Masinagudy Via Ooty: മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ വരട്ടെ! ഈ റൂട്ടിൽ നിയന്ത്രണം; ഈ വഴിക്ക് വിട്ടോളൂ
Masinagudi Via Ooty Route Restrictions: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നനതിനായി മെയ് ഒന്ന് മുതൽ അധികൃതർ കർശന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മസിനഗുഡിയിൽ നിന്ന് 30 കിലോമീറ്റർ വരെ നീളമുള്ള ഊട്ടി റോഡിൽ 36 ഹെയർപിൻ വളവുകളാണുള്ളത്. പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് നിലവിൽ നിരോധനം. എന്നാൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ അനുവാദമുണ്ട്.

പ്രതീകാത്മക ചിത്രം
വേനലായതിനാൽ മൂന്നാറിലേക്കും ഊട്ടിയിലേക്കും ആളുകൾ ചേക്കേറുകയാണ്. യാത്രകളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത് മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ്. സാഹസികതയും കാഴ്ച്ചകളും ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്ന വഴിയാണിത്. വന്യമൃഗങ്ങളും ഇരുവഴിയും കാടും, വിജനമായ വഴിയുമാണ് ഈ റൂട്ടിൻ്റെ പ്രത്യേകത. എന്നാൽ ഇനി ഈ വഴിക്ക് വണ്ടി വിടുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സീസണൽ തിരക്ക് കണക്കിലെടുത്ത് തമിഴ്‌നാട് പോലീസ് മസിനഗുഡി റൂട്ടിൽ വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നനതിനായി മെയ് ഒന്ന് മുതൽ അധികൃതർ കർശന നിയമങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. മസിനഗുഡിയിൽ നിന്ന് 30 കിലോമീറ്റർ വരെ നീളമുള്ള ഊട്ടി റോഡിൽ 36 ഹെയർപിൻ വളവുകളാണുള്ളത്. പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് നിലവിൽ നിരോധനം. എന്നാൽ പ്രദേശവാസികളുടെ വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകാൻ അനുവാദമുണ്ട്. മസനഗുഡി വഴിയുള്ള ഈ റൂട്ടിലെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ ബെൻഡുകളും പരിചയമില്ലാത്ത ഡ്രൈവർമാർക്ക് വെല്ലുവിളിയായതിനാൽ അപകടങ്ങൾ പതിവാകുന്നതിനാലാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.
ALSO READ: പൂക്കളുടെ ഉത്സവത്തിന് ഊട്ടി ഒരുങ്ങി; പുഷ്പമേള എന്ന് തുടങ്ങും? ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാത്രികാല യാത്രകൾക്ക് ഇവിടെ കർശന നിരോധനമുണ്ട്. സീസൺ സമയങ്ങളിൽ ഊട്ടിയിലേക്കുള്ള അമിത തിരക്ക് ഒഴിവാക്കാനാണ് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ മറ്റു റൂട്ടുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്. ഊട്ടി – കൂടല്ലൂർ – ഗുണ്ടൽപേട്ട് റൂട്ട് റൂട്ടാണ് ഏറ്റവും സുരക്ഷിതമായത്. അപകടസാധ്യത കുറവാണ്. മസിനഗുഡി റൂട്ടിനേക്കാൾ ഏകദേശം 30 കിലോമീറ്റർ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെങ്കിലും സുരക്ഷിതമായ യാത്ര ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. അത്തരത്തിൽ ഉട്ടിയിലേക്ക് പോകാനും തിരിച്ച് മടങ്ങാനുമുള്ള നിയന്ത്രണങ്ങൾ മറ്റ് കാര്യങ്ങളും വിശദമായി പരിശോധിക്കാം.
പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ
താഴേക്കുള്ള യാത്ര: ഊട്ടിയിൽ നിന്നും മസിനഗുഡി വഴി താഴേക്ക് ഇറങ്ങാൻ പുറത്തുനിന്നുള്ള വാഹനങ്ങളെ അനുവദിക്കില്ല. ഇത് അപകടങ്ങൾ ഒഴിവാക്കാനാണ്.
കയറ്റത്തിൽ നിയന്ത്രണം: മസിനഗുഡി വഴി ഊട്ടിയിലേക്ക് കയറാൻ പ്രാദേശിക വാഹനങ്ങൾക്കും നീലഗിരി രജിസ്ട്രേഷൻ (TN 43) വാഹനങ്ങൾക്കും നിയന്ത്രണമില്ല. വിനോദസഞ്ചാരികളുടെ വാഹനങ്ങളെ കൂടല്ലൂർ വഴി തിരിച്ചുവിടുന്നതാണ്.
ഇ-പാസ് നിർബന്ധം: നിലവിൽ ഊട്ടി- നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും e-pass നിർബന്ധമാണ്. ഇത് ഇല്ലാത്തവർക്ക് മസിനഗുഡി വഴിയോ മറ്റു വഴിയോ പ്രവേശനം അനുവദിക്കില്ല.
ഇ-പാസ് നിർബന്ധമാണ്
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന എല്ലാ വിനോദസഞ്ചാര വാഹനങ്ങൾക്കും ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്. നീലഗിരി ജില്ലയിലേക്കും പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇപ്പോൾ ഇ-പാസ് നിർബന്ധമാണ്. വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിർബന്ധമാക്കിയത്. ഇതു പ്രകാരം തമിഴ്‌നാട് സർക്കാർ ഈ സംവിധാനം നടപ്പിലാക്കുകയും ചെയ്തു. യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ഇ പാസ് എടുക്കാവുന്നതാണ്. വണ്ടിയുടെ നമ്പറും യാത്രക്കാരുടെ വിവരങ്ങളും നൽകിയാൽ ഉടൻ തന്നെ പാസ് ലഭിക്കും. ഈ പാസ് ചെക്ക് പോസ്റ്റുകളിൽ കാണിച്ചാൽ മാത്രമെ പ്രവേശനം സാധ്യമാകുകയുള്ളൂ.
ഇ-പാസ് അപേക്ഷിക്കേണ്ട വിധം?
1. തമിഴ്നാടിൻ്റെ ഔദ്യോഗിക ഇ-പാസ് പോർട്ടൽ സന്ദർശിക്കുക
2. ‘ഇന്ത്യയ്ക്കുള്ളിൽ’ അല്ലെങ്കിൽ ‘ഇന്ത്യയ്ക്ക് പുറത്ത്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3. ‘ലക്ഷ്യസ്ഥാനം’ ആയി നിങ്ങൾ പോകുന്ന സ്ഥലം തിരഞ്ഞെടുക്കുക
4. വാഹന വിശദാംശങ്ങൾ, യാത്രാ തീയതികൾ, യാത്രക്കാരുടെ വിവരങ്ങൾ, ഐഡി പ്രൂഫ് എന്നിവ നൽകുക. ചെക്ക്‌പോസ്റ്റിൽ കാണിക്കാൻ പ്രിന്റൗട്ട് എടുക്കാൻ മറക്കരുത്.
English Summary:
If you are planning a trip to the Ooty, the Masinagudi Route Closed from may first amid seasonal rush. Here is everything you need to know to avoid getting turned back at the checkpost.