Lakshadweep Trip Cost: വെറും 25,000 രൂപയ്ക്ക് ലക്ഷദ്വീപ് പോയിവരാം; യാത്ര പ്ലാന്‍ ചെയ്യേണ്ടത് ഇങ്ങനെ

Lakshadweep Trip Cost: How to Plan the Journey Within 25,000: കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നവര്‍ക്ക് കപ്പല്‍ യാത്ര തിരഞ്ഞെടുക്കുന്നത് വിമാനത്തേക്കാള്‍ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. കൊച്ചിയില്‍ നിന്നാണ് ലക്ഷദ്വീപിലേക്കുള്ള പ്രധാന കപ്പല്‍ സര്‍വീസുകളുള്ളത്. വിമാനയാത്രയ്ക്ക് പകരം കപ്പല്‍ തിരഞ്ഞെടുക്കുന്നതിലൂടെ ബജറ്റില്‍ വലിയൊരു തുക തന്നെ ലാഭിക്കാം. എന്നാല്‍ കുറച്ചുകൂടി സൗകര്യപ്രദമായ യാത്രയ്ക്ക് വിമാനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Lakshadweep Trip Cost: വെറും 25,000 രൂപയ്ക്ക് ലക്ഷദ്വീപ് പോയിവരാം; യാത്ര പ്ലാന്‍ ചെയ്യേണ്ടത് ഇങ്ങനെ

ലക്ഷദ്വീപ്

Published: 

15 Sep 2026 | 11:29 AM

അതിമനോഹരമായ കടല്‍ക്കാഴ്ചകളും വെള്ള മണല്‍ത്തീരങ്ങളും മനോഹരമായ ദ്വീപുകളും കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപിലേക്കുള്ള യാത്ര സാധാരണയായി ചെലവേറിയതാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ബജറ്റില്‍ ദ്വീപ് മൊത്തം കണ്ടിട്ടുവരാം. വെറും 25,000 രൂപയ്ക്ക് ലക്ഷദ്വീപ് കണ്ടിട്ടുവന്നാലോ? ഇത്ര ചെറിയ തുകയ്ക്ക് പറ്റുമോ എന്നാകും ഇപ്പോള്‍ സംശയം? എന്നാല്‍ ഞെട്ടേണ്ടാ, 25,000 തന്നെ ധാരാളമാണ്.

ലക്ഷദ്വീപിലേക്ക് പോകാം

കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നവര്‍ക്ക് കപ്പല്‍ യാത്ര തിരഞ്ഞെടുക്കുന്നത് വിമാനത്തേക്കാള്‍ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. കൊച്ചിയില്‍ നിന്നാണ് ലക്ഷദ്വീപിലേക്കുള്ള പ്രധാന കപ്പല്‍ സര്‍വീസുകളുള്ളത്. വിമാനയാത്രയ്ക്ക് പകരം കപ്പല്‍ തിരഞ്ഞെടുക്കുന്നതിലൂടെ ബജറ്റില്‍ വലിയൊരു തുക തന്നെ ലാഭിക്കാം. എന്നാല്‍ കുറച്ചുകൂടി സൗകര്യപ്രദമായ യാത്രയ്ക്ക് വിമാനം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

താമസത്തിനായി…

ലക്ഷദ്വീപില്‍ താമസസൗകര്യത്തിന്റെ നിരക്കുകളില്‍ വ്യത്യാസമുണ്ടാകും. ബജറ്റ് ഫ്രണ്ട്‌ലി യാത്രയാണെങ്കില്‍ വിലകുറഞ്ഞ താമസ സൗകര്യങ്ങള്‍ നേരത്തെ തന്നെ അന്വേഷിച്ച് ബുക്ക് ചെയ്യുന്നതാണ് നല്ലത്. രണ്ടോ മൂന്നോ രാത്രികള്‍ മാത്രം താമസിക്കുന്ന രീതിയില്‍ യാത്ര ക്രമീകരിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കും.

ഭക്ഷണത്തിനും യാത്രയ്ക്കും

താമസവും യാത്രയും കൂടാതെ ഭക്ഷണം, കാഴ്ചകള്‍ കാണാനുള്ള യാത്രകള്‍, ചെറിയ വിനോദ ആക്ടിവിറ്റികള്‍ എന്നിവയ്ക്കും പണം മാറ്റിവെക്കണം. ദിവസേനയുള്ള ചെലവുകള്‍ മുന്‍കൂട്ടി കണക്കാക്കുന്നത് ബജറ്റ് കവിയാതിരിക്കാന്‍ സഹായിക്കും. കടല്‍സഞ്ചാരം, സ്‌നോര്‍ക്കലിങ് തുടങ്ങിയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് അതിനുള്ള അധിക ചെലവും കണക്കിലെടുക്കേണ്ടതുണ്ട്.

പെര്‍മിറ്റ് മറക്കരുത്

ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പ്രവേശന പെര്‍മിറ്റ് മുന്‍കൂട്ടി ക്രമീകരിക്കണം. യാത്രയുടെ തീയതി, സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ദ്വീപ്, താമസ സൗകര്യം എന്നിവ തീരുമാനിച്ച ശേഷമാണ് ബുക്കിങ് നടത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാകുക.

25,000 രൂപയില്‍…

യാത്രാ മാര്‍ഗവും താമസവും ഭക്ഷണവും ഉള്‍പ്പെടെ ഓരോ ചെലവും നിയന്ത്രിച്ച് പ്ലാന്‍ ചെയ്താല്‍ 25,000 രൂപയ്ക്കടുത്ത ബജറ്റില്‍ ലക്ഷദ്വീപ് യാത്ര നടക്കും. എന്നാല്‍ വിമാന ടിക്കറ്റ്, വിലകൂടിയ റിസോര്‍ട്ട്, കൂടുതല്‍ ദിവസത്തെ താമസം, നിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവ ഉള്‍പ്പെടുത്തിയാല്‍ ബജറ്റ് ഉയരും. അതിനാല്‍ കുറഞ്ഞ ചെലവില്‍ ലക്ഷദ്വീപ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ യാത്രാ തീയതി നേരത്തെ തീരുമാനിച്ച്, ഗതാഗതവും താമസവും മുന്‍കൂട്ടി ബുക്ക് ചെയ്ത്, ആവശ്യമായ പെര്‍മിറ്റുകള്‍ ഉറപ്പാക്കിയ ശേഷം യാത്ര പ്ലാന്‍ ചെയ്യുന്നതാണ് നല്ലത്.

English Summary

A well-planned Lakshadweep trip can be managed within a budget of around ₹25,000 by choosing affordable travel, accommodation and food options. This guide covers the key expenses and tips for planning a budget-friendly island getaway from Kerala.

Loading...
Unable to load recommendations.
Follow Us
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ചിന്തിച്ച് കാട് കയറാറുണ്ടോ? 'ഓവര്‍തിങ്കിങ്' ഒഴിവാക്കാന്‍ വഴികള്‍
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്