AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

CBSE Datesheet: കാത്തിരിപ്പിന് വിരാമം; 2027-ലെ പരീക്ഷാതീയതികള്‍ പുറത്തുവിട്ട് സിബിഎസ്ഇ

CBSE Board Exam 2027 Timetable Out: സിബിഎസ്ഇ 2027-ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി വിവരങ്ങൾ (ഡേറ്റ് ഷീറ്റ്) പുറത്തുവിട്ടു. ഫെബ്രുവരി 16-ന് പരീക്ഷകൾ ആരംഭിക്കും. പരീക്ഷകൾ രാവിലെ 10:30-നാണ് ആരംഭിക്കുന്നത്. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16-ന് പെയിന്റിംഗ് പരീക്ഷയോടെ ആരംഭിക്കും. ഫിസിക്‌സാണ് പന്ത്രണ്ടാം ക്ലാസില്‍ ആദ്യം നടക്കുന്ന പരീക്ഷ.

CBSE Datesheet: കാത്തിരിപ്പിന് വിരാമം; 2027-ലെ പരീക്ഷാതീയതികള്‍ പുറത്തുവിട്ട് സിബിഎസ്ഇ
Breaking Tv9 2 Malayalam3
Jayadevan AM
Jayadevan AM | Updated On: 06 Nov 2026 | 08:16 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2027-ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി വിവരങ്ങൾ (ഡേറ്റ് ഷീറ്റ്) പുറത്തുവിട്ടു. ഫെബ്രുവരി 16-ന് പരീക്ഷകൾ ആരംഭിക്കും. പരീക്ഷകൾ രാവിലെ 10:30-നാണ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഇനി 101 ദിവസം ബാക്കിയുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16-ന് പെയിന്റിംഗ് പരീക്ഷയോടെ ആരംഭിക്കും. ഫെബ്രുവരി 17-ന് ഗണിതശാസ്ത്രം പരീക്ഷ നടക്കും. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ടൈംടേബിൾ. പരീക്ഷയുടെ ആദ്യ ദിവസം ഫിസിക്‌സ് പരീക്ഷ നടക്കും.

പത്താം ക്ലാസ് ടൈം ടേബിള്‍

ഫെബ്രുവരി 16 (10.30 മുതല്‍ 12.30 വരെ)

പെയിന്റിങ് (049)

ഫെബ്രുവരി 17 (10.30 മുതല്‍ 1.30 വരെ)

  • മാത്തമാറ്റിക്‌സ് (സ്റ്റാന്‍ഡേര്‍ഡ്) (041)
  • മാത്തമാറ്റിക്‌സ് ബേസിക്‌സ് (241)

ഫെബ്രുവരി 18 (10.30 മുതല്‍ 12.30 വരെ)

  • ഓട്ടോമോട്ടീവ് (404)
  • ഇന്‍ട്രഡക്ഷന്‍ ടു ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് (405)
  • ബ്യൂട്ടി & വെല്‍നസ് (407)
  • ഫുഡ് പ്രൊഡക്ഷന്‍ (409)
  • മള്‍ട്ടി മീഡിയ (415)
  • മള്‍ട്ടി സ്‌കില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് (416)
  • ഡാറ്റ സയന്‍സ് (419)

ഫെബ്രുവരി 19 (10.30 മുതല്‍ 1.30 വരെ)

ഹോം സയന്‍സ് (064)

ഫെബ്രുവരി 20 (10.30 മുതല്‍ 1.30 വരെ)

  • എലമെന്റ്‌സ് ഓഫ് ബിസിനസ് (154)
  • ഉര്‍ദു കോഴ്‌സ് ബി (303)

ഫെബ്രുവരി 22 (10.30 മുതല്‍ 1.30 വരെ)

സയന്‍സ് (086)

ഫെബ്രുവരി 23 (10.30 മുതല്‍ 12.30 വരെ)

ഇന്‍ട്രഡക്ഷന്‍ ടു ടൂറിസം (406)

ഫെബ്രുവരി 24 (10.30 മുതല്‍ 12.30 വരെ)

  • കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (165)
  • ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (402)
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (417)

ഫെബ്രുവരി 25 (10.30 മുതല്‍ 12.30 വരെ)

