Movie Location: മലയാള സിനിമകളെ സുന്ദരമാക്കിയ സ്ഥലങ്ങൾ; ഒരിക്കലെങ്കിലും കാണണം

Malayalam Famous Movie Location: ചില സിനിമകളിലെ സ്ഥലങ്ങൾ കാണാൻ നമ്മൾ യാത്ര ചെയ്യാറുണ്ട്. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലുമായി ചിത്രികരിച്ച നിരവധി സിനമകളുണ്ട്. ചിത്രങ്ങളിലൂടെ നമ്മൾ കാണാത്ത സ്ഥലങ്ങളില്ല. അത്തരത്തിൽ പ്രശസ്തമായ ചില സ്ഥലങ്ങൾ കാണാൻ പോയാലോ.

Movie Location: മലയാള സിനിമകളെ സുന്ദരമാക്കിയ സ്ഥലങ്ങൾ; ഒരിക്കലെങ്കിലും കാണണം

പ്രതീകാത്മക ചിത്രം

Published: 

19 Sep 2025 | 09:57 PM

റീലുകളിൽ വൈറലാകുന്നതിന് മുമ്പ് തന്നെ മലയാള സിനിമകളിലൂടെ വൈറലായ ഒട്ടനവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. സിനിമകളിലെ ലൊക്കേഷനുകളുടെ മനോഹാരിത കണ്ട് മനസ് നിറച്ചവരാണ് മലയാളികൾ. ഇപ്പോഴും ചില സിനിമകളിലെ സ്ഥലങ്ങൾ കാണാൻ നമ്മൾ യാത്ര ചെയ്യാറുണ്ട്. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലുമായി ചിത്രികരിച്ച നിരവധി സിനമകളുണ്ട്. ചിത്രങ്ങളിലൂടെ നമ്മൾ കാണാത്ത സ്ഥലങ്ങളില്ല. അത്തരത്തിൽ പ്രശസ്തമായ ചില സ്ഥലങ്ങൾ കാണാൻ പോയാലോ.

ദൃശ്യം

ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദൃശ്യം” ഷൂട്ട് ചെയ്തത് ഇടുക്കി ജില്ലയിലാണ്. മലനിരകളാൽ ചുംബിക്കപ്പെട്ട ഇടുക്കിയുടെ മനോഹാരിത എടുത്തുകാണിച്ച സിനിമയാണ് ദൃശ്യം.

കിലുക്കം (ഊട്ടി)

ഊട്ടി എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിൽ ഓടിയെത്തുന്ന സൂപ്പർഹിറ്റ് ചിത്രമാണ് കിലുക്കം. നിരവധി തമിഴ് മലയാള സിനിമകളാണ് ഊട്ടിയിൽ ഷൂട്ട് ചെയ്തിട്ടുള്ളത്.

മുംബൈ

മലയാളത്തിലെ അധോലോക കഥകളെല്ലാം മുംബൈയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചിട്ടുള്ളത്. ചന്ദ്ര‌ലേഖ പോലുള്ള സിനിമകളിലൂടെ മുംബൈ മലായാളികൾക്ക് എന്നും സുപരിചിതമായൊരു സ്ഥലമാണ്.

Also Read: വരുന്നത് കൂട്ടയവധി… വീട്ടിലിരുന്ന് മടുക്കല്ലേ; യാത്ര പോകാം ഈ സ്ഥലങ്ങളിലേക്ക്

കോഴിക്കോട്

അൻവർ റഷീദ് സംവിധാനം ചെയ്ത “ഉസ്താദ് ഹോട്ടൽ” കോഴിക്കോടിൻ്റെ ഭം​ഗിയും ഭക്ഷണ രീതിയും എടുത്തുകാണിച്ച ചിത്രമാണിത്. ഒരു ചെറുപ്പക്കാരന്റെ പാചകത്തോടുള്ള അഭിനിവേശം പറയുന്നതാണ് കഥ. സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന മനോഹരമായ പശ്ചാത്തലങ്ങളും രുചികരമായ വിഭവങ്ങളും കോഴിക്കോടിന്റെ തെരുവോരങ്ങളെ കൂടുതൽ ഭം​ഗിയാക്കുന്നു

തേനി

മലയാള സിനിയിലെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് തമിഴ്നാട്ടിലെ തേനി. ഗ്രാമീണ കഥപറയുന്ന സിനിമകളുടെ ഗാന ചിത്രീകരണങ്ങൾ കൂടുതലും തേനിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തേനിയിലെ വൈഗൈ ഡാം, ആണ്ടിപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും ഷൂട്ട് നടക്കുന്നത്.

ബാംഗ്ലൂർ ഡെയ്സ്

ബാംഗ്ലൂർ ഡെയ്സ് ആണ് ബാംഗ്ലൂർ പശ്ചാത്തലമാക്കി നിർമ്മിച്ച ഏറ്റവും പ്രശസ്തമായ മലയാള സിനിമകളിൽ ഒന്ന്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളുടേയും ലൊക്കേഷൻ ബാംഗ്ലൂർ തന്നെ ആണ്. മോഹൻലാൽ നായകനായി എത്തിയ എവർഗ്രീൻ ഹി‌റ്റ് വന്ദനത്തിലൂടെയാണ് ബാംഗ്ലൂർ ആദ്യമായി മലയാളികളുടെ മനസിലേക്ക് ഇടംപിടിച്ചത്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു