AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC’s Onam Special Trip: ആനവണ്ടിയിൽ പൂപാടങ്ങളിലേക്ക്…; കണ്ണൂരിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് കെഎസ്ആർടിസി സവാരി

KSRTC's Onam Special Trip Package: കണ്ണൂരിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ് ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങൾ. റീലുകളിലൂടെ മാത്രം കണ്ടിരുന്ന ഈ പൂപാടങ്ങൾ നേരിട്ടുകാണാനുള്ള അവസരമാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്.

KSRTC’s Onam Special Trip: ആനവണ്ടിയിൽ പൂപാടങ്ങളിലേക്ക്…; കണ്ണൂരിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് കെഎസ്ആർടിസി സവാരി
KSRTCImage Credit source: Social Media/ Facebook (KSRTC)
neethu-vijayan
Neethu Vijayan | Updated On: 04 Sep 2025 05:51 AM

ഈ ഓണം നമ്മുടെ ആനവണ്ടി തൂക്കി മക്കളേ… ഓണക്കാലത്ത് നിരവധി ട്രിപ്പ് പാക്കേജുകളുമായിട്ടാണ് കെഎസ്‌ആർടിസിയുടെ രം​ഗപ്രവേശനം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പാക്കേജുകളാണ് കെഎസ്‌ആർടിസി വിവിധ ടൂറിസം സെല്ലുകൾ അവതരിപ്പിച്ചിരിക്കുന്നത്. കണ്ണൂരിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടിലേക്കാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം വിഭാഗം ഏകദിന യാത്ര സംഘടിപ്പിക്കുന്നത്. വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ മനസ്സ് നിറയെ കാണാൻ ഇതിലും നല്ലൊരു അവസരം വേറെയില്ല.

കണ്ണൂരിൽ നിന്ന് കർണാടകയിലെ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിലേക്കാണ് യാത്ര ഒരുക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ് ഗുണ്ടൽപേട്ടിലെ സൂര്യകാന്തി, ചെണ്ടുമല്ലി പാടങ്ങൾ. റീലുകളിലൂടെ മാത്രം കണ്ടിരുന്ന ഈ പൂപാടങ്ങൾ നേരിട്ടുകാണാനുള്ള അവസരമാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. ഒറ്റദിവസത്തെ യാത്രയാണിത്. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നാണ് ഗുണ്ടൽപേട്ട് അറിയപ്പെടുന്നത്. ആരെയും ആകർഷിക്കുന്ന പൂപാടങ്ങളാണ് ഇവിടെ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.

കണ്ണൂരിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. രാത്രിയോടെ തിരികെയെത്തും. അതേസമയം ഈ ഓണാവധിക്ക് മൂന്നാർ കാണാനെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് കിടിലൻ പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് മൂന്നാറിൻ്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ എല്ലാം കാണാനുള്ള സുവർണാവസരമാണ് ഇതിലടെ ലഭിക്കുന്നത്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സർവീസുകളുമായി മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് പുതിയ സർവീസുകൾ സംഘടിപ്പിക്കുന്നത്. കാന്തല്ലൂർ, വട്ടവട, ചതുരംഗപ്പാറ, ആനക്കുളം എന്നിവിടങ്ങളിലേക്കാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് മുന്നാർ ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് തിരിച്ചെത്തുന്ന രീതിക്കാണ് ക്രമീകരണം.