AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി

വിമാനം വഴി ശബരിമലയിലേക്ക് എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സൗകര്യം ഒരുക്കുന്നു.ഇരു വിമാനത്താവളങ്ങളിലും വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഒരുക്കും.2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതി ഭാഗമായി ആണിത്. തിരുവനന്തപുരം നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും.........

Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
Sabarimala Mandala Kalam Ksrtc ServiceImage Credit source: PTI Photos, Social Media
Ashli C
Ashli C | Updated On: 06 Nov 2026 | 06:30 PM

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്ക് പ്രത്യേക യാത്ര സൗകര്യവുമായി കെഎസ്ആർടിസി. വിമാനം വഴി ശബരിമലയിലേക്ക് എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി സൗകര്യം ഒരുക്കുന്നു.2026–27 മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതി ഭാഗമായി ആണിത്. തിരുവനന്തപുരം നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസിയുടെ എസി ബസുകൾ സർവീസ് ആരംഭിക്കും.

ഇരു വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസ് മായി ബന്ധപ്പെട്ട കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ഈ സർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗതാഗത മന്ത്രി സി പി ജോൺ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന വെറ്റ് ലീസ് ബസുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രഖ്യാപിച്ചു. രാത്രി ഒമ്പതരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്.

ALSO READ:ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്

വൈകിട്ട് ഏഴുമണിക്ക് തിരികെ വിമാനത്താവളം എയർപോർട്ടിൽ എത്തുന്ന രീതിയിൽ പമ്പയിൽ നിന്നും മടക്ക സർവീസും ഉണ്ടായിരിക്കും. രാത്രി എട്ടരയ്ക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ വൈകിട്ട് ഏഴ് മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് നിലവിൽ സ്വീകരിച്ചിരിക്കുന്ന തീരുമാനം.

ഇരു വിമാനത്താവളങ്ങളിലും വിവിധ വിമാനങ്ങളിൽ വന്നിറങ്ങുന്ന ഭക്തർക്ക് വിരിവെയ്ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഒരുക്കും. കൂടാതെ ബസുകൾ കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും ബുക്ക് ചെയ്യുവാൻ ക്രമീകരണം ഒരുക്കും. ഇതിന് പുറമെ ഗ്രൂപ്പായി ചാർട്ടേഡ് ബസുകൾ ബുക്ക് ചെയ്യുവാനും സംവിധാനമുണ്ടാകുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY

KSRTC is introducing special travel facilities for Sabarimala pilgrims. For those arriving by air, KSRTC will provide transport services from the airport directly to Pamba. This initiative is part of efforts to enhance travel facilities for Sabarimala pilgrims in connection with the 2026–27 Mandala-Makaravilakku festival season.

Follow Us