AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cochin Carnival 2025: പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണണ്ടേ! കൊച്ചിൻ കാർണിവലിന് പോകുന്നവർ അറിയാൻ

Cochin Carnival Timings 2025: ഇത്തവണത്തെ കൊച്ചിൻ കാർണിവൽ ഡിസംബർ 14നാണ് ആരംഭിച്ചത്. 2026 ജനുവരി ഒന്നിന് പുലർച്ചെ, വാസ്കോഡ ഗാമ സ്ക്വയർ, ഫോർട്ട് കൊച്ചി ബീച്ച്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ആചാരപരമായ 'പാപ്പാഞ്ചിയുടെ കത്തിക്കുന്ന' ചടങ്ങിന് ശേഷമാണ് കാർണിവൽ അവസാനിക്കുന്നത്.

Cochin Carnival 2025: പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണണ്ടേ! കൊച്ചിൻ കാർണിവലിന് പോകുന്നവർ അറിയാൻ
Cochin CarnivalImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 26 Dec 2025 | 01:50 PM

ഡിസംബറിൽ ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുമ്പോൾ, കേരളത്തിലെ കൊച്ചിയിലെ ആഘോഷം ഏറെ വ്യത്യസ്തമാണ്. എവിടെ നോക്കിയാലും കാർണിവൽ വൈബ്. ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച് പുതുവത്സരം വരെ നീണ്ടുനിൽക്കുന്ന വർണ്ണാഭമായ ഉത്സവമാണ് കൊച്ചിൻ കാർണിവൽ. അതിനാൽ കൊച്ചിയിലെ ക്രിസ്മസ് ആഘോഷത്തിന് ആരാധകരും ഏറെയാണ്. കൊച്ചിൻ്റെ കാർണിവൽ കാണാൻ കേരളത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ധാരാളം ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.

കൊച്ചിൻ കാർണിവലിലെ ഏറ്റവും വലിയ പ്രത്യേകതയാണ് ഡിസംബർ 31ന് പാപ്പാഞ്ഞിയെ കത്തിക്കുന്നത്. പാപ്പാഞ്ഞി കത്തിക്കൽ ആഘോഷത്തിന് കൊച്ചിയുടെ ചരിത്രവുമായി ബന്ധമുണ്ട്. പാപ്പാഞ്ഞി എന്നത് പോർച്ചുഗീസ് വാക്കാണ്. അതിൻ്റെ അർഥം മുത്തച്ഛൻ എന്നാണ്. 1500 മുതൽ 1662 വരെ കൊച്ചിയിൽ നിലനിന്ന പോർച്ചുഗീസ് ഭരണത്തിന്റെ ബാക്കിപത്രമായാണ് കൊച്ചിയുടെ സംസ്കാരത്തിലേക്ക് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് ഇടംപിടിച്ചത്. കാലത്തിന്റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ കാണുന്നത്. അതായത് ഒരു വർഷം ആരംഭിക്കുന്നതിന്റെയും പുതുവർഷം പിറക്കുന്നതിന്റെയും പ്രതീകം.

ALSO READ: കോട്ടയത്തിത് പൂക്കാലം…; വീട്ടിലിരിക്കാതെ വേ​ഗം വിട്ടോ, സമയം അറിയാം

ഇത്തവണത്തെ കൊച്ചിൻ കാർണിവൽ ഡിസംബർ 14നാണ് ആരംഭിച്ചത്. 2026 ജനുവരി ഒന്നിന് പുലർച്ചെ, വാസ്കോഡ ഗാമ സ്ക്വയർ, ഫോർട്ട് കൊച്ചി ബീച്ച്, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ആചാരപരമായ ‘പാപ്പാഞ്ചിയുടെ കത്തിക്കുന്ന’ ചടങ്ങിന് ശേഷമാണ് കാർണിവൽ അവസാനിക്കുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ ഇക്കുറിയും ജനത്തിരക്ക് പരി​ഗണിച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം ഒന്നിലധികം പാപ്പാഞ്ചികളെ കത്തിച്ചുകൊണ്ടാണ് ആഘോഷം പൂർത്തിയാക്കുന്നത്.

ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാപ്പാഞ്ചിയെ കത്തിക്കുന്ന ചടങ്ങ് ഡിസംബർ 31 ന് അർദ്ധരാത്രിയിലാണ് നടക്കുന്നത്. 2026 ജനുവരി ഒന്നിന് പുലർച്ചെ വരെ ഇതുമായി ബന്ധപ്പെട്ട് വിവിധ ആഘോഷങ്ങൾ അരങ്ങേറും. എല്ലാ പരിപാടികളെയും കുറിച്ചുള്ള വിശദാംശങ്ങൾക്ക്, കാർണിവലിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും. അതേസമയം കാർണിവലിൻ്റെ ഭാ​ഗമായി ഡിസംബർ 31ന് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കാർണിവലുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി +91 8075220364, info@cochincarnival.org എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.