KSRTC Tourism Cell: സൈലന്റ് വാലിയും വട്ടവടയും; കെഎസ്ആർടിസിയുടെ ഒക്ടോബർ യാത്ര ഈയിടങ്ങളിലേക്ക്
KSRTC October Trip Packages: ഒക്ടോബറിലെ ഉല്ലാസയാത്രകൾ ഒരുക്കുന്നത് തൃശൂർ കെഎസ്ആർടിസിയാണ്. ഈ മാസം നാല്, അഞ്ച്, 10, 11 തീയതികളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നെല്ലിയാമ്പതി, വട്ടവട, സൈലൻ്റ് വാലി, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ.

KSRTC
കെഎസ്ആർടിസിയിലെ യാത്ര പലർക്കും ഒരു ഓർമ്മ പുസ്തകമാണ്. ജീവിതത്തിലെ സുന്ദരമായ ഓർമ്മകൾ അയവിറക്കാൻ ഒരവസരം കൂടി കിട്ടിയാലോ. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാരികൾക്കായി നിരവധി പാക്കേജുകളാണ് പുറത്തിറക്കുന്നത്. നിരവധിപേരാണ് ഈ യാത്രയിൽ പങ്കാളികളാകുന്നത്. സാധാരണ യാത്ര പോലെയല്ല, മറിച്ച് ഡ്രൈവറും കണ്ടക്ടറും എല്ലാവരും ആഘോഷമാക്കുന്ന ഒരു യാത്രയാണിത്.
ഒക്ടോബറിലെ ഉല്ലാസയാത്രകൾ ഒരുക്കുന്നത് തൃശൂർ കെഎസ്ആർടിസിയാണ്. ഈ മാസം നാല്, അഞ്ച്, 10, 11 തീയതികളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നെല്ലിയാമ്പതി, വട്ടവട, സൈലൻ്റ് വാലി, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. ഒക്ടോബർ നാലിന് പുറപെട്ടുന്ന ഉല്ലാസയാത്ര നെല്ലിയാമ്പതിയിലേക്കാണ്. രാവിലെ ഏഴിന് പുറപ്പെടുന്ന യാത്ര വൈകിട്ട് 7.45 ഓടെ തിരികെയെത്തും. ഈ യാത്രയ്ക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
Also Read: സഞ്ചാരികളെ സ്വാഗതം ചെയാൻ ഇനി പഹൽഗാമും
മറ്റ് ദിവസങ്ങളിലെ യാത്രയുടെ വിവരങ്ങൾ
ഒക്ടോബർ അഞ്ചിന് രാവിലെ 5.15ന് പുറപ്പെടുന്ന ഉല്ലാസയാത്ര വട്ടവടയിലേക്കാണ്. പിറ്റേന്ന് പുലർച്ചെ രണ്ടിനാണ് തിരികെയെത്തുക. 920 രൂപയാണ് ഈ യാത്രയുടെ നിരക്ക്.
ഒക്ടോബർ 10ന് സൈലന്റ് വാലിയിലേക്കാണ് യാത്ര. അതിരാവിലെ 4.45ന് പുറപ്പെട്ട് രാത്രി ഏകദേശം 8.30ന് തിരികെയെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1,770 രൂപയാണ് ഈ യാത്രയ്ക്ക് ഈടാക്കുന്നത്. ജീപ്പ് സവാരി, ബ്രേക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഉൾപ്പെടെയാണ് ഈ തുക.
ഒക്ടോബർ 11ന് ഇലവിഴാ പൂഞ്ചിറ – ഇല്ലിക്കൽക്കല്ല് തുടങ്ങി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണ് യാത്ര. വെളുപ്പിന് 5.30 ന് ആരംഭിച്ച് രാത്രി 11 ന് തിരിച്ചെത്തും. 680 രൂപയാണ് നിരക്ക്.
കെഎസ്ആർടിസിയുടെ ഈ യാത്രകളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവര്ക്ക് 9656018514 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7012393912 എന്ന നമ്പറിലും ബന്ധപ്പെടാം.