങ്ങളിലുള്ള പൂക്കളുടെയും സസ്യങ്ങളുടെയും ലോകമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. പുഷ്പമേളയൊടൊപ്പം ഷോപ്പിംഗ് ഫെസ്റ്റിവലും ഇവിടെ അരങ്ങേറുന്നുണ്ട്. 2026 ജനുവരി നാല് വരെ ഈ പുഷ്പമേള നീണ്ടുനിൽക്കും.
വിവിധ തരത്തിലും നിറത്തിലുമുള്ള ഓർക്കിഡുകൾ, ക്രിസാന്തമം, മാരിഗോൾഡ്, ആന്തൂറിയം, ഗ്രൗണ്ട് ഓർക്കിഡ്, കാലാഞ്ചിയം, ഡാലിയ, അഡീനിയം, ആസ്റ്റർ എന്നിവകൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ പുഷ്പമേള. ഇവിടൊരു സൂര്യകാന്തിപ്പാടം തന്നെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവ പൂക്കളാണ് ഇവിടെയുള്ളതിൽ ഏറെയും. സംസ്ഥാനത്തെ വിവിധ നഴ്സറികളിൽ നിന്നുള്ള തൈകളും മേളയുടെ ഭാഗമായി ഇവിടെ എത്തിയിട്ടുണ്ട്. മേളയ്ക്ക് മാറ്റ് കൂട്ടാൻ സെൽഫി പോയിൻ്റുകളും ഒരുക്കിയിട്ടുണ്ട്.
ALSO READ: വാഗമണിലേക്ക് പോകുന്ന ഈ വഴികൾ അപകടം; സുരക്ഷിതമായി പോകാം ഇങ്ങനെ
സമയവും, ടിക്കറ്റ് നിരക്കുകളും അറിയാം
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശകർക്ക് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ശനി ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയാണ് മേള കാണാൻ അനുവാദം. അപൂർവയിനം പൂക്കളുടെയും സസ്യങ്ങളുടെയും ഒരു അതുല്യ ശേഖര തന്നെയാണ് ഈ വർഷത്തെ പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്.
കരകൗശല വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങിയവയുടെ പ്രദർശനവും ഇവിടെയുണ്ട്. വിവിധതരം ഭക്ഷണരുചിയുമായി ഒരു ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് വയസ്സിനും അതിനുമുകളിലും പ്രായമുള്ളവർക്ക് ഒരാൾക്ക് 100 രൂപയാണ് പുഷ്പമേളയിലേക്കുള്ള പ്രവേശന നിരക്ക്.