KSRTC budget tourism: കുറഞ്ഞ ചിലവിൽ കൂടുതൽ സ്ഥലം കാണാം … നവംബറിലെ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം
KSRTC Palakkad Budget Tourism Announces: പ്രത്യേക ആകർഷണമായ നെഫർറ്റി (ആഡംബര കപ്പൽ) യാത്ര നവംബർ 16, 20, 30 എന്നീ തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയ്ക്ക് 3,530 രൂപ ആണ് നിരക്ക്. നവംബർ 16-നും 30-നും രാവിലെ 11 മണിക്കും 20-ന് ഉച്ചയ്ക്ക് 12 മണിക്കുമാണ് യാത്ര പുറപ്പെടുക.
പാലക്കാട്: വിനോദസഞ്ചാരികളെ ആകർഷിച്ച് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ പാലക്കാട് ഡിപ്പോ നവംബർ മാസത്തെ ഉല്ലാസയാത്രകളുടെ വിവരങ്ങൾ പുറത്തുവിട്ടു. നവംബർ 1 മുതൽ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ ആരംഭിക്കും. നവംബർ മാസത്തെ ആദ്യ യാത്ര ഗവിയിലേക്കാണ്. നവംബർ 1, 9, 15, 22 എന്നീ തീയതികളിൽ രാത്രി 10 മണിക്ക് യാത്ര തിരിക്കും. ഒരു പകലും രണ്ട് രാത്രികളുമുള്ള ഈ ട്രിപ്പിന് ഒരാൾക്ക് 2,800 രൂപ ആണ് നിരക്ക്.
ഏറ്റവും കൂടുതൽ ദിവസങ്ങളിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത് നെല്ലിയാമ്പതിയിലേക്കാണ്. നവംബർ 2, 8, 9, 16, 22, 23, 30 തീയതികളിൽ രാവിലെ 7 മണിക്ക് പുറപ്പെടുന്ന ഈ ഏകദിന യാത്രയ്ക്ക് വെറും 480 രൂപ മാത്രം മതിയാകും. കൂടാതെ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുള്ള ഏകദിന ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. നവംബർ 8-ന് പുലർച്ചെ 4.30-നും 15, 23 തീയതികളിൽ പുലർച്ചെ 5.30-നുമാണ് യാത്ര പുറപ്പെടുക. ഒരാൾക്ക് 830 രൂപ ആണ് ഈ യാത്രയുടെ ചാർജ്.
പ്രത്യേക ആകർഷണമായ നെഫർറ്റി (ആഡംബര കപ്പൽ) യാത്ര നവംബർ 16, 20, 30 എന്നീ തീയതികളിലാണ് സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയ്ക്ക് 3,530 രൂപ ആണ് നിരക്ക്. നവംബർ 16-നും 30-നും രാവിലെ 11 മണിക്കും 20-ന് ഉച്ചയ്ക്ക് 12 മണിക്കുമാണ് യാത്ര പുറപ്പെടുക.
മറ്റു പ്രധാന പാക്കേജുകൾ ഇവയാണ്
- നിലമ്പൂർ പാക്കേജ്: നവംബർ 11-ന് പുലർച്ചെ 5.30-ന് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 560 രൂപയാണ് ചാർജ്.
- സൈലന്റ് വാലി: നവംബർ 8, 19 തീയതികളിൽ രാവിലെ 6 മണിക്ക് യാത്ര തിരിക്കും. ചാർജ് 1,490 രൂപ.
- മൂന്നാർ/മാമലക്കണ്ടം: നവംബർ 8, 22 തീയതികളിൽ രാവിലെ 7 മണിക്ക് പുറപ്പെടുന്ന ഈ രണ്ട് പകലും രണ്ട് രാത്രികളുമുള്ള യാത്രയ്ക്ക് 1,570 രൂപ ആണ് നിരക്ക്.
- ഇല്ലിക്കൽകല്ല്: നവംബർ 8, 16, 23, 30 എന്നീ തീയതികളിൽ പുലർച്ചെ 5 മണിക്ക് പുറപ്പെടുന്ന ഏകദിന യാത്രയ്ക്ക് 780 രൂപ ഈടാക്കും.
ഈ യാത്രകളിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയുവാനും 9447837985, 8304859018 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.