KSRTC Chokramudi Travel: കെഎസ്ആർടിസി കൂടെ ഉണ്ട്… നീലക്കുറിഞ്ഞി ഇനിയും കാണാത്തവർ വേഗം വിട്ടോ
KSRTC Neelakurinji Budget Tourism Package: പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മൂന്നാർ സന്ദർശിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ മലനിരകളും കുറിഞ്ഞിപ്പൂക്കളുടെ ഭംഗിയും നേരിട്ടനുഭവിച്ചറിയാൻ കേരളത്തിലെ പ്രമുഖ ഡിപ്പോകളിൽ നിന്ന് ദിവസേന പ്രത്യേക ബസ് സർവീസുകൾ ലഭ്യമാണ്.
നീലക്കുറിഞ്ഞിയുടെ നീലവസന്തം തീർത്ത മൂന്നാറിന്റെ സുന്ദര ദൃശ്യങ്ങൾ ഇനിയും കണ്ടുതീർക്കാത്തവർ വേഗം വിട്ടോളൂ. ഇനി ഈ വസന്തം നേരിൽ കാണണമെങ്കിൽ 12 വർഷമെടുക്കും. അപ്രതീക്ഷിതമായി വിരിഞ്ഞ നീലവസന്തം മൂന്നാർ ടൂറിസത്തെ അടിമുടി മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മൂന്നാർ സന്ദർശിക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മഞ്ഞുമൂടിയ മലനിരകളും കുറിഞ്ഞിപ്പൂക്കളുടെ ഭംഗിയും നേരിട്ടനുഭവിച്ചറിയാൻ കേരളത്തിലെ പ്രമുഖ ഡിപ്പോകളിൽ നിന്ന് ദിവസേന പ്രത്യേക ബസ് സർവീസുകൾ ലഭ്യമാണ്.
നീലക്കുറിഞ്ഞി കാണാനായി വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതോടെ ആനച്ചാൽ, മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കുറിഞ്ഞിപ്പൂക്കാലം അവസാനിക്കാറായതോടെ സന്ദർശകത്തിരക്ക് വർധിച്ചതും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അനധികൃത പാർക്കിങ്ങും വഴിയോരക്കടകളും വർധിച്ചതുമാണ് മൂന്നാർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. അതിനാൽ സ്വകാര്യ വാഹനങ്ങൾ നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്ത് കെഎസ്ആർടിസി പോലുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.
ALSO READ: കെഎസ്ആർടിസി ട്രാവൽ കാർഡ് എങ്ങനെ ഉപയോഗിക്കാം?
കെഎസ്ആർടിസി സർവീസിൻ്റെ പൂർണ വിവരം
സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം മൂന്നാറിലെ മനോഹരമായ മലനിരകളും അപൂർവ്വമായ നീലക്കുറിഞ്ഞി കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസി പാക്കേജിലൂടെ അവസരമൊരുങ്ങുന്നത്. നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ചൊക്രമുടിയിലേക്ക് ജില്ലയിലെ ഒൻപത് കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നാണ് സർവീസുള്ളത്. ദിവസവും രാവിലെ അഞ്ച് മുതൽ സർവീസ് നടത്തുന്നുണ്ട്. ഓഫ് റോഡ് സഫാരിയുമായി ചതുരംഗപ്പാറ വ്യൂ പോയിന്റും മൂന്നാറിലെ ഗ്യാപ് റോഡിന്റെ കാഴ്ചകളും ഉൾപ്പെടുന്ന യാത്രയാണ് കെഎസ്ആർടിസി ഒരുക്കുന്നത്.
ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിക്ക് പിന്നാലെ മാട്ടുപ്പെട്ടി കൊറണ്ടിക്കാട് മലനിരകളിലും നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുനിൽക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്ററോളം ഉയരത്തിലുള്ള മലമുകളിൽ വിരിഞ്ഞു നിൽക്കുന്ന ഈ നീലവസന്തം കാണാൻ പൊതുജനങ്ങൾക്കായി എല്ലാവിധ സൗകര്യങ്ങളഉം ഇവിടെയുണ്ട്. മൂന്നാർ പട്ടണം, നല്ലതണ്ണി, ഇക്ക നഗർ എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞുതുടങ്ങിയതായി അധികൃതർ പറയുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും. ഇത് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യും.
വിനോദസഞ്ചാരികൾ അറിയാൻ
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Planning to see the Neelakurinji bloom in Chokramudi, Munnar. Check KSRTC Budget Tourism package ticket fares, bus timings, depot schedules, and contact details for hassle-free booking!