  • റീട്ടെയില്‍ (401)
  • സെക്യൂരിറ്റി (403)
  • അഗ്രികള്‍ച്ചര്‍ (408)
  • ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ് (410)
  • ബാങ്കിങ് & ഇന്‍ഷുറന്‍സ് (411)
  • മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് (412)
  • ഹെല്‍ത്ത് കെയര്‍ (413)
  • അപ്പാരല്‍ (414)
  • ഇലക്ട്രോണിക്‌സ് & ഹാര്‍ഡ്‌വെയര്‍ (420)
  • ഫൗണ്ടേഷന്‍ സ്‌കില്‍ ഫോര്‍ സയന്‍സസ് (421)
  • ഡിസൈന്‍ തിങ്കിങ് & ഇന്നോവേഷന്‍ (422)

ഫെബ്രുവരി 26 (10.30 മുതല്‍ 1.30 വരെ)

  • ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് (101)
  • ഇംഗ്ലീഷ് (ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍) (184)

ഫെബ്രുവരി 27 (രാവിലെ 10.30 മുതല്‍ 1.30 വരെ)

  • സിന്ധി (008)
  • മലയാളം (012)
  • ഒഡിയ (013)
  • ആസാമീസ് (014)
  • കന്നഡ (015)
  • നേപ്പാളി (024)
  • കോക്‌ബൊറോക്ക് (091)

മാര്‍ച്ച് 1 (രാവിലെ 10.30 മുതല്‍ 1.30 വരെ)

  • അറബിക് (016)
  • സംസ്‌കൃത് (കമ്മ്യൂണിക്കേറ്റീവ്) (119)
  • സംസ്‌കൃത് (122)
  • റായ് (131)
  • ഗുരുങ് (132)
  • തമാങ് (133)
  • ഷെര്‍പ (134)

മാര്‍ച്ച് രണ്ട് (10.30 മുതല്‍ 12.30 വരെ)

ഫിസിക്കല്‍ ആക്ടിവിറ്റി ട്രെയിനര്‍ (418)

മാര്‍ച്ച് മൂന്ന് (രാവിലെ 10.30 മുതല്‍ 1.30 വരെ)

  • ഹിന്ദി കോഴ്‌സ്-എ (002)
  • ഹിന്ദി കോഴ്‌സ്-ബി (085)

മാര്‍ച്ച് നാല് (10.30 മുതല്‍ 1.30 വരെ)

  • ഉര്‍ദു കോഴ്‌സ്-എ (003)
  • പഞ്ചാബി (004)
  • ബംഗാളി (005)
  • തമിഴ് (006)
  • മറാത്തി (009)
  • ഗുജറാത്തി (010)
  • മണിപ്പൂരി (011)
  • തെലുങ്ക്-തെലങ്കാന (089)

മാര്‍ച്ച് അഞ്ച് (10.30 മുതല്‍ 1.30 വരെ)

  • തെലുങ്ക് (007)
  • റഷ്യന്‍ (021)
  • പേര്‍ഷ്യന്‍ (023)

മാര്‍ച്ച് അഞ്ച് (10.30 മുതല്‍ 12.30 വരെ)

  • കര്‍ണാട്ടിക് മ്യൂസിക് (വോക്കല്‍) (031)
  • കര്‍ണാട്ടിക് മ്യൂസിക് മെലഡിക് ഇന്‍സ്ട്രുമെന്റ്‌സ് (032)
  • കര്‍ണാട്ടിക് മ്യൂസിക് പെര്‍കഷന്‍ ഇന്‍സ്ട്രുമെന്റ്‌സ് (036)

മാര്‍ച്ച് 6 (10.30 മുതല്‍ 1.30 വരെ)

ഫ്രഞ്ച് (018)

മാര്‍ച്ച് എട്ട് (10.30 മുതല്‍ 1.30 വരെ)

സോഷ്യല്‍ സയന്‍സ് (087)

മാര്‍ച്ച് ഒമ്പത് (10.30 മുതല്‍ 1.30 വരെ)

  • ടിബറ്റന്‍ (017)
  • ജര്‍മ്മന്‍ (020)
  • നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (076)
  • ഭോട്ടി (088)
  • ബോഡോ (092)
  • താംഖുല്‍ (093)
  • ജാപ്പനീസ് (094)
  • ഭൂട്ടിയ (095)
  • സ്പാനിഷ് (096)
  • കശ്മീരി (097)
  • മിസോ (098)
  • ബഹാസ മേലായു (099)
  • തായ് (136)
  • എലമെന്റ്‌സ് ഓഫ് ബുക്ക് കീപ്പിങ് & അക്കൗണ്ടന്റ്‌സി (254)
  • ലിംബോ (025)
  • ലെപ്ച (026)

Follow Us