UP Glass Bridge: ശ്രീരാമൻ്റെ അമ്പും വില്ലിൻ്റെയും രൂപം; ഇതാണ് യുപിയിലെ ഗ്ലാസ് ബ്രിഡ്ജ്, ലോകത്തിൽ തന്നെ ആദ്യം
UP Lord Rama Bow And Arrow Shaped Glass Bridge: ഗ്ലാസ്, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് ശ്രീരാമൻ്റെ അമ്പും വില്ലിൻ്റെയും മാതൃകയിൽ ഈ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പ്രദേശത്തുള്ള ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്.
ഉത്തർ പ്രദേശിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജാണ് തുളസി വെള്ളച്ചാട്ടത്തിനു സമീപമുള്ളത്. ചിത്രകൂട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ മാർഖുണ്ഡി റേഞ്ചിൽ ഉൾപ്പെടുന്ന വെള്ളച്ചാട്ടമാണ് തുളസി. ശ്രീരാമൻ്റെ അമ്പും വില്ലിൻ്റെയും മാതൃകയിലാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ ആകർഷണം. വാരണാസിയിൽ നിന്ന് ഏകദേശം 80-90 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഗ്ലാസ്, സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് ശ്രീരാമൻ്റെ അമ്പും വില്ലിൻ്റെയും മാതൃകയിൽ ഈ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ പ്രദേശത്തുള്ള ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്. ഫോറസ്റ്റ്, ടൂറിസം ഡിപ്പാർട്ട്മെൻ്റുകൾ സംയുക്തമായാണ് പ്രദേശത്ത് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.
Also Read: നിഗൂഢത നിറഞ്ഞ ജപ്പാനിലെ ആത്മഹത്യാവനം… കാരണങ്ങൾ ഇതാ…
ചിത്രകൂടിനെ പ്രധാന ടൂറിസം കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 3.7 കോടി രൂപ ചെലവിലാണ് ഈ ഗ്ലാസ് ബ്രിഡ്ജിൻ്റെ നിർമാണച്ചെലവ്. യുപിയിലുള്ള അമ്പും വില്ലിൻ്റെയും മാതൃകയിലുള്ള ഗ്ലാസ് ബ്രിഡ്ജിൻ്റെ നീളം 25 മീറ്ററും വീതി 35 മീറ്ററുമാണ്. 500 കിലോഗ്രാം പെർ സ്ക്വയർ മീറ്ററാണ് ബ്രിഡ്ജിൻ്റെ ലോഡ് കപ്പാസിറ്റി. വാസ്തുവിദ്യാ ചാതുര്യത്തിനും പ്രകൃതി സൗന്ദര്യത്തിനും സാക്ഷ്യം വഹിക്കാൻ ഈ സ്ഥലം നിങ്ങളെ അനുവദിക്കും.
വെള്ളച്ചാട്ടത്തിൻ്റെ ചുറ്റമുള്ള 360 ഡിഗ്രിയിലുള്ള മനോഹരക്കാഴ്ചയും ഗ്ലാസ് ബ്രിഡ്ജിൽനിന്ന് ആസ്വദിക്കാനാകും. ഗാസിപൂർ കേന്ദ്രീകരിച്ചുള്ള പവൻ സുത് കൺസ്ട്രക്ഷൻ കമ്പനി ആണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. പാർക്കുകൾ, ഔഷധസസ്യ ഉദ്യാനങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഈ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാനാവും.